ഒഴുക്കോടെ സംസാരിച്ചു ഫലിപ്പിക്കാനുള്ള കഴിവ്, കക്ഷികളുമായി സൗഹൃദത്തോടെ ഇടപെടാനുള്ള വാസന, വസ്തുതകൾ മുൻഗണനാക്രമത്തിൽ അടുക്കാനുള്ള വിവേചനശേഷി, വാദിച്ചു ബോധ്യപ്പെടുത്താനുള്ള നൈപുണ്യം, പ്രിസൈഡിങ് ഓഫിസറെ മുഷിപ്പിക്കാതെ കയ്പുള്ള കാര്യങ്ങളും പറഞ്ഞു ഫലിപ്പിക്കാനുള്ള പാടവം, തെളിഞ്ഞ ചിന്ത, ആത്മവിശ്വാസം എന്നിവയിൽ പലതും സേവനത്തിന്റെ വിവിധ മേഖലകളിൽ വേണ്ടിവരും. മെഡിസിനിലും മറ്റും പ്രഫഷനൽ വിജയം കൈവരിക്കണമെങ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഭിഭാഷകൻ, ന്യായാധിപൻ, സൊളിസിറ്റർ, നോട്ടറി, നിയമകാര്യ ലേഖകൻ/എഡിറ്റർ, നിയമവകുപ്പ് ഉദ്യോഗസ്‌ഥൻ, ലീഗൽ അഡ്വൈസർ, സായുധസേനയിലെ കമ്മിഷൻഡ് ഓഫിസർ തുടങ്ങി പല തലങ്ങളിലും പ്രവർത്തിക്കാൻ നിയമബിരുദം സഹായകമാണ്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് സർക്കാർ ലോ കോളജുകളിലും കേരള സർക്കാരുമായി കരാറിൽ ഏർപ്പെട്ട സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലും രണ്ടു തരത്തിലുള്ള എൽഎൽബി പഠനത്തിനു സൗകര്യമുണ്ട്–1. ബാച്‌ലർ ബിരുദമുള്ളവർക്കുള്ള 3 വർഷത്തെ എൽഎൽബി 2. പ്ലസ് ടു ജയിച്ചവർക്കുള്ള അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി. രണ്ടിലും പ്രവേശനം എൻട്രൻസ് പരീക്ഷ വഴിയാണ്. ഇംഗ്ലിഷ്, പൊതുവിജ്‌ഞാനം, നിയമപഠനത്തിനുള്ള അഭിരുചി, കണക്കും മാനസികശേഷിയും എന്നിവയിൽനിന്നു ചോദ്യങ്ങളുണ്ടാവും. 

ADVERTISEMENT

എൽഎൽഎം കേരളത്തിൽ 

കേരളത്തിലെ ലോ കോളജുകളിൽ നിയമത്തിലെ മാസ്റ്റർ ബിരുദപഠനത്തിനുള്ള സൗകര്യങ്ങൾ:

ADVERTISEMENT

∙സർക്കാർ മേഖല: തിരുവനന്തപുരം (കോൺസ്‌റ്റിറ്റ്യൂഷനൽ ലോ, ക്രിമിനൽ ലോ, ക്രിമിനോളജി & പിനോളജി); എറണാകുളം (കമേർഷ്യൽ ലോ, ക്രിമിനൽ ലോ); തൃശൂർ (അഡ്‌മിനിസ്‌ട്രേറ്റിവ് ലോ, ക്രിമിനൽ ലോ); കോഴിക്കോട് (ടാക്‌സേഷൻ ലോ). 

∙സ്വകാര്യ മേഖല: തൊടുപുഴ അൽ അസ്‍ഹർ (ക്രിമിനൽ ലോ, കമേർഷ്യൽ ലോ); ഏറ്റുമാനൂർ സിഎസ്ഐ (കമേർഷ്യൽ ലോ); തിരുവനന്തപുരം മാർ ഗ്രിഗോറിയോസ് (കോൺസ്‌റ്റിറ്റ്യൂഷനൽ ലോ); കൊല്ലം എസ്എൻ (കോൺസ്‌റ്റിറ്റ്യൂഷനൽ ലോ).

ADVERTISEMENT

നിയമ സർവകലാശാലകൾ

സാധാരണ ലോ കോളജുകളെ അപേക്ഷിച്ച് ഉയർന്ന ഗുണനിലവാരം പുലർത്തുന്ന 22 ദേശീയ നിയമ സർവകലാശാലകളുണ്ട്. കൊച്ചിയിലെ നുവാൽസ്, ബെംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, കൊൽക്കത്ത, ഗാന്ധിനഗർ നിയമ സർവകലാശാലകളും ഇക്കൂട്ടത്തിൽപ്പെടും. കോർപറേറ്റ് മേഖലയിലെ നിയമനങ്ങൾക്ക് ഇവിടുത്തെ പഠനം സഹായകമാണ്. അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം പ്രവേശനത്തിനു ദേശീയതലത്തിൽ ക്ലാറ്റ്  (CLAT: Common Law Admission Test) പൊതുപ്രവേശന പരീക്ഷ നടത്തും. 

ക്ലാറ്റിൽ തുല്യ വെയിറ്റേജുള്ള വിഭാഗങ്ങൾ: (1) ഇംഗ്ലിഷ് ഭാഷ (2) ആനുകാലികസംഭവങ്ങളടക്കം പൊതുവിജ്‌ഞാനം (3) ലീഗൽ റീസണിങ് (4) ലോജിക്കൽ റീസണിങ് (5) ക്വാണ്ടിറ്റേറ്റിവ് ടെക്നിക്സ് (പത്താം ക്ലാസ് നിവലാരത്തിൽ അടിസ്‌ഥാനഗണിതം). 

നിയമസർവകലാശാലകളിൽ എൽഎൽഎം പ്രവേശനത്തിനുള്ള ക്ലാറ്റ് വേറെയുണ്ട്. പിഎച്ച്ഡി ഗവേഷണത്തിനുമുണ്ട് അവസരം. 

നിയമം പ്രഫഷനാക്കുമ്പോൾ... 
സാമാന്യബുദ്ധി, അപഗ്രഥനശേഷി, യുക്തിയോടെ ചിന്തിക്കാനുള്ള പാടവം, കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധത, എതിർവാദങ്ങൾ കേൾക്കാനുള്ള സഹിഷ്ണുത, ശക്തമായ ഭാഷ, നല്ല പദസമ്പത്ത്, സങ്കീർണമായ നിയമവ്യവസ്ഥകൾ അതിവേഗം കുരുക്കഴിക്കാനുള്ള ഗ്രഹണശേഷി, ഒഴുക്കോടെ സംസാരിച്ചു ഫലിപ്പിക്കാനുള്ള കഴിവ്, കക്ഷികളുമായി സൗഹൃദത്തോടെ ഇടപെടാനുള്ള വാസന, വസ്തുതകൾ മുൻഗണനാക്രമത്തിൽ അടുക്കാനുള്ള വിവേചനശേഷി, വാദിച്ചു ബോധ്യപ്പെടുത്താനുള്ള നൈപുണ്യം, പ്രിസൈഡിങ് ഓഫിസറെ മുഷിപ്പിക്കാതെ കയ്പുള്ള കാര്യങ്ങളും പറഞ്ഞു ഫലിപ്പിക്കാനുള്ള പാടവം, തെളിഞ്ഞ ചിന്ത, ആത്മവിശ്വാസം എന്നിവയിൽ പലതും സേവനത്തിന്റെ വിവിധ മേഖലകളിൽ വേണ്ടിവരും. മെഡിസിനിലും മറ്റും പ്രഫഷനൽ വിജയം കൈവരിക്കണമെങ്കിൽ പോസ്റ്റ് ഗ്രാജുവേറ്റ് തലത്തിലെങ്കിലും യോഗ്യത വേണം. പക്ഷേ, ജൂഡീഷ്യറിയുടെ അത്യുന്നതലം വരെയെത്താൻ എൽഎൽബി മതിയാകും.