ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥിരനിയമനം നടത്താവുന്നിടത്തുപോലും വിവിധ സർക്കാർ വകുപ്പുകൾ താൽക്കാലിക ജീവനക്കാരെ തിരുകിക്കയറ്റുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ആറുമാസത്തിലധികം ഒഴിവു വരുന്ന തസ്തിക പി‌എസ്‌സി വഴിയാണ് നികത്തേണ്ടത്. എന്നാൽ ലാസ്റ്റ് ഗ്രേഡിന്റെ കാര്യത്തിൽ ഈ കീഴ്‌വഴക്കവും െതറ്റിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് അവസാനിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കേ വിവിധ വകുപ്പുകളിൽ നടക്കുന്നത് താൽക്കാലിക നിയമനങ്ങൾ. 14 ജില്ലകളിലായി നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നാൽപതിനായിരത്തിലധികം പേർ നിയമനം പ്രതീക്ഷിച്ച് കാത്തിരിക്കുമ്പോഴാണ് വഴിവിട്ട നിയമനങ്ങളുമായി അധികൃതർ മുന്നോട്ട് പോകുന്നത്. കോടതികൾ കയറിയിറങ്ങി അനുകൂല വിധി സമ്പാദിച്ചിട്ടും നടപ്പാക്കി കിട്ടാനും ഉദ്യോഗാർഥികൾ പെടാപ്പാട് പെടുകയാണ്. കോവിഡ്–19നെ തുടർന്ന് സർക്കാർ ഒാഫിസുകൾ പൂർണമായി പ്രവർത്തിക്കാത്തതും ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു തിരിച്ചടിയായി. 

താൽക്കാലികക്കാരെ ഇതിലേ...ഇതിലേ...

ADVERTISEMENT

ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ സ്ഥിരനിയമനം നടത്താവുന്നിടത്തുപോലും വിവിധ സർക്കാർ വകുപ്പുകൾ  താൽക്കാലിക ജീവനക്കാരെ തിരുകിക്കയറ്റുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ആറുമാസത്തിലധികം ഒഴിവു വരുന്ന തസ്തിക പി‌എസ്‌സി വഴിയാണ് നികത്തേണ്ടത്. എന്നാൽ ലാസ്റ്റ് ഗ്രേഡിന്റെ കാര്യത്തിൽ ഈ കീഴ്‌വഴക്കവും െതറ്റിക്കുകയാണ്. 14 ജില്ലകളിലായി പ്രവർത്തിക്കുന്ന 27 താൽക്കാലിക മജിസ്ട്രേറ്റ് കോടതികളിൽ ലാസ്റ്റ് ഗ്രേഡ് തസ്തിക  താൽക്കാലിക അടിസ്ഥാനത്തിലാണ് സൃഷ്ടിച്ചിരിക്കുന്നത്. 2015 മുതൽ പ്രവർത്തിക്കുന്ന ഈ കോടതികളെ സ്ഥിരമാക്കണമെന്നും നിയമനങ്ങൾ പിഎസ്‌സി മുഖേന നടത്തണമെന്നും ൈഹക്കോടതി മുഖമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. എന്നാൽ ഇതിന് അനുകൂലമായ നടപടി സ്വീകരിച്ചിട്ടില്ല. പുതിയതായി അനുവദിക്കുന്ന ഐടിഐകളിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ താൽക്കാലികക്കാരെയാണ് നിയമിക്കുന്നത്. ലോട്ടറി, ക്ഷീരവികസനം, കൃഷി, പോക്സോ കോടതികൾ, റജിസ്ട്രേഷൻ, മൃഗസംരക്ഷണം, കോളജ് വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലെല്ലാം പുതുതായി വരുന്ന തസ്തികകളിലും പിഎസ്‌സി വഴി നിയമനം നടത്തേണ്ട തസ്തികകളിലും താൽക്കാലികക്കാർ ജോലി ചെയ്യുന്നു. റാങ്ക് ലിസ്റ്റ് നിലനിൽക്കേ നടക്കുന്ന ഇത്തരം നിയമനങ്ങൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. 

9% നിയമന ശുപാർശ മാത്രം

ADVERTISEMENT

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഇതുവരെ നടന്നത് 9% നിയമന ശുപാർശ മാത്രം. 46,285 പേരാണ് 14 ജില്ലകളിൽ നിലവിലുള്ള ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 4237 പേർക്ക് മാത്രമേ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. 2021 ജൂൺ 29ന് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഇതേ രീതിയിലാണ് തുടർന്നും നിയമനമെങ്കിൽ 6,000 പേർക്കുപോലും ഈ തസ്തിയിൽ നിയമന ശുപാർശ ലഭിക്കില്ല. മുൻ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് പതിനായിരത്തിലധികം പേർക്ക് നിയമന ശുപാർശ നൽകിയിരുന്നു.

English Summary: Kerala PSC Last Grade Servant (LGS) Rank List