ഐസിഡിഎസ് സൂപ്പർവൈസർ പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം കെഎഎസ് മൂല്യനിർണയം പൂർത്തിയായാലുടൻ ആരംഭിക്കുമെന്ന് പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. ഐസിഡിഎസ് സൂപ്പർവൈസർ റാങ്ക് ലിസ്റ്റ് വൈകുന്നതുമായി ബന്ധപ്പെട്ട്  കഴിഞ്ഞ ലക്കം തൊഴിൽവീഥി പ്രസിദ്ധീകരിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു ചെയർമാൻ.   ഈ തസ്തികയുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനാൽ മൂല്യനിർണയം ആരംഭിക്കുന്നതിന് മറ്റു തടസ്സമൊന്നുമില്ല. 

സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കു വിധേയമായി ജീവനക്കാരെ വിന്യസിച്ചാണ് മൂല്യനിർണയം ഉൾപ്പെടെയുള്ള പിഎസ്‌സിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. എങ്കിലും അവശ്യ സർവീസുകളിലേക്കുള്ള നിയമന ശുപാർശ, ഷോർട്/ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം എന്നിവ ഉൾപ്പെടെയുള്ള പ്രധാന നടപടികൾ കഴിയുന്നത്ര വേഗത്തിലാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും  ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും െചയർമാൻ വ്യക്തമാക്കി.

English Summary : ICDS Supervisor Answer Paper Valuation