പരീക്ഷ എഴുതിയവരിൽ ഒരു ശതമാനം പേരെപ്പോലും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ലിസ്റ്റിൽ ആളെ കുറച്ച നടപടിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ. 3,27,000 പേർ പരീക്ഷ എഴുതിയെങ്കിലും വെറും 2160 പേരെയാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎഎസ് പ്രാഥമിക പരീക്ഷ വിജയിച്ചവർക്കുള്ള മെയിൻ പരീക്ഷ നവംബർ 20, 21 തീയതികളിൽ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളായി രണ്ടു മണിക്കൂർ വീതം ദൈർഘ്യമുള്ള വിവരണാത്മക പരീക്ഷയാണ് നടത്തുക.  ഒാരോ പേപ്പറിനും 100 മാർക്ക് വീതം. മെയിൻ പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികൾ പ്രത്യേക കൺഫർമേഷൻ നൽകേണ്ടതില്ല.  നവംബർ 6 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. മെയിൻ പരീക്ഷ വിജയിക്കുന്നവർക്ക് ഇന്റർവ്യൂ കൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

നവംബർ 20 രാവിലെ 9.30–12: പേപ്പർ 1

ADVERTISEMENT

ഉച്ചയ്ക്ക് 1.30–4: പേപ്പർ 2 

നവംബർ 21 രാവിലെ 9.30 –12: പേപ്പർ 3

ADVERTISEMENT

സ്ട്രീം ഒന്നിൽ 2160 പേർ

കെഎഎസ് പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിൽ രണ്ടു സ്ട്രീമുകളിലായി 3208 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ട്രീം ഒന്നിൽ 2160, സ്ട്രീം രണ്ടിൽ 1048 പേരെയുമാണ്  ഉൾപ്പെടുത്തിയത്.കേസ് നിലവിലുള്ളതിനാൽ സ്ട്രീം മൂന്നിന്റെ  ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. 

ADVERTISEMENT

ഉത്തരക്കടലാസ് പുനർമൂല്യനിർണയം, ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ ഷോർട് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. 

ഒരു ശതമാനം പോലുമില്ല ലിസ്റ്റിൽ

കെഎഎസ് ഷോർട് ലിസ്റ്റ് സ്ട്രീം ഒന്നിൽ ഉദ്യോഗാർഥികളെ കുറച്ചതായി പരാതി. സ്ട്രീം ഒന്നിൽ 3,27,000 പേർ പരീക്ഷ എഴുതിയെങ്കിലും വെറും 2160 പേരെയാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരീക്ഷ എഴുതിയവരിൽ ഒരു ശതമാനം പേരെപ്പോലും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.  3000നും 4000നും ഇടയിൽ ആളെ ഉൾപ്പെടുത്തുമെന്ന് നേരത്തേ  സൂചന നൽകിയിരുന്നെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മുൻനിലപാടിൽ നിന്നു പിഎസ്‌സി പിൻമാറി. 77 മാർക്കും അതിൽ കൂടുതലും നേടിയവരെയാണ് പൊതുവിഭാഗത്തിൽ നിന്ന് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംവരണ വിഭാഗങ്ങളിൽ പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ഈ മാർക്കിൽ കുറവുണ്ട്.  ലിസ്റ്റിൽ ആളെ കുറച്ച നടപടിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.

English Summary: Kerala Administrative Service Short List