കേരളീയ ഭക്ഷണരീതിയിൽ ഒഴിച്ചുകൂടാനാവാത്തൊരു വിഭവമാണു പപ്പടം. യന്ത്രസഹായത്തോടെയുള്ള പപ്പടം നിർമാണം ലാഭകരമായി ചെയ്യാവുന്നൊരു ലഘുസംരംഭമാണ്. സാധാരണ പപ്പടത്തിനു പുറമെ കപ്പപ്പപ്പടം, ചക്കപ്പപ്പടം, വടപ്പപ്പടം എന്നിങ്ങനെ വൈവിധ്യങ്ങൾക്കും സാധ്യതയുണ്ട്. പല രുചിയിൽ മാത്രമല്ല, പല രൂപത്തിലും പപ്പടങ്ങളെ ആകർഷകമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളീയ ഭക്ഷണരീതിയിൽ ഒഴിച്ചുകൂടാനാവാത്തൊരു വിഭവമാണു പപ്പടം. യന്ത്രസഹായത്തോടെയുള്ള പപ്പടം നിർമാണം ലാഭകരമായി ചെയ്യാവുന്നൊരു ലഘുസംരംഭമാണ്. സാധാരണ പപ്പടത്തിനു പുറമെ കപ്പപ്പപ്പടം, ചക്കപ്പപ്പടം, വടപ്പപ്പടം എന്നിങ്ങനെ വൈവിധ്യങ്ങൾക്കും സാധ്യതയുണ്ട്. പല രുചിയിൽ മാത്രമല്ല, പല രൂപത്തിലും പപ്പടങ്ങളെ ആകർഷകമാക്കി വിപണിയിലെത്തിക്കാം. 

നിർമാണരീതി 
ഉഴുന്ന്, അരി, ഉപ്പ് എന്നിവ പ്രത്യേക അനുപാതത്തിൽ വെള്ളം ചേർത്ത് മിക്സർ മെഷിന്റെ സഹായത്തോടെ കുഴയ്ക്കുന്നു. കട്ടിയാക്കി മിക്സ് പപ്പടം ഉണ്ടാക്കുന്ന യന്ത്രത്തിൽ ഫീഡ് ചെയ്തു കൊടുക്കുന്നു. ഘടിപ്പിച്ചിരിക്കുന്ന അച്ചിന്റെ ആകൃതിയിൽ അതു പരന്ന് പപ്പടമായി രൂപപ്പെടുന്നു. കൺവേയറിൽക്കൂടെ പുറത്തേക്കു വരുന്ന പപ്പടം ഉണക്കി പായ്ക്ക് ചെയ്തു വിൽക്കാം. ഇത്തരം കുടിൽ വ്യവസായ സംരംഭങ്ങൾ ധാരാളമുണ്ടെങ്കിൽ സാമ്പത്തികമായി വിജയിക്കാൻ ഉൽപാദനം വർധിപ്പിക്കേണ്ടതുണ്ട്. 

ADVERTISEMENT

വിപണി
സൂപ്പർ മാർക്കറ്റുകൾ, പലചരക്കുകടകൾ, പച്ചക്കറിക്കടകൾ, ഹോട്ടലുകൾ, ഉൽപന്ന നിർമാതാക്കൾ, ബേക്കറികൾ, കേറ്ററിങ് സർവീസ് യൂണിറ്റുകൾ എന്നിവ വഴിയെല്ലാം വിപണനം ഉറപ്പാക്കാം. വിപണിയിൽ മത്സരം ഉണ്ടെങ്കിലും ആവശ്യക്കാരും അതിനനുസരിച്ചുള്ളതിനാൽ മത്സരം ആരോഗ്യകരമായി വളർത്താൻ കഴിയും. 

ആവശ്യമായ സ്ഥിര നിക്ഷേപം 

∙കെട്ടിടം: 300 ചതുരശ്ര അടിയിൽ വൃത്തിയുള്ളത്. 

∙മെഷിനറികൾ: 

ADVERTISEMENT

*മിക്സിങ് മെഷിൻ: 50,000

*പപ്പടം നിർമിക്കുന്ന മെഷിൻ: 2,10,000

*പാത്രങ്ങൾ, ഫർണിച്ചർ മുതലായവ: 10,000

ആകെ: 2,70,000

ADVERTISEMENT

ആവർത്തന നിക്ഷേപം (പ്രതിമാസം) 

∙ഉഴുന്നുപൊടി (170 രൂപ നിരക്കിൽ 2,000 കിലോ): 3,40,000

∙അരിപ്പൊടി (35 രൂപ നിരക്കിൽ 400 കിലോ): 14,000 

∙ബേക്കിങ് സോഡ, ഉപ്പ്, എണ്ണ മുതലായവ: 6,000

∙ജീവനക്കാരുടെ കൂലി (4 പേർക്കു 400 രൂപ നിരക്കിൽ 25 ദിവസത്തേക്ക്): 40,000

∙കറന്റ് ചാർജ്, തേയ്മാനം, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയവ: 20,000 

ആകെ: 4,20,000.00 

പ്രതിമാസ വിറ്റുവരവ്: (230 രൂപ നിരക്കിൽ 2,500 കിലോ വിറ്റാൽ): 5,75,000

പ്രതിമാസ അറ്റാദായം: 5,75,000–4,20,000=1,55,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)