കോവിഡ് കാലം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നിർണായകമായ ഡിസ്‌റപ്റ്റീവ് സാങ്കേതികവിദ്യയാകും ബ്ലോക്ക്‌ചെയിൻ. കൃഷി, ഭക്ഷ്യരംഗം, മരുന്ന് തുടങ്ങിയ വിവിധ മേഖലകളിൽ ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾ വരും. 1991ൽ കണ്ടുപിടിക്കപ്പെട്ട ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ 2008ൽ ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ

കോവിഡ് കാലം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നിർണായകമായ ഡിസ്‌റപ്റ്റീവ് സാങ്കേതികവിദ്യയാകും ബ്ലോക്ക്‌ചെയിൻ. കൃഷി, ഭക്ഷ്യരംഗം, മരുന്ന് തുടങ്ങിയ വിവിധ മേഖലകളിൽ ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾ വരും. 1991ൽ കണ്ടുപിടിക്കപ്പെട്ട ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ 2008ൽ ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നിർണായകമായ ഡിസ്‌റപ്റ്റീവ് സാങ്കേതികവിദ്യയാകും ബ്ലോക്ക്‌ചെയിൻ. കൃഷി, ഭക്ഷ്യരംഗം, മരുന്ന് തുടങ്ങിയ വിവിധ മേഖലകളിൽ ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾ വരും. 1991ൽ കണ്ടുപിടിക്കപ്പെട്ട ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ 2008ൽ ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് കാലം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നിർണായകമായ ഡിസ്‌റപ്റ്റീവ് സാങ്കേതികവിദ്യയാകും ബ്ലോക്ക്‌ചെയിൻ. കൃഷി, ഭക്ഷ്യരംഗം, മരുന്ന് തുടങ്ങിയ വിവിധ മേഖലകളിൽ ബ്ലോക്ക്‌ചെയിൻ അധിഷ്ഠിത നിയന്ത്രണ സംവിധാനങ്ങൾ വരും.

1991ൽ കണ്ടുപിടിക്കപ്പെട്ട ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ 2008ൽ ബിറ്റ്‌കോയിൻ എന്ന ഡിജിറ്റൽ ക്രിപ്‌റ്റോകറൻസിയുടെ വരവോടെയാണു ലോകശ്രദ്ധ നേടിയത്. ബിറ്റ്‌കോയിന്റെ നിയന്ത്രണം ബ്ലോക്ക്ചെയിനെ അടിസ്ഥാനമാക്കിയാണ്. എന്നാൽ മറ്റ് ഒട്ടേറെ മേഖലകളിലും ഇതുപയോഗിക്കാമെന്നു പിന്നീടു കണ്ടെത്തി.

ADVERTISEMENT

കോവിഡ് കഴിഞ്ഞുള്ള ലോകത്ത് വിവരങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നതും അതിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതും പ്രധാനമാകും. ഇതിനു പറ്റിയ വിശ്വസ്ത ഡേറ്റാബേസ് പ്ലാറ്റ്‌ഫോം എന്ന നിലയ്ക്കാണു ബ്ലോക്ക്ചെയിൻ ശ്രദ്ധ നേടുന്നത്.

ഉദാഹരണത്തിന്, തിരഞ്ഞെടുപ്പ് ഓൺലൈനായി ബ്ലോക്ക്‌ചെയിൻ പ്ലാറ്റ്‌ഫോമിൽ നടന്നെന്നിരിക്കട്ടെ. നമ്മൾ ചെയ്ത വോട്ടിൽ മാറ്റം വരുത്താൻ ഹാക്കർ ശ്രമിച്ചാലും നടക്കില്ല. കാരണം സാധാരണ ഒരു ഡേറ്റാബേസ് ഒരു കേന്ദ്രീകൃത സെർവറിലാണെങ്കിൽ, ബ്ലോക്ക്ചെയിൻ ഒരു നെറ്റ്‌വർക്കിലാണു കിടക്കുന്നത്. കൃത്രിമം വരുത്തണമെങ്കിൽ എല്ലാ സെർവറിലെയും ഡേറ്റയിൽ മാറ്റം വരുത്തണം. ഇതിനുള്ള ബുദ്ധിമുട്ടാണ് ബ്ലോക്ക്ചെയിനെ സുരക്ഷിതമാക്കുന്നത്. എങ്കിലും ബ്ലോക്ക്‌ചെയിൻ ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് തൽക്കാലം ഭാവന മാത്രമാണ്.

സപ്ലൈ ചെയിനിൽ

ബ്ലോക്ക് ചെയിന്റെ സമീപഭാവിയിലെ ഏറ്റവും വലിയ ഉപയോഗം സപ്ലൈ ചെയിൻ മേഖലയിലായിരിക്കുമെന്നു ലോക സാമ്പത്തിക ഫോറം പറയുന്നു. കോവിഡിനെത്തുടർന്ന് ലോകത്തെ സപ്ലൈ ചെയിൻ റൂട്ടുകൾ താറുമാറായിരിക്കുന്നു. എത്രയും വേഗം ഇതു സജീവമാക്കണം. ഈ രംഗത്തു കൂടുതൽ സുതാര്യതയ്ക്കും ലളിതമായ ഓഡിറ്റിങ്ങിനും ബ്ലോക്ക് ചെയിൻ വഴിയൊരുക്കും.

ADVERTISEMENT

പലതരം ആവശ്യക്കാർക്കുള്ള സേവനം ലഭ്യമാക്കാൻ ബ്ലോക്ക് ചെയിനു കഴിയും. ഉദാഹരണത്തിന് ഒരു ഭക്ഷ്യസാധനം വിപണിയിലെത്തുന്നു. അത് എവിടെനിന്നു വന്നു, എവിടെയെല്ലാം പ്രോസസ് ചെയ്തു തുടങ്ങിയ വിവരങ്ങളാകും ഉപഭോക്താവിന് അറിയേണ്ടത്. ഏതെല്ലാം നികുതികൾ അടച്ചാണു വന്നിരിക്കുന്നതെന്നാകും നികുതിവകുപ്പ് അന്വേഷിക്കുന്നത്. ഇരു കൂട്ടർക്കും വേണ്ട വിവരങ്ങൾ ബ്ലോക്ക്‌ചെയിൻ വഴി ലഭിക്കും. 

ഇന്ത്യയിലും ബ്ലോക്ക്ചെയിന് അനുകൂലമായി കാറ്റു വീശിത്തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ സർക്കാർ ഡേറ്റ്, വിവരങ്ങൾ തുടങ്ങിയവ ബ്ലോക്ക്ചെയിൻ പ്ലാറ്റ്‌ഫോമിലേക്കു മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ആരോഗ്യരംഗത്തോ ?

ബ്ലോക്ക്ചെയിൻ ഉപയോഗിച്ചു കോവിഡ് പോലൊരു മഹാമാരി തടയാനാകുമോ ? പറ്റുമെന്നു വാദമുണ്ട്. ബ്ലോക്ക്‌ചെയിൻ നെറ്റ്‌വർക്കിൽ ആശുപത്രികൾ ബന്ധിക്കപ്പെട്ടെന്നു കരുതുക. ഓരോയിടത്തെയും രോഗികളുടെ വിവരങ്ങളും പുതിയ രോഗലക്ഷണങ്ങളുമൊക്കെ അതതു സമയത്ത് (റിയൽ ടൈം) ഈ ഡേറ്റബേസിലെത്തും. ഒരു വൈറസ് മഹാമാരി പൊട്ടിപ്പുറപ്പെട്ടാൽ ഉടനടി അറിയാനാകും. വിവരം മറച്ചുവയ്ക്കുക അസാധ്യമാകും. അപ്പോൾ തന്നെ ക്വാറന്റീൻ, ലോക്ഡൗൺ തുടങ്ങിയ ശക്തമായ നടപടികളിലൂടെ രോഗവ്യാപനം ചെറുക്കാം.

ADVERTISEMENT

ബ്ലോക്ക്ചെയിൻ വഴി ഓഡിറ്റിങ് ലളിതമാകുമെന്നതിനാൽ രാജ്യാന്തര പണമിടപാടുകളിൽ ഭാവിയിൽ വലിയ സാധ്യതയാണുള്ളത്. വിദേശത്തുനിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള പണമിടപാട് ലഘൂകരിക്കാനും സുതാര്യമാക്കാനും ബ്ലോക്ക്ചെയിൻ വഴിയൊരുക്കും.കൂടുതൽ സുരക്ഷിതമാകുകയും ചെയ്യും.

 

ഡോ. എസ്. അഷ്റഫ്

പ്രഫസർ,

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്,

തിരുവനന്തപുരം

തിരുവനന്തപുരത്ത് പഠിക്കാം

ബ്ലോക്ക്ചെയിൻ പഠന കോഴ്സുകൾ ആരംഭിച്ചിട്ടേയുള്ളൂ. കേരളത്തിൽ ഐഐഐടിഎംകെയുടെ കീഴിൽ തിരുവനന്തപുരത്ത് ബ്ലോക്ക്‌ ചെയിൻ അക്കാദമിയുണ്ട്. ഇൻസ്ട്രക്ടർ മോഡിൽ 80 പേരും അല്ലാതെ 2000 പേരും പരിശീലനം തേടുന്നു. രാജ്യാന്തര തലത്തിൽ ഏറെ തൊഴിലാവസരങ്ങളുമുണ്ടെന്ന് ഐഐഐടിഎംകെ അധികൃതർ പറയുന്നു. 

വെബ്സൈറ്റ്: https://kba.ai/

English Summary: Career Scope of Block Chain Technology