ആരോഗ്യ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് രണ്ട് തസ്തികയുടെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. കോവിഡ്–19  പശ്ചാത്തലത്തിൽ ഇന്റർവ്യൂ ഒഴിവാക്കി വേഗത്തിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയായിരുന്നു.

നിയമനശുപാർശാ നടപടികളും ജില്ലാ ഒാഫിസുകളിൽ പൂർത്തിയായിട്ടുണ്ട്. നിയമനം ഉടൻ വേണമെന്ന  ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്നാണു  നടപടിക്രമങ്ങൾ വേഗത്തിലാക്കിയത്. 

പിഎസ്‌സി വെബ്സൈറ്റിൽ നിന്നു ലഭിക്കുന്ന വിവരമനുസരിച്ച് ഈ തസ്തികയുടെ 109 ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 107 ഒഴിവുകൾ വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തതാണ്. സംസ്ഥാനതലത്തിലാണ് രണ്ട് ഒഴിവുകളാണുള്ളത്.  

തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ റിപ്പോർട്ട് െചയ്ത ഒഴിവുകൾ വെബ്സൈറ്റിൽ നൽകിയിട്ടില്ല. ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കണ്ണൂർ ജില്ലയിലാണ്– 27. ഏറ്റവും കുറവ് ഒഴിവ് ആലപ്പുഴയിൽ– 1.  

മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒഴിവുകൾ ഇനി പറയുന്നു. 

കൊല്ലം– 13

പത്തനംതിട്ട– 14

കോട്ടയം– 8

പാലക്കാട്– 14

കോഴിക്കോട്– 15

വയനാട്– 6

കാസർകോട്– 9