കോവിഡ് പ്രതിസന്ധി മൂലം പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത ഐടി കമ്പനികളിലെ ജീവനക്കാർക്ക് പകരം തൊഴിലവസരം കണ്ടെത്താൻ സഹായമേകി ഐടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്. ജീവനക്കാരുടെ റെസ്യൂമെ ജിടെക് പോർട്ടലിലൂടെ സംഘടനാ അംഗങ്ങളായ കമ്പനികളുടെ എച്ച്ആർ വിഭാഗങ്ങൾക്കു ലഭ്യമാക്കും. ടെക്നോപാർക്കിൽ പ്രവർത്തനം അവസാനിപ്പിച്ച രണ്ട് ഐടി കമ്പനികളിൽ നിന്ന് 25 പേർ‌ക്ക് ഈ സംവിധാനത്തിലൂടെ പുതിയ ജോലി കണ്ടെത്തി നൽകി. ജീവനക്കാരെ താൽക്കാലികമായി ഉപയോഗിക്കുന്ന രീതിയുമുണ്ട്. gtechindia.org