ബിസി നാലാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ ദ്വീപായ സിസിലി ഭരിച്ചിരുന്ന ഏകാധിപതിയായിരുന്നു ഡയനിസിയസ്. അദ്ദേഹത്തിന്റെ സദസ്സിലെ രാജസേവകനായ ഡെമോക്ലീസ് മുഖസ്തുതിക്കാരനായിരുന്നു. രാജാവിന്റെ പ്രതാപം, ഐശ്വര്യം, സുസജ്ജമായ സൈന്യം, നിസ്തുല സുഖസൗകര്യങ്ങൾ മുതലായവയെ അയാൾ അതിരറ്റു പുകഴ്ത്തി. ഉരുക്കുമുഷ്ടിഭരണം നടത്തുന്ന

ബിസി നാലാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ ദ്വീപായ സിസിലി ഭരിച്ചിരുന്ന ഏകാധിപതിയായിരുന്നു ഡയനിസിയസ്. അദ്ദേഹത്തിന്റെ സദസ്സിലെ രാജസേവകനായ ഡെമോക്ലീസ് മുഖസ്തുതിക്കാരനായിരുന്നു. രാജാവിന്റെ പ്രതാപം, ഐശ്വര്യം, സുസജ്ജമായ സൈന്യം, നിസ്തുല സുഖസൗകര്യങ്ങൾ മുതലായവയെ അയാൾ അതിരറ്റു പുകഴ്ത്തി. ഉരുക്കുമുഷ്ടിഭരണം നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസി നാലാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ ദ്വീപായ സിസിലി ഭരിച്ചിരുന്ന ഏകാധിപതിയായിരുന്നു ഡയനിസിയസ്. അദ്ദേഹത്തിന്റെ സദസ്സിലെ രാജസേവകനായ ഡെമോക്ലീസ് മുഖസ്തുതിക്കാരനായിരുന്നു. രാജാവിന്റെ പ്രതാപം, ഐശ്വര്യം, സുസജ്ജമായ സൈന്യം, നിസ്തുല സുഖസൗകര്യങ്ങൾ മുതലായവയെ അയാൾ അതിരറ്റു പുകഴ്ത്തി. ഉരുക്കുമുഷ്ടിഭരണം നടത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിസി നാലാം നൂറ്റാണ്ടിൽ മെഡിറ്ററേനിയൻ ദ്വീപായ സിസിലി ഭരിച്ചിരുന്ന ഏകാധിപതിയായിരുന്നു ഡയനിസിയസ്. അദ്ദേഹത്തിന്റെ സദസ്സിലെ രാജസേവകനായ ഡെമോക്ലീസ് മുഖസ്തുതിക്കാരനായിരുന്നു. രാജാവിന്റെ പ്രതാപം, ഐശ്വര്യം, സുസജ്ജമായ സൈന്യം, നിസ്തുല സുഖസൗകര്യങ്ങൾ മുതലായവയെ അയാൾ അതിരറ്റു പുകഴ്ത്തി. ഉരുക്കുമുഷ്ടിഭരണം നടത്തുന്ന തന്നെ ആരെങ്കിലും വധിക്കുമോയെന്നു ഭയന്നുകഴിയുകയായിരുന്നു രാജാവ്. താടി വടിക്കുന്നതിനു പെൺമക്കളെ മാത്രം വിശ്വസിച്ചിരുന്ന രാജാവിന്റെ മനഃക്ലേശം നമുക്ക് ഊഹിക്കാം. ആ സാഹചര്യത്തിൽ ഡെമോക്ലീസിന്റെ വാക്കുകൾ ഡയനിസിയസിനെ പ്രകോപിപ്പിച്ചു.

 

ADVERTISEMENT

‘എന്താ തനിക്കീ സുഖങ്ങൾ അനുഭവിക്കണോ?’ എന്ന് രാജാവ് സേവകനോടു ചോദിച്ചു. ആകാമെന്ന് അയാൾ സമ്മതിച്ചു. ഡെമോക്ലീസിനെ സ്വർണമഞ്ചത്തിലിരുത്തി. അത്യാഡംബരത്തോടെ അലങ്കരിച്ച മുറി. പട്ടുവസ്ത്രങ്ങൾ. സുഗന്ധദ്രവ്യങ്ങൾ, മധുരപലഹാരങ്ങൾ, വിശിഷ്ടഭോജ്യങ്ങൾ. ഏത് ആജ്ഞയും പാലിക്കാൻ സജ്ജരായ സേവകരുടെ നിര. ഇതിൽപ്പരമൊരു സ്വർഗീയസുഖമുണ്ടോ? സേവകൻ ആനന്ദത്തിലാറാടി. രാജകീയപ്രൗഢി. അവിശ്വസനീയ ഭാഗ്യം.

 

അങ്ങനെയിരിക്കെ ഡെമോക്ലീസ് മുകളിലേക്കു നോക്കി. വെട്ടിത്തിളങ്ങുന്ന മൂർച്ചയേറിയ വാൾ തലയ്ക്കു നേരേ മുകളിൽ കുതിരവാലിലെ ഒറ്റ നാരിൽ കെട്ടിത്തൂക്കിയിരിക്കുന്നു. നാരു പൊട്ടിയാൽ വാളിന്റെ കൂർത്ത മുന തന്റെ ശിരസ്സിലേക്ക് ആഴത്തിലിറങ്ങും, തീർച്ച. അതോടെ അയാൾക്കു ചുറ്റുമുള്ളതൊന്നും സുഖകരമായി തോന്നാതായി.

 

ADVERTISEMENT

റോമൻ ദാർശിനകനായ സിസീറോ (ബിസി 106–43) ആണ് ഇക്കഥയ്ക്കു പ്രചാരം നല്കിയത്. അധികാരത്തിലിരിക്കുന്നവർക്ക് ഉൽക്കണ്ഠയും മരണഭീതിയും കാരണം മനഃസമാധാനമില്ലെന്നു കാണിക്കുകയായിരുന്നു സിസീറോ. ആർക്കും എപ്പോഴും മരണം വരാമെന്നും, അതെപ്പറ്റി ചിന്തിക്കാതെ സാധാരണ ജീവിതം സന്തോഷത്തോടെ നയിക്കണമെന്നും അദ്ദേഹം കഥയിലുടെ ഓർമ്മിപ്പിക്കുന്നു. മരണത്തെയോർത്ത് ഭയപ്പെടുന്നതിനു പകരം, മാനവരാശിയുടെ നന്മയെപ്പറ്റ‌ി ചിന്തിച്ചിരുന്ന പ്ലേറ്റോയും, ശാസ്ത്രത്തെപ്പറ്റി ചിന്തിച്ച ആർക്കിമിഡിസും ആനന്ദകരമായ ജീവിതം നയിച്ചതും സിസീറോ ചൂണ്ടിക്കാട്ടി. ആത്മവിശ്വാസത്തിന്റെ സന്ദേശം പകരാൻ അദ്ദേഹം ഡെമോക്ലീസിനെ സാക്ഷിയാക്കി.

 

നിരന്തരഭീഷണി എന്ന അർത്ഥത്തിൽ ‘ഡെമോക്ലീസിന്റെ വാൾ’ പല ഭാഷകളിലും ശൈലിയായിത്തീർന്നു. ഇതിന്റെ അതിപ്രശസ്തപ്രയോഗം നടത്തിയത് യൂഎസ്  പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡി. ലോകം ആണവയുദ്ധത്തിന്റെ ഭീഷണിയിൽ വിറച്ചുനിന്ന കാലം. 1961 സെപ്റ്റംബർ 25ന് അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രസംഗിച്ചു : ‘ഡെമോക്ലീസിന്റെ ആണവഖഡ്ഗത്തിന്റെ കീഴിലാണ് ഓരോ പുരുഷനും സ്ത്രീയും കുഞ്ഞും കഴിയുന്നത്. ഈ വാൾ തൂങ്ങിക്കിടക്കുന്ന തീരെനേർത്ത നൂൽ, അപകടമോ പിഴച്ച കണക്കോ തനിഭ്രാന്തോ കാരണം ഏതു നിമിഷവും പൊട്ടാം.’

 

ADVERTISEMENT

പണവും പ്രതാപവും ഉള്ളവരുടെ ജീവിതം ആഹ്ലാദകരമാണെന്നു ചിന്തിച്ചുപോകുക സാധാരണം. പക്ഷേ അത് മിക്കപ്പോഴും ശരിയായിരിക്കില്ല. ഓരോരുത്തർക്കുമുണ്ട് പ്രയാസങ്ങളും വേദനകളും. അതു മനസ്സിൽ വച്ചുവേണം അന്യരെ വിലയിരുത്തുക. ‘അയാൾക്കെന്താ ഇപ്പോൾ പ്രയാസം? സുഖിച്ചു ജീവിക്കുകയല്ലേ? എന്തുകൊണ്ട് എന്നെ നന്നായി സഹായിച്ചുകൂടാ?’ എന്ന മട്ടിൽ ആരെയെങ്കിലും പറ്റി വിചാരിക്കാൻ വരട്ടെ. ‘ആരെയെങ്കിലും വിലയിരുത്തുന്നതിനു മുൻപ് അവരുടെ ഷൂസിൽ നടന്നു നോക്കുക’ എന്ന് ഇംഗ്ലിഷ്മൊഴി.

 

രാജാക്കന്മാരുടെ ദുഃഖത്തെപ്പറ്റി ഷേക്സ്പിയർ മനോഹരമായി പറഞ്ഞു : ‘കീരീടമണിഞ്ഞ ശിരസ്സ് അസ്വസ്ഥമായി കിടക്കും’ (ഹെൻറി IV ഭാഗം 2 - 3:1).

കഴിയുന്നതും അന്യരെ വിലയിരുത്താതിരിക്കുന്നതു നന്ന്. പക്ഷേ വിശേഷിച്ചു പ്രയോജനമൊന്നുമില്ലെങ്കിലും നാമെല്ലാം ഉന്നതാധികാരികളെയടക്കം പലരെയും സ്ഥിരമായി വിലയിരുത്തുകയാണ്. വിലയിരുത്തുമ്പോൾ ഞാൻ അന്യരെക്കാൾ മികച്ചയാളാണെന്ന ചിന്തയുണ്ടാകാം. എന്റെ ദൗർബല്യങ്ങളെല്ലാം മറന്നുകൊണ്ട് മറ്റൊരാൾ ദുർബലെന്നു ഞാൻ വിലയിരുത്തുന്നതിന്റെ ഫലം  എങ്ങനെയിരിക്കും? മറ്റാരെങ്കിലും പറയുന്നതു കേട്ട് വിലയിരുത്തുന്നത് തീരെ ശരിയായിരിക്കില്ല. ചിലർ ഒരാളെ വിലയിരുത്തുന്നത് ഏതെങ്കിലും ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാകാം. കാഴ്ചയില്ലാത്ത അഞ്ചു പേർ ആനയുടെ രൂപത്തെപ്പറ്റി അഞ്ചു തരത്തിൽ പറഞ്ഞതോർക്കുക. വിലയിരുത്തൽ മുൻവിധിയോടെയാുമാകാം. എലിയുടെ വാക്കു കേട്ട് പൂച്ചയെ വിലയിരുത്തുന്നതു ശരിയാകുമോ? അതിനു മറുവശവുമുണ്ടാകുമല്ലോ. ഉള്ളത്തൊലിക്കുപോലുമുണ്ട് രണ്ടു വശങ്ങൾ.

 

ബാഹ്യരൂപം, വേഷവിധാനത്തിലെ സൗന്ദര്യം, മധുരം ചൊരിയുന്ന വാക്കുകൾ എന്നിവ  അടിസ്ഥാനമാക്കിയുള്ള  വിലയിരുത്തൽ തെറ്റാൻ സാധ്യതയേറെ. ഒരിക്കൽ മാത്രം കാണുന്നതും കേൾക്കുന്നതും ശരിയായിരിക്കണമെന്നുണ്ടോ? അത്ര വിശ്വസനീയമാണോ നമ്മുടെ കണ്ണും ക‌ാതും? വിലയിരുത്തുന്നത് ചിലപ്പോഴെങ്കിലും നമ്മിലെ വിവേകമല്ല, അജ്ഞതയാണെന്നും വരാം. ദീർഘകാലപരിചയം കൊണ്ടോ, വിവിധസാഹചര്യങ്ങളിലെ പെരുമാറ്റം പഠിച്ചോ മാത്രമാണ് വിശ്വസനീയമായ വിലയിരുത്തൽ സാധ്യമാകുക. ഒരുവൻ ഇപ്പോൾ എങ്ങനെയെന്നതിനെക്കാൾ പ്രധാനം അയാൾ എന്താകാൻ ശ്രമിക്കുന്നുവെന്നതാകാം.

 

നമ്മിലോരോരുത്തർക്കും ഓരോ വീക്ഷണമുണ്ടാവാം. അതു മാത്രമാണു ശരിയെന്നു കരുതി അന്യരെ വിലയിരുത്താൻ ശ്രമിക്കുന്നതു തെറ്റായ നിഗമനങ്ങളിലേക്കു ചെന്നെത്തും. അന്യരെല്ലാം തെറ്റിലെന്നു പറയുന്നതിനു മുൻപ് നമ്മുടെ പോരായ്മകൾ പരിഹരിക്കണം. അല്ലാത്തപക്ഷം നാം സമൂഹത്തിൽ ഒറ്റപ്പെടാൻ ഇടവരാം. ഇതിനൊന്നും വഴികൊടുക്കാതെ സ്വയം നന്നാകാൻ ശ്രമിക്കുന്നതാണ് അഭികാമ്യം. എന്തിനു നാം ഡെമോക്ലീസ് വാളുകളെ ഭയപ്പെടണം?