െസപ്റ്റംബറിലെ ഇന്റർവ്യൂ ടൈംടേബിൾ പിഎസ്‌സി പ്രസിദ്ധീകരിച്ചു. എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയർ), കൊമേഴ്സ് (ജൂനിയർ), കെഎഫ്സിയിൽ അസിസ്റ്റന്റ് മാനേജർ, ഫാർമസിസ്റ്റ് ഗ്രേഡ്– 2, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, ട്രാക്ടർ ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബര്‍ 16 മുതൽ 30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

െസപ്റ്റംബറിലെ ഇന്റർവ്യൂ ടൈംടേബിൾ പിഎസ്‌സി പ്രസിദ്ധീകരിച്ചു. എച്ച്എസ്എസ്ടി ഹിന്ദി (ജൂനിയർ), കൊമേഴ്സ് (ജൂനിയർ),  കെഎഫ്സിയിൽ അസിസ്റ്റന്റ് മാനേജർ, ഫാർമസിസ്റ്റ് ഗ്രേഡ്– 2, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക്, ട്രാക്ടർ ഡ്രൈവർ തുടങ്ങി വിവിധ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ സെപ്റ്റംബര്‍ 16 മുതൽ 30 വരെയാണ്.  

ADVERTISEMENT

തിരുവനന്തപുരത്തെ കേന്ദ്ര ഒാഫിസിനു പുറമേ എറണാകുളം ജില്ലാ/ മേഖലാ ഒാഫിസ്, കോഴിക്കോട് ജില്ലാ/ മേഖലാ ഒാഫിസ് എന്നിവിടങ്ങളിലും ഇന്റർവ്യൂ നടക്കും. 

കോവിഡ്– 19 സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇന്റർവ്യൂ. ഗൾഫ്/ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുള്ളവരും ക്വാറന്റീൻ കാലാവധിയിലുള്ളവരും  രോഗബാധയുള്ളവരുമായ ഉദ്യോഗാർഥികൾ അപേക്ഷ നൽകിയാൽ തീയതി മാറ്റി നൽകും. 

ADVERTISEMENT

ഹോട്സ്പോട്ട്, കണ്ടൈയ്ൻമെന്റ് സോൺ എന്നിവിടങ്ങളിൽ ഉൾപ്പെട്ടവർക്കും ഇന്റർവ്യൂ തീയതിക്ക് മുൻപ് പ്രൊഫൈലിൽ അപേക്ഷ അപ്‌ലോഡ് ചെയ്താൽ തീയതി മാറ്റി നൽകും. 

ഇന്റർവ്യൂവിന് ഹാജരാകുന്നവർ പിഎസ്‌സിയുടെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള കോവിഡ്– 19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം.

ADVERTISEMENT

അസിസ്റ്റന്റ് സർജൻ  പരീക്ഷ എഴുതാൻ 11,997 പേർ

അരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഒാഫിസർ തസ്തികയ്ക്ക് സെപ്റ്റംബര്‍ 12നു നടക്കുന്ന പരീക്ഷ എഴുതാൻ 11,997 പേർ. ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ (എൻസിഎ– എസ്‌സിസിസി), അസി. സർജൻ (എൻസിഎ– എൽസി/എഐ, വിശ്വകർമ, എസ്ടി) പരീക്ഷകളും ഇതോടൊപ്പം നടത്തും. അസിസ്റ്റന്റ് സർജൻ തസ്തികയ്ക്ക് 14,249 പേരാണ് അപേക്ഷ നൽകിയത്. 

ഈ തസ്തികയ്ക്ക് കൺഫർമേഷൻ നൽകേണ്ടിയിരുന്ന അവസാന തീയതിയായ മാർച്ച് 11 നകം ഇതിൽ 11,997 പേർ മാത്രമേ കൺഫർമേഷൻ നൽകിയുള്ളൂ. 2252 പേരുടെ അപേക്ഷ  നിരസിച്ചു. 

കൺഫർമേഷൻ തീയതി നീട്ടി നൽകണമെന്ന് ഉദ്യോഗാർഥികൾ അഭ്യർഥിച്ചിരുന്നെങ്കിലും പിഎസ്‌സി അനുവദിച്ചില്ല. കൺഫർമേഷൻ നൽകിയവർക്ക് പ്രൊഫൈലിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് ഹാജരാകാം.

ഫുഡ് സേഫ്റ്റി ഒാഫിസർ: 21,594 കൺഫർമേഷൻ

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഒാഫിസർ തസ്തികയിൽ അപേക്ഷിച്ചവരിൽ 21,594 പേർ നിശ്ചിത ദിവസത്തിനകം (മാർച്ച് 11) കൺഫർമേഷൻ നൽകി. 28,737 പേരാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.  പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നിശ്ചിത ദിവസത്തിനകം നൽകാത്ത 7143 പേരുടെ അപേക്ഷ പിഎസ്‌സി നിരസിച്ചു. കൺഫർമേഷൻ നൽകിയവർക്ക് പ്രൊഫൈലിൽ ഹാൾടിക്കറ്റ് ലഭ്യമാക്കും.  സെപ്റ്റംബര്‍ 29ന് ഈ തസ്തികയിലേക്കുള്ള പരീക്ഷ നടത്താനാണ് പിഎസ്‌സി തീരുമാനിച്ചിരിക്കുന്നത്.  

ട്രെയിനിങ് ഇൻസ്ട്രക്ടർക്ക് ഒഎംആർ പരീക്ഷ 

പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ), വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ– ഇലക്ട്രീഷ്യൻ (സ്പെറി. എസ്‌സി/എസ്ടി, എസ്ടി മാത്രം), ഫിലിം ഡവലപ്മെന്റ് കോർപറേഷനിൽ ഇലക്ട്രീഷ്യൻ തസ്തികളിൽ ഒഎംആർ പരീക്ഷ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. ഇതിലേക്ക് നടത്താൻ തീരുമാനിച്ചിരുന്ന പൊതുപരീക്ഷ സെപ്റ്റംബര്‍ 16ന് ഒാൺലൈനായി നടത്തുമെന്നാണ് ആദ്യം വ്യക്തമാക്കിയിരുന്നത്. ഇപ്പോൾ പരീക്ഷ ഒഎംആറിലേക്ക് മാറ്റി പരീക്ഷാ കലണ്ടർ തിരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  
 
English Summary: Kerala PSC Interview Timetable