വീട്ടിലിരുന്ന് ഓൺലൈൻ പരീക്ഷയെഴുതിയ അനുഭവത്തെപ്പറ്റി കുസാറ്റ് എംഎസ്‌സി ഫിസിക്സ് വിദ്യാർഥികളായ പി.വി. അഭിജിത്തും എ.കെ. അഭിഷേകും.

കളിയല്ല പരീക്ഷ

അഭിജിത്

അഭിജിത്: 50 മാർക്ക്. 4 ചോദ്യങ്ങൾ. 2 മണിക്കൂർ. എല്ലാ ചോദ്യങ്ങളും ഒരേ സമയമല്ല തരുന്നത്. അര മണിക്കൂർ ഇടവിട്ട് ഗൂഗിൾ ക്ലാസ്റൂം വഴി 2 ചോദ്യങ്ങൾ തരും. ഏതെങ്കിലും ഒന്നിന് 20 മിനിറ്റിൽ ഉത്തരം എഴുതണം. തുടർന്ന് 10 മിനിറ്റിൽ പേപ്പർ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അതു കഴിയുമ്പോൾ അടുത്തത്.  

അഭിഷേക്: പ്രായോഗിക തലത്തിലുള്ള ചോദ്യങ്ങളാണ്. പല ആശയങ്ങൾ ബന്ധിപ്പിച്ചുള്ള ചോദ്യങ്ങളുമുണ്ട്. ഒരു ചോദ്യത്തിൽ തന്നെ ഉപചോദ്യങ്ങളുമുണ്ട്. നന്നായി അറിയാമെങ്കിലേ ഉത്തരമെഴുതാനാവൂ.

കോപ്പിയടി / ചോദിച്ചെഴുത്ത് ?

അഭിഷേക്: നേരിട്ടുള്ള ചോദ്യമെങ്കിൽ നോക്കി എഴുതാനോ ഇന്റർനെറ്റിൽ തിരഞ്ഞു കണ്ടെത്താനോ എളുപ്പമാണ്. ഇവിടെ ചോദ്യങ്ങൾ അത്തരത്തിലല്ല.   

അഭിജിത്: പരീക്ഷ പൂർത്തിയായ ശേഷം നമ്മൾ എഴുതിയ ഉത്തരങ്ങൾ അടിസ്ഥാനപ്പെടുത്തി ഗൂഗിൾ മീറ്റ് വഴി അധ്യാപകരുടെ വൈവയുമുണ്ട്. 

നല്ലത് ഏതു പരീക്ഷ ?

അഭിജിത്: ഓൺലൈനാണു നല്ലത്. പരമ്പരാഗത പരീക്ഷയിൽ ഓർമശക്തിക്കാണു പ്രാധാന്യം. ഓൺലൈനാണെങ്കിൽ പഠിക്കുന്ന ആശയങ്ങളിൽ നല്ല വ്യക്തത വേണം.

അഭിഷേക്: എന്തു പഠിച്ചെന്നു മനസ്സിലാക്കാൻ ഇതാണു നല്ലത്.