ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പിഎസ്‌സി വീണ്ടും പരീക്ഷാ തിരക്കുകളിലേക്കു കടക്കുന്നത്. കോവിഡ്– 19 വ്യാപനത്തെ തുടർന്നു മാറ്റിവച്ച പരീക്ഷകളോടൊപ്പം, പരീക്ഷാ രീതിയെ അടിമുടി മാറ്റുന്ന പൊതുപരീക്ഷ എന്ന പുതിയ പരീക്ഷണത്തിനും ഈ പരീക്ഷാക്കാലത്തിൽ പിഎസ്‌സി തുടക്കമിടുന്നുണ്ട്.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പിഎസ്‌സി വീണ്ടും പരീക്ഷാ തിരക്കുകളിലേക്കു കടക്കുന്നത്. കോവിഡ്– 19 വ്യാപനത്തെ തുടർന്നു മാറ്റിവച്ച പരീക്ഷകളോടൊപ്പം, പരീക്ഷാ രീതിയെ അടിമുടി മാറ്റുന്ന പൊതുപരീക്ഷ എന്ന പുതിയ പരീക്ഷണത്തിനും ഈ പരീക്ഷാക്കാലത്തിൽ പിഎസ്‌സി തുടക്കമിടുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പിഎസ്‌സി വീണ്ടും പരീക്ഷാ തിരക്കുകളിലേക്കു കടക്കുന്നത്. കോവിഡ്– 19 വ്യാപനത്തെ തുടർന്നു മാറ്റിവച്ച പരീക്ഷകളോടൊപ്പം, പരീക്ഷാ രീതിയെ അടിമുടി മാറ്റുന്ന പൊതുപരീക്ഷ എന്ന പുതിയ പരീക്ഷണത്തിനും ഈ പരീക്ഷാക്കാലത്തിൽ പിഎസ്‌സി തുടക്കമിടുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷാ സമ്പ്രദായത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രഖ്യാപനത്തോടൊപ്പം പരീക്ഷാ തിരക്കുകളിൽ സജീവമാകുകയാണ് പിഎസ്‌സി.  ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പിഎസ്‌സി വീണ്ടും പരീക്ഷാ തിരക്കുകളിലേക്കു കടക്കുന്നത്. കോവിഡ്– 19 വ്യാപനത്തെ തുടർന്നു മാറ്റിവച്ച പരീക്ഷകളോടൊപ്പം,  പരീക്ഷാ രീതിയെ അടിമുടി മാറ്റുന്ന പൊതുപരീക്ഷ എന്ന പുതിയ പരീക്ഷണത്തിനും ഈ പരീക്ഷാക്കാലത്തിൽ പിഎസ്‌സി തുടക്കമിടുന്നുണ്ട്.  കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച പരീക്ഷകളിൽ ഫയർമാൻ ഒഴികെയുള്ള പരീക്ഷകളെല്ലാം സെപ്റ്റംബര്‍, ഒക്ടോബർ മാസങ്ങളിലായി പൂർത്തിയാക്കും. ഫയർമാൻ പരീക്ഷ പ്ലസ് ടു നിലവാരത്തിൽ നടത്തുന്ന പൊതുപരീക്ഷയോടൊപ്പമായിരിക്കും നടത്തുക. ആയിരക്കണക്കിന് ഉദ്യോഗാർഥികൾ അപേക്ഷിച്ചിട്ടുള്ള എൽപി/ യുപി ടീച്ചർ, കോളജ് അധ്യാപകർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, അസിസ്റ്റന്റ് ഡെന്റൽ സർജൻ തുടങ്ങി 44 പരീക്ഷകളാണ് നവംബറിൽ നടത്തുന്നത്. എസ്എസ്എൽസി നിലവാരത്തിലുള്ള വിവിധ തസ്തികകളിലേക്കുള്ള പൊതുപരീക്ഷ ഡിസംബറിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കാലഘട്ടത്തിലും പരീക്ഷാ നടപടികൾ മുന്നോട്ടു കൊണ്ടുപോകാനുള്ള പിഎസ്‌സിയുടെ ശ്രമങ്ങൾക്ക് സർക്കാരിന്റെ പിന്തുണയുമുണ്ട്. പരീക്ഷകൾ പുനരാരംഭിക്കാൻ സർക്കാർ അനുവാദം നൽകിക്കഴിഞ്ഞു.  

ലക്ഷം ലക്ഷം പിന്നാലെ

ADVERTISEMENT

വിവിധ നിലവാരത്തിലുള്ള പരീക്ഷകൾക്കായി അപേക്ഷിച്ചവരുടെയും പൊതുപരീക്ഷയ്ക്കായി ഏകീകരിച്ചപ്പോഴുള്ള കണക്കും ചുവടെ

 

പൊതുപരീക്ഷ-അപേക്ഷകരുടെ എണ്ണം-ഏകീകരിച്ച കണക്ക്

 

ADVERTISEMENT

എസ്എസ്എൽസി-61,37,825 (നൂറിലധികം തസ്തിക)-23,02,398  

 

പ്ലസ് ടു-9,48,038 (അമ്പതിലധികം  തസ്തിക)-5,06,461 

 

ADVERTISEMENT

ബിരുദം-16,35,215 (ഇരുപത്തിയഞ്ചിലധികം തസ്തിക)-6,30,018

 

(സെപ്റ്റംബറിലെ വിജ്ഞാപനങ്ങളും പൊതുപരീക്ഷയ്ക്കായി പരിഗണിക്കുന്നുണ്ട്. ഇതുകൂടി കൂട്ടുമ്പോൾ അപേക്ഷകരുടെ എണ്ണം പിന്നെയും വർധിക്കും) 

എൽപി, യുപി ടീച്ചർ പരീക്ഷ നവംബറിൽ

വിദ്യാഭ്യാസ വകുപ്പിൽ  എൽപി, യുപി ടീച്ചർ പരീക്ഷ നവംബറിൽ നടത്തും. 14 ജില്ലകളിലുമായി അപേക്ഷിച്ചവരുടെ കണക്ക് ചുവടെ. 

 

തസ്തിക-പരീക്ഷാ തീയതി-അപേക്ഷകർ

 

യുപിഎസ്ടി-നവംബർ 7-1,06,785 

 

എൽപിഎസ്ടി-നവംബർ 24-35,455

 

6 അസിസ്റ്റന്റ് പ്രഫസർ പരീക്ഷ നവംബറിൽ 

കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയുടെ ആറു വിഷയങ്ങളിലേക്കുള്ള പരീക്ഷ നവംബറിൽ നടത്തും. എല്ലാ വിഷയങ്ങൾക്കും വിവരണാത്മക പരീക്ഷയാണ്. ഡിസംബർ, ജനുവരി മാസങ്ങളിലായി ബാക്കി വിഷയങ്ങളിലെ പരീക്ഷകളും നടത്തും. ആറു വിഷയങ്ങളിലായി 9854 പേർ അപേക്ഷ നൽകിയിട്ടുണ്ട്.

 

വിഷയം-പരീക്ഷാ തീയതി-അപേക്ഷകർ

 

മലയാളം-നവംബർ 2-2635

 

ഹിന്ദി-നവംബർ 3-646

 

സോഷ്യോളജി-നവംബർ 4-554 

 

ഇംഗ്ലിഷ്-നവംബർ 5-4158

 

ഇസ്ലാമിക് ഹിസ്റ്ററി-നവംബർ 6-84 

 

ഇക്കണോമിക്സ്-നവംബർ 9-1777 

 

ജെപിഎച്ച്എൻ പരീക്ഷ നവംബർ 10ന്

ആരോഗ്യ/ മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ്–2 പരീക്ഷ നവംബര്‍ 10നു നടക്കും. 

നേരിട്ടുള്ള നിയമനത്തിനൊപ്പം സ്പെഷൽ റിക്രൂട്മെന്റ്, എൻസിഎ നിയമനങ്ങൾക്കായുള്ള പരീക്ഷകളും ഇതോടൊപ്പം നടത്തുന്നുണ്ട്. നേരിട്ടുള്ള നിയമനത്തിനായി 7467 പേർ അപേക്ഷ നൽകിയിട്ടുണ്ട്.

 

കൺഫർമേഷൻ സെപ്റ്റംബർ 11നകം 

നവംബറിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന പരീക്ഷകൾക്ക് അപേക്ഷ നൽകിയ ഉദ്യോഗാർഥികൾ സെപ്റ്റംബർ 11നകം കൺഫർമേഷൻ നൽകണം.  ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി പരീക്ഷ എഴുതുമെന്ന കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷ നിരസിക്കും. ഇവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. 

നിശ്ചിത യോഗ്യതയില്ലാത്തവർ കൺഫർമേഷൻ നൽകിയ േശഷം പരീക്ഷ എഴുതിയാലും ഇല്ലെങ്കിലും ശിക്ഷാ നടപടിക്കു വിധേയമാകേണ്ടിവരും. അതിനാൽ നിശ്ചിത യോഗ്യത നേടാതെ അപേക്ഷ നൽകിയവർ കൺഫർമേഷൻ നൽകരുത്.  കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ട്. ആരോഗ്യ പ്രശ്നങ്ങളുൾപ്പെടെ വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അപേക്ഷ നൽകുന്നവർക്കു മാത്രമേ പ്രൊഫൈൽ ബ്ലോക്കിൽ നിന്ന് ഒഴിവാകാൻ കഴിയൂ. 

 

ഹാൾ ടിക്കറ്റ് 15 ദിവസം  മുൻപ്

സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പരീക്ഷയുടെ 15 ദിവസം മുൻപു മുതൽ പിഎസ്‌സി വെബ്സൈറ്റിൽ ലഭ്യമാക്കും. ഉദ്യോഗാർഥികൾ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകണം. പരീക്ഷാ സമയം ഹാൾടിക്കറ്റിലുണ്ടാകും.

English Summary: Kerala PSC Exams