വീട്ടമ്മമാർക്കും ശോഭിക്കാവുന്ന മേഖലയാണ്. എല്ലായ്പോഴും ആവശ്യക്കാരുണ്ടാവും. നന്നായി പായ്ക്ക് ചെയ്തു വിറ്റാൽ നല്ല നേട്ടമുണ്ടാക്കാം.

വീട്ടമ്മമാർക്കും ശോഭിക്കാവുന്ന മേഖലയാണ്. എല്ലായ്പോഴും ആവശ്യക്കാരുണ്ടാവും. നന്നായി പായ്ക്ക് ചെയ്തു വിറ്റാൽ നല്ല നേട്ടമുണ്ടാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീട്ടമ്മമാർക്കും ശോഭിക്കാവുന്ന മേഖലയാണ്. എല്ലായ്പോഴും ആവശ്യക്കാരുണ്ടാവും. നന്നായി പായ്ക്ക് ചെയ്തു വിറ്റാൽ നല്ല നേട്ടമുണ്ടാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്സ്യം വാങ്ങി വൃത്തിയാക്കി ഉണക്കി നന്നായി പായ്ക്ക് ചെയ്തു വിറ്റാൽ നല്ല നേട്ടമുണ്ടാക്കാം. ആവശ്യത്തിന് ഉപ്പു ചേർക്കുകയും വൃത്തിയുള്ള സ്ഥലത്തു ഡ്രയറിൽ ഉണക്കുകയും ചെയ്താൽ വിപണിയിൽ സാധ്യതയേറും. വീടുകളിൽത്തന്നെ ചെയ്യാവുന്ന ലഘുസംരംഭമാണിത്. എല്ലായ്പോഴും ആവശ്യക്കാരുണ്ടാവുകയും ചെയ്യും. വീട്ടമ്മമാർക്കും ശോഭിക്കാവുന്ന മേഖലയാണ്. 

‌നിർമാണരീതി 

ADVERTISEMENT

വളരെ ലളിതമാണ് ഉണക്കമത്സ്യത്തിന്റെ നിർമാണരീതി. സീസണുകളിൽ വളരെ വില കുറച്ചു മത്സ്യം ലഭിക്കും. ഇതനുസരിച്ച് ആസൂത്രണം ചെയ്യാം. മത്സ്യത്തിൽ ഉപ്പു വിതറി ഡ്രയറിൽ ഉണക്കുക. മത്സ്യത്തിന്റെ വലുപ്പമനുസരിച്ച് രണ്ടോ നാലോ ദിവസം ഉണക്കാനായി എടുക്കാം. ഉണങ്ങിക്കഴിയുമ്പോൾ പ്ലാസ്റ്റിക് കാരി ബാഗിലാക്കി പേപ്പർ ബോക്സിൽ സീൽ ചെയ്തു വിൽക്കാം. 

വിപണനം 

ഉണക്കമത്സ്യത്തിനു സ്ഥിരം വിപണിയുണ്ട്. മത്സ്യ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, പലവ്യഞ്ജനക്കടകൾ തുടങ്ങി എവിടെയും ഓർഡർ പിടിച്ചു വിൽക്കാം. വിതരണക്കാരെ കണ്ടെത്താൻ കഴിഞ്ഞാൽ വിപണനം മെച്ചപ്പെടുത്താം. കേരളത്തിനകത്തു മാത്രമല്ല പുറത്തും നല്ല വിപണി കിട്ടാൻ അവസരമുണ്ട്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

ADVERTISEMENT

∙കെട്ടിടം: 200 ചതുരശ്ര അടിയിൽ 

∙മെഷിനറികൾ 

*ഡ്രയർ യൂണിറ്റ്: 60,000

*പായ്ക്കിങ് മെഷീൻ: 4,000

ADVERTISEMENT

*വേയിങ് ബാലൻസ്: 3,000

ആകെ: 67,000

ആവർത്തന നിക്ഷേപം (10 ദിവസത്തേക്ക്) 

∙മത്സ്യം (കിലോഗ്രാമിന് 50 രൂപ പ്രകാരം ദിവസം 50 കിലോഗ്രാം വച്ച്): 25,000

∙രണ്ടു പേർക്കു കൂലി: 8,000

∙പായ്ക്കിങ് സാമഗ്രികൾ, ഉപ്പ്: 2,000

∙വാടക, പലിശ, തേയ്മാനം, കയറ്റിറക്ക് തുടങ്ങിയവ: 2,000 

ആകെ: 37,000

ആകെ നിക്ഷേപം: 67,000+37,000=1,04,000.00 

പത്തു ദിവസത്തെ വിറ്റുവരവ് (ദിവസം 25 കിലോഗ്രാം മത്സ്യം 225 രൂപ നിരക്കിൽ വിറ്റാൽ): 56,250

പത്തു ദിവസത്തെ അറ്റാദായം: 56,250–37,000=19,250

ഒരു മാസത്തെ അറ്റാദായം (മാസം 25 ദിവസത്തേക്ക്): 1,925x25=48,125

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)