വീട്ടിലിരുന്നല്ലേ പരീക്ഷ, പുസ്തകം നോക്കിയെഴുതാമല്ലോ എന്ന ചിന്ത വേണ്ട. ലോഗിൻ ചെയ്താൽ പിന്നെ പരീക്ഷാനടത്തിപ്പുകാരുടെ നിയന്ത്രണത്തിലാണു നമ്മുടെ കംപ്യൂട്ടർ. പരീക്ഷയ്ക്കു പേനയും കടലാസും നിർബന്ധമല്ലാതായിട്ടു കുറെക്കാലമായി. ഇതുവരെ വിവിധ കേന്ദ്രങ്ങളിലെത്തി ഓൺലൈൻ പരീക്ഷ എഴുതുന്ന രീതിയായിരുന്നെങ്കിൽ അതിനുമപ്പുറത്തേക്കു ചിന്തിക്കാൻ കോവിഡ് നമ്മെ പ്രേരിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരീക്ഷയ്ക്കു പേനയും കടലാസും നിർബന്ധമല്ലാതായിട്ടു കുറെക്കാലമായി. ഇതുവരെ വിവിധ കേന്ദ്രങ്ങളിലെത്തി ഓൺലൈൻ പരീക്ഷ എഴുതുന്ന രീതിയായിരുന്നെങ്കിൽ അതിനുമപ്പുറത്തേക്കു ചിന്തിക്കാൻ കോവിഡ് നമ്മെ പ്രേരിപ്പിക്കുന്നു. ഓൺലൈൻ പരീക്ഷകൾ വീട്ടിലിരുന്ന് എഴുതുന്ന രീതി വ്യാപകമാകുന്നതങ്ങനെ. കംപ്യൂട്ടറോ ലാപ്ടോപ്പോ വേണം; അത്യാവശ്യം വേഗമുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയും വേണം. മേൽനോട്ടത്തിന് അങ്ങേത്തലയ്ക്കൽ ചിലപ്പോൾ ആളുണ്ടാകാം; അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസാകാം ‘പരീക്ഷാ ഡ്യൂട്ടി’യിൽ. ചില പ്രവേശനപരീക്ഷകൾ ഉൾപ്പെടെ ഇങ്ങനെ നടന്നുകഴിഞ്ഞു. കോവി‍ഡ് മാറിയാലും ഈ മാറ്റം നിലനിൽക്കാനാണു സാധ്യത. 

വീടുകളിൽ ഇരുന്നോളൂ

ADVERTISEMENT

ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാല, സിംബയോസിസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനപരീക്ഷകളും ഐഐടി മദ്രാസിന്റെ ഇന്റഗ്രേറ്റഡ് എംഎ പ്രവേശനപരീക്ഷയായ എച്ച്എസ്ഇഇയും വീട്ടിലിരുന്ന് എഴുതുന്ന തരത്തിലാണു ക്രമീകരിച്ചത്. ബി.ആർക് അഭിരുചിനിർണയപരീക്ഷയായ ‘നാറ്റ’യും കേരള ലോ അക്കാദമി കോളജ് പ്രവേശനപരീക്ഷയും വീടുകളിലിരുന്ന് എഴുതാമായിരുന്നു. ക്രൈസ്റ്റ് സർവകലാശാലയുടെ എല്ലാ സെമസ്റ്റർ പരീക്ഷകളും പൂർണമായി ഓൺലൈനിലാണു നടന്നത്.

ശരിക്കും പരീക്ഷ തന്നെ

ഓൺലൈൻ പരീക്ഷയെന്നാൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് മനസ്സിലേക്കു വരുന്നത്. എന്നാൽ, വിശദമായി ഉത്തരമെഴുതേണ്ട തരം ചോദ്യങ്ങളും ഓൺലൈൻ പരീക്ഷകളിൽ കൊടുക്കാം. ബെംഗളൂരു ക്രൈസ്റ്റ് സർവകലാശാലയിലെ സെമസ്റ്റർ പരീക്ഷകൾ സാധാരണ പരീക്ഷ പോലെ തന്നെയായിരുന്നു. ഉത്തരങ്ങൾ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുകയോ പേപ്പറിൽ എഴുതി നിശ്ചിത സമയത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യുകയോ വേണം

പരീക്ഷ എഴുതാൻ വേണ്ടത് നിശ്ചിത കോൺഫിഗറേഷനുള്ള കംപ്യൂട്ടറും ഇന്റർനെറ്റ് കണക്ടിവിറ്റിയുമാണ്. മുൻകൂട്ടി അയച്ചുതരുന്ന ലിങ്ക് വഴിയോ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുന്ന സോഫ്റ്റ്‌വെയറിലോ ലോഗിൻ ചെയ്യുന്നതോടെ വിദ്യാർഥി ‘പരീക്ഷാഹാളിൽ’ പ്രവേശിക്കും.

ADVERTISEMENT

നോ കോപ്പിയടി

വീട്ടിലിരുന്നല്ലേ പരീക്ഷ, പുസ്തകം നോക്കിയെഴുതാമല്ലോ എന്ന ചിന്ത വേണ്ട. ലോഗിൻ ചെയ്താൽ പിന്നെ പരീക്ഷാനടത്തിപ്പുകാരുടെ നിയന്ത്രണത്തിലാണു നമ്മുടെ കംപ്യൂട്ടർ.

സ്ക്രീൻ, കീബോർഡ്, മുന്നിലുള്ള പേപ്പർ എന്നിവയിൽനിന്നു കണ്ണുമാറ്റുക, മറ്റു ശബ്ദങ്ങൾ കേൾക്കുക എന്നിവ നിയമലംഘനമായി കണക്കാക്കും. ഇവ പരിശോധിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സാങ്കേതികവിദ്യകളുണ്ട്. ചില സ്ഥാപനങ്ങൾ 15 പേരെ വീതം നിരീക്ഷിക്കാൻ ഇൻവിജിലേറ്റർമാരെയും ഏർപ്പെടുത്തി. വിദ്യാർഥി സ്ക്രീനിൽ എന്തു ചെയ്യുന്നുവെന്നു പരീക്ഷാനടത്തിപ്പുകാർക്ക് കാണാം. നിശ്ചിത തവണയിൽ കൂടുതൽ നിയമലംഘനം നടത്തിയാൽ അയോഗ്യത ഏർപ്പെടുത്തും. മുകളിൽ സൂചിപ്പിച്ച പരീക്ഷകളെല്ലാം ഇത്തരത്തിലാണു നടന്നത്.

സാധ്യതകളും ആശങ്കകളും

ADVERTISEMENT

വീട്ടിലിരുന്ന് എഴുതാവുന്ന ഓൺലൈൻ പരീക്ഷകൾക്ക് ഒട്ടേറെ നേട്ടങ്ങളുണ്ട്. ഭീമമായ പരീക്ഷച്ചെലവുകൾ കുറയ്ക്കാമെന്നതു തന്നെ പ്രധാനം. വേഗം നടത്താം, മൂല്യനിർണയം എളുപ്പം, കടലാസ് ഉപയോഗം കുറയ്ക്കാം, വിദ്യാർഥികൾക്കു യാത്ര ചെയ്യേണ്ട തുടങ്ങിയ മെച്ചങ്ങളുമുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ ഭൂരിപക്ഷം കുട്ടികൾക്കും വീട്ടിലിരുന്ന് ഓൺലൈൻ പരീക്ഷ എഴുതാനുള്ള സൗകര്യങ്ങളില്ല എന്ന മറുവശം കാണാതിരുന്നുകൂടാ. ഇത്തരം പരീക്ഷാരീതികൾ വ്യാപകമാകുമ്പോൾ ‘ഡിജിറ്റൽ ഡിവൈഡ്’ എന്ന പ്രശ്നമുണ്ടാകാതിരിക്കാൻ എല്ലാവർക്കും സൗകര്യങ്ങൾ ഉറപ്പാക്കുകയാണു സർക്കാരും സമൂഹവും ചെയ്യേണ്ടത്. ഇടയ്ക്കു സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ ഉടൻ പരിഹരിക്കപ്പെടുമോ എന്നതും ഇത്തരം പരീക്ഷകളിലെ പ്രശ്നമാണ്.

നാലാം സെമസ്റ്ററിലെ 6 പരീക്ഷകൾ വീട്ടിലിരുന്നെഴുതി. ഓഫ്‌‌ലൈൻ പരീക്ഷയേക്കാൾ സ്ട്രിക്ട്. ആദ്യം ആശങ്ക ഉണ്ടായിരുന്നെങ്കിലും കുറച്ചു പരീക്ഷകൾ കഴിഞ്ഞപ്പോൾ ഈ രീതി സൗകര്യപ്രദമായി തോന്നി.

ആൽബർട്ട് വി.സുനീഷ്,

മൂന്നാം വർഷ ബികോം 

പ്രഫഷനൽ,

ബെംഗളൂരു ക്രൈസ്റ്റ്

മൂന്നു ദേശീയതല പ്രവേശനപരീക്ഷകൾ വീട്ടിലിരുന്നെഴുതി. എന്നാൽ, എന്തെങ്കിലും സാങ്കേതികപ്രശ്നങ്ങളുണ്ടായാൽ അതു പരിഹരിക്കാൻ സ്ക്രീനിൽ നിന്നു കണ്ണു മാറ്റിയാൽ പോലും നിയമലംഘനമായി കണക്കാക്കും എന്നതു വെല്ലുവിളിയാണ്.

വിഷ്ണുപ്രിയ സൂരജ്,

ഒന്നാംവർഷ വിദ്യാർഥി, 

തൃശൂർ ഗവ.ലോ കോളജ്പരീക്ഷകൾ സാങ്കേതികവിദ്യകൾക്കു വിട്ടുകൊടുത്താൽ, സർവകലാശാലകൾക്കും അധ്യാപകർക്കും ആ സമയം ഗവേഷണത്തിനും മറ്റു ക്രിയാത്മക കാര്യങ്ങൾക്കും ഉപയോഗിക്കാം. പാരിസ്ഥിതിക വശം നോക്കിയാലും ഓൺലൈൻ പരീക്ഷകൾ നല്ലതാണ്. പക്ഷേ, എല്ലാ വിദ്യാർഥികൾക്കും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിക്കൊടുത്താലേ ഇതു പൂർണമായി വിജയിക്കൂ.

പി.എൽ.ജോമി

വിദ്യാഭ്യാസ വിദഗ്ധൻ