പ്രാഥമിക പരീക്ഷാ സിലബസുമായി ഏകദേശ സാമ്യമുള്ളതു തന്നെയാവും മെയിൻ പരീക്ഷയുടെ സിലബസും. എന്നാൽ, നിലവാരം കൂടിയ ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. എസ്എസ്എൽസി നിലവാരത്തിലുള്ള മെയിൻ പരീക്ഷാ സിലബസ് വൈകാതെ പ്രസിദ്ധീകരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാഥമിക പൊതു പരീക്ഷയുടെ അടിസ്ഥാനത്തിൽ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കായി നടത്തുന്ന മെയിൻ പരീക്ഷയും ഒഎംആർ രീതിയിൽ തന്നെയായിരിക്കുമെന്നു പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ വ്യക്തമാക്കി. പിഎസ്‌സിയുടെ പുതിയ പരീക്ഷാരീതികളെക്കുറിച്ചു ‘തൊഴിൽ വീഥി’യിലേക്കു ലഭിച്ച നൂറുകണക്കിനു സംശയങ്ങളിലെ പൊതുവിഭാഗം ചോദ്യങ്ങൾക്ക് തൊഴിൽ വീഥിയും മനോരമ ഹൊറൈസണും ചേർന്നു നടത്തിയ വെബിനാറിലൂടെ ഉത്തരം നൽകുകയായിരുന്നു പിഎസ്‍സി ചെയർമാൻ. ഫൈനൽ പരീക്ഷാരീതി എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ചു പിഎസ്‍സി ഔദ്യോഗികമായി വ്യക്തത വരുത്തുന്നത് ആദ്യമാണ്. 

പ്രാഥമിക ‌പരീക്ഷയ്ക്കു ശേഷം അധികം വൈകാതെ മെയിൻ പരീക്ഷയും നടത്തും. എൽഡിസി, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകൾ നിലവിലുള്ള ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാലുടൻ പ്രസിദ്ധീകരിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി. 

ADVERTISEMENT

തിരഞ്ഞെടുത്ത ചോദ്യങ്ങളും ചെയർമാന്റെ മറുപടിയും: 

∙എൽഡിസി, ലാസ്റ്റ് ഗ്രേഡ് തസ്തികകൾക്ക് ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കുകയെന്ന കീഴ്‌വഴക്കം തുടരാൻ കഴിയുമോ?

എൽഡിസി, ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികകൾക്ക് ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി അവസാനിക്കുന്നതിന്റെ അടുത്ത ദിവസം പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കത്തക്ക രീതിയിലാണ് നടപടിക്രമങ്ങൾ ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ സാഹചര്യങ്ങളും അനുകൂലമായാൽ ഈ തീയതിയിൽ തന്നെ പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരും

∙മെയിൻ പരീക്ഷ വിവരണാത്മക രീതിയിലായിരിക്കുമോ?

ADVERTISEMENT

വിവരണാത്മക രീതിയിൽ പരീക്ഷ നടത്തിയാൽ ലിസ്റ്റ് പ്രസിദ്ധീകരണത്തിനു കൂടുതൽ സമയം വേണ്ടിവരും. ഈ സാഹചര്യത്തിൽ മെയിൻ പരീക്ഷയും ഒഎംആർ രീതിയിൽ തന്നെ നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ നിലവാരത്തിലുള്ള പരീക്ഷകളിലും ഈ രീതിയിലായിരിക്കും മെയിൻ പരീക്ഷ നടത്തുക.

∙മെയിൻ പരീക്ഷയുടെ സിലബസ് എങ്ങനെയായിരിക്കും? എപ്പോൾ പ്രസിദ്ധീകരിക്കും?

പ്രാഥമിക പരീക്ഷാ സിലബസുമായി ഏകദേശ സാമ്യമുള്ളതു തന്നെയാവും മെയിൻ പരീക്ഷയുടെ സിലബസും. എന്നാൽ, നിലവാരം കൂടിയ ചോദ്യങ്ങളായിരിക്കും ഉൾപ്പെടുത്തുക. എസ്എസ്എൽസി നിലവാരത്തിലുള്ള മെയിൻ പരീക്ഷാ സിലബസ് വൈകാതെ പ്രസിദ്ധീകരിക്കും.

∙പ്രാഥമിക പരീക്ഷയ്ക്ക് ശേഷം എത്ര നാൾ കഴിഞ്ഞാവും മെയിൻ പരീക്ഷ നടത്തുക?

ADVERTISEMENT

പ്രാഥമിക പരീക്ഷയ്ക്ക് ശേഷം അധികം വൈകാതെ തന്നെ മെയിൻ പരീക്ഷ നടത്തും. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ഷോർട് ലിസ്റ്റിൽ മെയിൻ പരീക്ഷാ തീയതികൂടി ഉൾപ്പെടുത്തും. രണ്ടു പരീക്ഷയും തമ്മിൽ കൂടുതൽ ദൈർഘ്യമില്ലാത്തതിനാൽ ഉദ്യോഗാർഥികൾ പ്രാഥമിക, മെയിൻ പരീക്ഷകൾക്ക് ഒന്നിച്ചു തയാറെടുക്കുന്നതാണ് നല്ലത്. 

∙ഒന്നിലധികം തസ്തികകളിൽ ഒന്നിച്ചു പരീക്ഷ നടത്തുന്നതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റുകളും വ്യത്യസ്ഥമായിരിക്കുമോ? കട്ട്ഓഫ് മാർക്കിലും വ്യത്യാസം ഉണ്ടാവുമോ?

ഒന്നിച്ചാണു പരീക്ഷ നടത്തുന്നതെങ്കിലും ഓരോ തസ്തികയ്ക്കും പ്രത്യേകം ലിസ്റ്റാവും പ്രസിദ്ധീകരിക്കുക. കട്ട് ഓഫ് മാർക്കിലും വ്യത്യാസം ഉണ്ടാവും. 

∙ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാൻ കഴിയില്ല. എൽഡി ക്ലാർക്ക് ഉൾപ്പെടെയുള്ള തസ്തികകളിൽ ഈ നിബന്ധന ബാധകമല്ല. ഇവർക്കെല്ലാം വേണ്ടി ഒറ്റ പരീക്ഷ നടത്തുന്നതു ലാസ്റ്റ് ഗ്രേഡുകാരുടെ അവസരങ്ങൾ ഇല്ലാതാക്കില്ലേ?

അങ്ങനെ വരില്ല. കാറ്റഗറി തിരിച്ചു ഫലം പ്രസിദ്ധീകരിക്കുന്നതിനാൽ ഉദ്യോഗാർഥികൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ട. വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയിൽ ബിരുദധാരികൾക്ക് അവസരമില്ല. ബിരുദധാരികളുടെ അപേക്ഷ ഒഴിവാക്കിക്കൊണ്ടായിരിക്കും ഇതിന്റെ ലിസ്റ്റ് തയാറാക്കുക. അതുകൊണ്ടുതന്നെ മാർക്ക് ക്രോസ് ചെയ്തു വരില്ല. 

∙എസ്എസ്എൽസി നിലവാരത്തിലുള്ള പരീക്ഷകളുടെ തീയതി തീരുമാനിച്ചിട്ടുണ്ടോ?

ഡിസംബറിൽ ഈ പരീക്ഷ നടത്താനാണു തീരുമാനിച്ചിരിക്കുന്നത്. തീയതി ഉടൻ പ്രസിദ്ധീകരിക്കും. 

English Summary: Kerala PSC Chairman About Exam Changes