കോവിഡ് പോസിറ്റീവായവർക്കു പരീക്ഷ എഴുതാനായി പ്രത്യേക ക്രമീകരണങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും. ഇതിലേക്ക് പ്രത്യേക മാനദണ്ഡങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ ചുവടെ. 1. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in വിലാസത്തിൽ മുൻകൂട്ടി അപേക്ഷ നൽകണം. 2.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡ് പോസിറ്റീവായവർക്കു പരീക്ഷ എഴുതാനായി  പ്രത്യേക ക്രമീകരണങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും. ഇതിലേക്ക് പ്രത്യേക മാനദണ്ഡങ്ങൾ പിഎസ്‌സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾ ചുവടെ.

1. ഉദ്യോഗാർഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in വിലാസത്തിൽ മുൻകൂട്ടി അപേക്ഷ നൽകണം.

ADVERTISEMENT

2. പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 

3. ഉദ്യോഗാർഥികൾ ആരോഗ്യ പ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതാൻ അനുവദിക്കൂ.

ADVERTISEMENT

4. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതണം. 

ഉദ്യോഗാർഥിയെ തിരിച്ചറിയുന്നതിനായി  ഹാൾ ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രവും ഹാജരാക്കണം.

ADVERTISEMENT

പരീക്ഷാ കേന്ദ്രം മാറ്റി നൽകും

കോവിഡ് പശ്ചാത്തലത്തിൽ ജില്ലാതല പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രത്തിൽ മാറ്റം അനുവദിക്കാൻ പിഎസ്‌സി തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവായവർ, ഗർഭിണികൾ, ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർ എന്നിവർക്കാണ് പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം അനുവദിക്കുന്നത്.  ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്കേ മാറ്റം അനുവദിക്കൂ. ജില്ലയ്ക്കുള്ളിലെ മാറ്റം അനുവദിക്കില്ല. ചോദ്യക്കടലാസുകളുടെ ലഭ്യതകൂടി കണക്കിലെടുത്തായിരിക്കും തീരുമാനം.

പരീക്ഷാ കേന്ദ്രം മാറ്റാൻ അഡ്മിഷൻ ടിക്കറ്റിന്റെ പകർപ്പ്, മാറ്റം അനുവദിക്കേണ്ട കാരണം എന്നിവ സംബന്ധിച്ച വിവരം/ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ സഹിതം jointce.psc@kerala.gov.in ഇ– മെയിലിൽ പരീക്ഷയ്ക്ക് 5 ദിവസം മുൻപെങ്കിലും അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. യുപിഎസ്‌ടി പരീക്ഷയ്ക്ക് നവംബർ അഞ്ചിനായിരിക്കും പരീക്ഷാ കേന്ദ്രം മാറ്റിയതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികൾക്ക് നൽകുക. ഫോണിലും  പ്രൊഫൈലിലും മെസേജായി നൽകും.

English Summary: Kerala PSC Exams for Covid Patients