വീടുകളിൽ പൊതുവെയും റസ്റ്ററന്റുകളിൽ പരക്കെയും ഉപയോഗമുള്ള ഉൽപന്നമാണു ടൊമാറ്റോ സോസ്. ഒട്ടേറെ ഭക്ഷ്യ ഉൽപന്നങ്ങളും നിർമാണത്തിനും ടൊമാറ്റോ സോസ് അനിവാര്യമാണ്. ഇത്തരം ആവശ്യങ്ങൾ മുന്നിൽക്കണ്ട് വിജയകരമായി ചെയ്യാവുന്ന ലഘുസംരംഭമാണു ടൊമാറ്റോ സോസ് നിർമാണ, വിൽപന യൂണിറ്റ്. പാർട് ടൈം കുടിൽവ്യവസായമായും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീടുകളിൽ പൊതുവെയും റസ്റ്ററന്റുകളിൽ പരക്കെയും ഉപയോഗമുള്ള ഉൽപന്നമാണു ടൊമാറ്റോ സോസ്. ഒട്ടേറെ ഭക്ഷ്യ ഉൽപന്നങ്ങളും നിർമാണത്തിനും ടൊമാറ്റോ സോസ് അനിവാര്യമാണ്. ഇത്തരം ആവശ്യങ്ങൾ മുന്നിൽക്കണ്ട് വിജയകരമായി ചെയ്യാവുന്ന ലഘുസംരംഭമാണു ടൊമാറ്റോ സോസ് നിർമാണ, വിൽപന യൂണിറ്റ്. പാർട് ടൈം കുടിൽവ്യവസായമായും ആലോചിക്കാം. 

നിർമാണരീതി 

ADVERTISEMENT

വൃത്തിയാക്കിയ തക്കാളി അരിഞ്ഞ് കഷണങ്ങളാക്കി വെള്ളം ചേർക്കാതെ വേവിക്കുന്നതാണ് ആദ്യ ഘട്ടം. ചതച്ച ഇഞ്ചി, വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്തു വേണം വേവിക്കാൻ. പൾപ്പ് രൂപത്തിലായ ശേഷം അരിച്ചെടുത്തു വീണ്ടും വേവിക്കണം. തുടർന്ന് ആവശ്യത്തിനു പഞ്ചസാര ചേർക്കുക. കുരുമുളക്, മുളക്, മസാലപ്പൊടി എന്നിവ രുചിക്കനുസരിച്ചു ചേർക്കണം. നന്നായി കുറുകിക്കഴിയുമ്പോൾ തണുപ്പിച്ച് വൃത്തിയുള്ള കുപ്പികളിൽ നിറച്ചു വിൽക്കാം. 

തക്കാളി സുലഭമായി ലഭിക്കുന്ന സമയത്തു കൂടുതൽ ടൊമാറ്റോ സോസ് ഉൽപാദിപ്പിച്ചു വയ്ക്കാവുന്നതാണ്. ആറു മാസം വരെ കേടുകൂടാതെ ഇരിക്കും. 

വിപണനരീതി 

ബേക്കറികൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം ടൊമാറ്റോ സോസിനു നല്ല വിൽപനസാധ്യതയുണ്ട്. നല്ല ഉൽപന്നത്തിനു വിതരണക്കാരെ സുലഭമായി ലഭിക്കും. സംരംഭം ചെറുതായി തുടങ്ങുകയും ഘട്ടം ഘട്ടമായി വിപുലീകരിക്കുകയും ചെയ്യുന്നതാണു നല്ലത്. 

ADVERTISEMENT

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 150 ചതുരശ്ര അടി വൃത്തിയുള്ളത്. 

∙ഉപകരണങ്ങൾ 

∙പാത്രങ്ങൾ, സ്റ്റെറിലൈസർ, സീലിങ് മെഷിൻ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ: 60,000

ADVERTISEMENT

ആവർത്തന നിക്ഷേപം (10 ദിവസത്തേക്ക്) 

∙തക്കാളി (1000 കിലോഗ്രാം 20 രൂപ നിരക്കിൽ): 20,000 

∙ഇഞ്ചി, പഞ്ചസാര, വെളുത്തുള്ളി, ഉള്ളി, മറ്റു സുഗന്ധദ്രവ്യങ്ങൾ: 6,000

∙രണ്ടു പേർക്കു ദിവസം 400 രൂപ നിരക്കിൽ കൂലി: 8,000

∙മറ്റു ചെലവുകൾ: 2,000

ആകെ: 36,000

ആകെ നിക്ഷേപം: 60,000+36,000=96,000 

പത്തു ദിവസത്തെ ലാഭം 

∙150 രൂപ നിരക്കിൽ 400 ലീറ്റർ സോസ് വിൽക്കുമ്പോൾ: 60,000

∙ലാഭം: 60,000–36,000=24,000 

∙ഒരു ദിവസത്തെ ലാഭം: 2,400

പ്രതിമാസ ലാഭം (മാസം 25 ദിവസം കണക്കിൽ): 2,400x25=60,000

((സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ))

English Summary: Career Scope Of Tomato Sauce Business