980 താൽക്കാലിക ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിയമനം കാത്തിരിക്കുന്നത് 1098 ഡോക്ടർമാർ. അസിസ്റ്റന്റ് സർജൻ തസ്തികയ്ക്ക് 28–06–2017ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിലാണ് ഇത്രയും പേർ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൽ 3770 താൽക്കാലിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പിൽ 3770 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 704 ഡോക്ടർമാർ, 100 സെപ്ഷലിസ്റ്റുകൾ, 1196 സ്റ്റാഫ് നഴ്സ്, 167 നഴ്സിങ് അസിസ്റ്റന്റ്, 246 ഫാർമസിസ്റ്റ്, 211 ലാബ് ടെക്നീഷ്യൻ, 292 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, 317 ക്ലീനിങ് സ്റ്റാഫ് തുടങ്ങി മുപ്പത്തിനാലോളം വിഭാഗങ്ങളിലാണ് വിവിധ തസ്തികകൾ സൃഷ്ടിച്ചത്. ഇതിൽ 1390 പേരെ ഇതിനകം നിയമിച്ചു കഴിഞ്ഞു. ബാക്കി ജില്ലകളിലെ ആവശ്യകതയനുസരിച്ച് നിയമിക്കും. 

ADVERTISEMENT

മൂന്നു മാസത്തേക്ക് 980 ഡോക്ടർമാർ 

ഈ കണക്കുകൾക്കു പുറമെയാണ് കോവിഡ്–19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 980 ഡോക്ടർമാരെ താൽക്കാലികമായി നിയമിക്കുന്നത് 3 മാസത്തേക്കാണ്  നിയമനമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഇവരെ നിയമിക്കുക. 

ഹൗസ് സർജൻസി കഴിഞ്ഞവർക്ക് ഡ്യൂട്ടിയിൽ ചേരുന്ന തീയതി മുതൽ 90 ദിവസത്തേക്കാണ് നിയമനം. കേരളത്തിനു പുറത്തുള്ള മലയാളികൾ മടങ്ങിയെത്തുന്നതിന്റെ ഭാഗമായും, മഴക്കാലത്തോടനുബന്ധിച്ച് പകർച്ച വ്യാധികൾ പടർന്നു പിടിക്കാനുള്ള സാധ്യതയും മുന്നിൽ കണ്ട്  ചികിൽസാരംഗം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നിയമനം. 

ADVERTISEMENT

കോവിഡ് 19 ന്റെ തുടക്കത്തിൽ പിഎസ്‌സി വഴി 276 ഡോക്ടർമാരെ അടിയന്തരമായി നിയമിച്ചിരുന്നു. കാസർകോട് മെഡിക്കൽ കോളജിലേക്ക് 273 തസ്തിക സൃഷ്ടിച്ച് നിയമനം നടത്തിവരുന്നു.

റാങ്ക് ലിസ്റ്റിൽ നിയമനം കാത്ത് 1098 പേർ

980 താൽക്കാലിക ഡോക്ടർമാരെ നിയമിക്കാൻ സർക്കാർ തീരുമാനിക്കുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിയമനം കാത്തിരിക്കുന്നത് 1098 ഡോക്ടർമാർ. അസിസ്റ്റന്റ് സർജൻ തസ്തികയ്ക്ക് 28–06–2017ൽ നിലവിൽ വന്ന റാങ്ക് ലിസ്റ്റിലാണ് ഇത്രയും പേർ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. ജൂൺ 27ന് കാലാവധി അവസാനിക്കുന്ന ഈ റാങ്ക് ലിസ്റ്റിൽ 2727 പേരെയാണ് പിഎസ്‌സി ഉൾപ്പെടുത്തിയിരുന്നത്. 

ADVERTISEMENT

കോവിഡ് –19  വ്യാപനത്തിനിടെ  2 ഘട്ടമായി 414 പേർക്ക് നിയമന ശുപാർശ നൽകിയതുൾപ്പെടെ  1629 പേർക്ക് ഇതുവരെ ലിസ്റ്റിൽ നിന്ന് നിയമന ശുപാർശ ലഭിച്ചു.  ബാക്കി 1098 പേരാണ് നിയമനം കാത്തിരിക്കുന്നത്.