ഹൈജീൻ മാനേജർ - അങ്ങനെയൊരു തസ്തിക കേട്ടിട്ടുണ്ടോ ? ഇനി ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും അങ്ങനെയൊരാളെയും നാം കാണും. ഹോസ്പിറ്റാലിറ്റി മേഖലയിലെ ‘കോവിഡ് ഇഫക്ട്’. അതിഥികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുകയാകും ഹൈജീൻ മാനേജരുടെ ചുമതല. ഹോട്ടൽ ശുചിത്വ മാനദണ്ഡങ്ങളിൽ കൃത്യമായ അറിവ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈജീൻ മാനേജർ - അങ്ങനെയൊരു തസ്തിക കേട്ടിട്ടുണ്ടോ ? ഇനി ഹോട്ടലുകളിലും റിസോർട്ടുകളിലും മറ്റും അങ്ങനെയൊരാളെയും നാം കാണും. ഹോസ്പിറ്റാലിറ്റി മേഖലയിലെ ‘കോവിഡ് ഇഫക്ട്’. 

അതിഥികളുടെയും ജീവനക്കാരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുകയാകും ഹൈജീൻ മാനേജരുടെ ചുമതല. ഹോട്ടൽ ശുചിത്വ മാനദണ്ഡങ്ങളിൽ കൃത്യമായ അറിവ്, അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ സൂക്ഷ്മത എന്നിവയാകും ഈ തസ്തികയിലുള്ളവരിൽനിന്നു പ്രതീക്ഷിക്കുന്നത്. നിലവിൽ ഹൈജീൻ മാനേജർമാർ പല സ്ഥാപനങ്ങളിലുമുണ്ട്.എന്നാൽ കോവിഡ് സൃഷ്ടിച്ച പരിതസ്ഥിതിയിൽ ഇവരുടെ   സേവനം കൂടുതലായി വേണ്ടി വരും.

ADVERTISEMENT

മൈക്രോബയോളജിയിൽ ബിരുദ, ബിരുദാനന്തര ബിരുദമുള്ളവരെയാണ് പ്രധാനമായും ഈ റോളിലേക്കു ഹോട്ടൽ ഉടമകൾ പരിഗണിക്കുന്നത്. പബ്ലിക് ഹെൽത്ത് തുടങ്ങി വ്യത്യസ്തമായ വിദ്യാഭ്യാസ പശ്ചാത്തലമുള്ളവരുമുണ്ട്. തൊഴിൽ വൈദഗ്ധ്യത്തിനൊപ്പം ആശയവിനിമയശേഷിക്കും ഈ റോളിൽ വലിയ പ്രാധാന്യമുണ്ട്

തിരിച്ചുവരവ് ഉറപ്പ്; മാറാൻ തയാറാകണം

ഹോട്ടൽ മാനേജ്‌മെന്റ് ഉൾപ്പെടെയുള്ള ഹോസ്പിറ്റാലിറ്റി കോഴ്സുകൾ കേരളത്തിലെ വിദ്യാർഥികളുടെ ഹോട്ട് ചോയ്സുകളായിരുന്നു. രാജ്യാന്തര തലത്തിൽ തന്നെ കോവിഡിന്റെ ആഘാതം ഏറ്റവും കൂടുതൽ നേരിട്ട മേഖലകളിലൊന്നാണു ടൂറിസം. രാജ്യാന്തര യാത്രകൾ പഴയ രീതിയിലാകാൻ സമയം പിടിക്കും. ബിസിനസ് യാത്ര കുറച്ചുകാലത്തേക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം എന്ന രീതിയിലാകും. എന്നാൽ ആഭ്യന്തര ടൂറിസം രംഗം 12-18 മാസങ്ങൾക്കുള്ളിൽ തിരിച്ചുവരവ് നടത്തും. നഗരങ്ങൾക്കു സമീപമുള്ള ടൂറിസ്റ്റ് സ്‌പോട്ടുകൾക്കു പ്രാധാന്യമേറും. ചെറിയ ചുവടുവയ്പുകളിലൂടെയുള്ള ടൂറിസം മേഖലയുടെ ഈ തിരിച്ചുവരവ് കണക്കിലെടുത്തു വേണം ഈ മേഖലയിൽ ഇനി കരിയർ പ്ലാനിങ്. 

അപ്സ്കില്ലിങ് പോരാ, മൾട്ടിസ്‌കില്ലിങ് വേണം

ADVERTISEMENT

ഇനി ഹോസ്പിറ്റാലിറ്റി മേഖലയിൽ വലിയ കരുതലിന്റെ സമയമാണ്. ചെലവുകൾ നിയന്ത്രിക്കപ്പെടുമെന്നതിനാൽ ഒന്നിലേറെ കാര്യങ്ങളിൽ വൈദഗ്ധ്യമുള്ള മൾട്ടിസ്‌കിൽഡ് ജീവനക്കാർക്കായിരിക്കും കൂടുതൽ ഡിമാൻഡ്. ഫുഡ് പ്രൊഡക്‌ഷൻ മേഖലയിലുള്ളയാൾക്ക് അതിനു പുറമേ ഹൗസ്കീപ്പിങ്ങിലും ശ്രദ്ധ പുലർത്തേണ്ടി വരും. 

പാചകവിദഗ്ധരും അനുബന്ധ ജോലി ചെയ്യുന്നവരും ഹോസ്പിറ്റാലിറ്റി മേഖലയുടെ അവിഭാജ്യ ഘടകങ്ങളാണ്.വളരെ ഉന്നത നിലവാരമുള്ള ഭക്ഷണം ഈ മേഖലയിലെ പ്രമുഖ ഹോട്ടലുകൾ ഉറപ്പുവരുത്താറുണ്ട്. എന്നാൽ ഇപ്പോൾ സാമൂഹിക അകലം, കൃത്യമായ ഇടവേളകളിലുള്ള സാനിറ്റൈസേഷൻ പ്രക്രിയകൾ എന്നിവയെല്ലാം സ്ഥിരമായി. ഭക്ഷണത്തിന്റെ നിലവാര പരിശോധന ഇനി കൂടുതൽ കർശനമാകും. ഈ മേഖലയിലുള്ളവരും തയാറെടുക്കണമെന്നു സാരം

ഹോസ്പിറ്റാലിറ്റി, ടൂറിസം

വ്യവസായങ്ങൾക്ക് ഒരുകാലത്തും നാശമുണ്ടാകില്ല. പ്രതിസന്ധികളെ തരണം ചെയ്യാൻ പറ്റുന്ന രീതിയിൽ സ്വയം മാറുകയും ചെയ്യും.

ADVERTISEMENT

ശ്രുതി ഷിബുലാൽ, സിഇഒ

താമര ലീഷർ എക്‌സ്പീരിയൻസസ്

English Summary: Hospitality And Hotel Management Career During Covid 19