ഓരോ പരീക്ഷയ്ക്കും വ്യത്യസ്ത ഫീസ് അടയ്ക്കേണ്ടതും വെവ്വേറെ പരീക്ഷകൾ എഴുതാനുള്ള തയാറെടുപ്പിന്റെയും യാത്രയുടെയുമൊക്കെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മുന്നിൽക്കണ്ടുള്ളതാണു പുതിയ പരിഷ്കാരങ്ങൾ. കേന്ദ്രത്തിലെ 1.25 ലക്ഷത്തോളം ഒഴിവുകളിലേക്ക് രണ്ടരക്കോടിയിലേറെ ഉദ്യോഗാർഥികൾ ഓരോ വർഷവും വ്യത്യസ്ത പരീക്ഷകൾ എഴുതുന്നുണ്ട്. പൊതു പ്രവേശന പരീക്ഷയിലൂടെ ഈ തസ്തികകളിൽ ചിലതിനോ മുഴുവനായോ അപേക്ഷിക്കാൻ അവസരമൊരുങ്ങും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സർക്കാർ നിയമനങ്ങൾക്കു പൊതുരീതി കൊണ്ടുവരുന്നതിന്റെ ഭാഗമായി നാഷനൽ റിക്രൂട്മെന്റ് ഏജൻസി (എൻആർഎ) രൂപീകരിക്കുന്നു. സർക്കാർ സ്ഥാപനങ്ങളിലെയും പൊതുമേഖലാ ബാങ്കുകളിലെയും നോൺ ഗസറ്റഡ് നിയമനങ്ങൾ കോമൺ എലിജിബിലിറ്റി ടെസ്റ്റ് (സിഇടി) നടത്താനുള്ള ശുപാർശയ്ക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. 

ഒന്നേകാൽ ലക്ഷം തസ്തിക; രണ്ടരക്കോടി അപേക്ഷകർ 

ADVERTISEMENT

വിവിധ റിക്രൂട്ടിങ് ഏജൻസികൾ നടത്തുന്ന പരീക്ഷകളിലൂടെയാണ് ഇപ്പോൾ വിവിധ കേന്ദ്ര സർക്കാർ തസ്തികകളിലേക്കു നിയമനങ്ങൾ നടത്തിവരുന്നത്. ഓരോ പരീക്ഷയ്ക്കും വ്യത്യസ്ത ഫീസ് അടയ്ക്കേണ്ടതും വെവ്വേറെ പരീക്ഷകൾ എഴുതാനുള്ള തയാറെടുപ്പിന്റെയും യാത്രയുടെയുമൊക്കെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും മുന്നിൽക്കണ്ടുള്ളതാണു പുതിയ പരിഷ്കാരങ്ങൾ. കേന്ദ്രത്തിലെ 1.25 ലക്ഷത്തോളം ഒഴിവുകളിലേക്ക് രണ്ടരക്കോടിയിലേറെ ഉദ്യോഗാർഥികൾ ഓരോ വർഷവും വ്യത്യസ്ത പരീക്ഷകൾ എഴുതുന്നുണ്ട്. പൊതു പ്രവേശന പരീക്ഷയിലൂടെ ഈ തസ്തികകളിൽ ചിലതിനോ മുഴുവനായോ അപേക്ഷിക്കാൻ അവസരമൊരുങ്ങും. 

പൊതുപ്രവേശന പരീക്ഷയെന്നാൽ... 

∙സ്റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി), റെയിൽവേ റിക്രൂട്മെന്റ് ബോർഡ് (ആർആർബി), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേൽ സിലക്‌ഷൻ (ഐബിപിഎസ്) എന്നിവ നടത്തുന്ന പരീക്ഷകളാണു തുടക്കത്തിൽ പൊതു പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തുക. 

∙ക്രമേണ കേന്ദ്ര സർക്കാരിന്റെ മറ്റു റിക്രൂട്മെന്റ് ഏജൻസികളെയും പൊതുപ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തും. സംസ്ഥാനങ്ങൾക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും സേവനം ലഭ്യമാക്കും. 

ADVERTISEMENT

∙പൊതു പാഠ്യക്രമത്തിന്റെ അടിസ്ഥാനത്തിലാവും സിഇടി. എൻആർഎ തയാറാക്കുന്ന ചുരുക്കപ്പട്ടികയുടെ അടിസ്ഥാനത്തിൽ അതതു റിക്രൂട്മെന്റ് ഏജൻസികൾ യോഗ്യരായ ഉദ്യോഗാർഥികളെ ആവശ്യാനുസരണം അടുത്ത പരീക്ഷകൾക്കു ക്ഷണിക്കും. അവയുടെ അടിസ്ഥാനത്തിലാവും നിയമന നടപടികൾ. 

∙പരീക്ഷാഫീസ് ഒറ്റത്തവണ അടച്ചാൽ മതിയാകും. 

∙പൊതുപ്രവേശന പരീക്ഷ ഓൺലൈനിലൂടെ നടത്താനാണ് ആലോചന. ഇതിൽ യോഗ്യത നേടുന്നവർക്ക് ഉന്നതതല പരീക്ഷയുണ്ടാകും. 

∙വർഷത്തിൽ രണ്ടു തവണ പൊതുപ്രവേശന പരീക്ഷ നടത്തും. 

ADVERTISEMENT

∙ബിരുദതലം, പ്ലസ് ടു തലം, പത്താം ക്ലാസ് തലം എന്നിവ യോഗ്യതയായ പരീക്ഷകൾക്കായി പ്രത്യേകം പൊതു പ്രവേശന പരീക്ഷകൾ നടത്തും. 

∙രാജ്യത്തെ 12 ഭാഷകളിലാണു പൊതു പ്രവേശന പരീക്ഷ നടത്തുക. കേന്ദ്ര സർക്കാർ നിയമനത്തിനുള്ള പരീക്ഷകൾ നേരത്തേ ഇംഗ്ലിഷിലും ഹിന്ദിയിലും മാത്രമായിരുന്നു. 

∙ക്രമേണ ഭരണഘടനയുടെ എട്ടാം പട്ടികയിലെ എല്ലാ ഭാഷകളിലും പ്രവേശന പരീക്ഷ എഴുതാൻ അവസരമൊരുക്കും. 

∙രാജ്യത്തെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. 

∙രാജ്യത്ത് ആയിരം സിഇടി കേന്ദ്രങ്ങൾ ഒരുക്കും. നിലവിൽ നഗരപ്രദേശങ്ങളിൽ മാത്രം പരീക്ഷ നടത്തുന്നതിലെ വേർതിരിവ് ഒഴിവാക്കാനാണിത്. 

∙രാജ്യത്തെ 117 ജില്ലകളിലായി പരീക്ഷാകേന്ദ്രങ്ങൾ ഒരുക്കും. 

∙പൊതു പ്രവേശന പരീക്ഷയിലെ മാർക്കിനു മൂന്നു വർഷം വരെ പ്രാബല്യമുണ്ടാകും. 

∙പ്രായപരിധിക്കകം എത്ര തവണ വേണമെങ്കിലും പൊതു പ്രവേശന പരീക്ഷ എഴുതാം. ഏറ്റവും മികച്ച മാർക്കാണു നിയമനത്തിനു പരിഗണിക്കുക. പട്ടികജാതി, വർഗ വിഭാഗക്കാർക്കും ഒബിസി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പ്രായപരിധി ഇളവ് തുടരും. 

∙പൊതു പ്രവേശന പരീക്ഷയുടെ പോർട്ടൽ മുഖേനയായിരിക്കും റജിസ്ട്രേഷൻ. 

∙ഓൺലൈൻ പരീക്ഷാസമ്പ്രദായത്തെക്കുറിച്ചുള്ള ഉദ്യോഗാർഥികളുടെ സംശയങ്ങൾ തീർക്കാൻ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും പ്രവർത്തിക്കുന്ന ഹെൽപ്‍ലൈൻ സംവിധാനം തുടങ്ങാനാണു കേന്ദ്ര സർക്കാരിന്റെ ആലോചന. 

എൻആർഎ എങ്ങനെ? 

∙സെക്രട്ടറിതല ഉദ്യോഗസ്ഥൻ ചെയർമാനായാണ് എൻആർഎയ്ക്കു രൂപം നൽകുക. 

∙റെയിൽവേ, ധനകാര്യ മന്ത്രാലയങ്ങളുടെയും എസ്എസ്‍സി, ആർആർബി, ഐബിപിഎസ് എന്നിവയുടെയും പ്രതിനിധികൾ എൻആർഎയിൽ അംഗങ്ങളായിരിക്കും. 

∙എൻആർഎ രൂപവൽക്കരണത്തിനും തുടർനടപടികൾക്കുമായി മൂന്നു വർഷത്തേക്ക് 1515.57 കോടി രൂപയാണു കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. 

English Summary: National Recruitment Agency: All you need to know