ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തുന്നതോടെ ഇന്ത്യൻ ഐടി രംഗത്തെ തളർത്തിയിരുന്ന ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. വീസയുടെ എണ്ണം, ഗ്രീൻ കാർഡുകളിലെ ക്വോട്ട, എച്ച് വൺ ബി വീസയിൽ വരുന്നവരുടെ ശമ്പളം, കുടുംബാംഗങ്ങൾ വരുന്നതും അവരുടെ വർക്ക് പെർമിറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോ ബൈഡൻ യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തുന്നതോടെ ഇന്ത്യൻ ഐടി രംഗത്തെ തളർത്തിയിരുന്ന ഡോണൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. വീസയുടെ എണ്ണം, ഗ്രീൻ കാർഡുകളിലെ ക്വോട്ട, എച്ച് വൺ ബി വീസയിൽ വരുന്നവരുടെ ശമ്പളം, കുടുംബാംഗങ്ങൾ വരുന്നതും അവരുടെ വർക്ക് പെർമിറ്റ് തുടങ്ങിയവയ്ക്കെല്ലാമുള്ള നിയന്ത്രണം ഇല്ലാതാവാൻ പോവുകയാണെന്ന് ഐടി വ്യവസായ വൃത്തങ്ങൾ സൂചിപ്പിച്ചു.

ADVERTISEMENT

കഴിഞ്ഞ 4 വർഷത്തിനിടെ ഇന്ത്യയിലെ ഐടി മേഖലയിലെ ചെറുതും വലുതുമായ കമ്പനികളെ ശ്വാസംമുട്ടിക്കുന്ന വ്യവസ്ഥകളാണു  ട്രംപ് കൊണ്ടുവന്നത്. അവ ഓരോന്നായി ഇല്ലാതാക്കുന്നതാണ് ജോ ബൈഡൻ ടീം സൂചന നൽകുന്ന കുടിയേറ്റ നയപരിഷ്കരണ രേഖ. 

1

എച്ച് വൺ ബി വീസ– ഉയർന്ന വിദ്യാഭ്യാസവും നൈപുണ്യങ്ങളും ഉള്ളവർക്കു നൽകുന്നത്. അതിന്റെ ക്വോട്ട കുറച്ചു നിശ്ചയിച്ചെന്നു മാത്രമല്ല അങ്ങനെ വീസ ലഭിക്കുന്നവരുടെ ജീവിത പങ്കാളിക്ക് വർക്ക് പെർമിറ്റ് നിഷേധിക്കുകയും ചെയ്തു.

ADVERTISEMENT

∙ മാറ്റം– എച്ച് വൺ ബി വീസയിലെ ക്വോട്ട വർധിപ്പിക്കും. ജീവിത പങ്കാളിക്കു വർക്ക് പെർമിറ്റ് ലഭിക്കും. എച്ച് വൺ ബി വീസ കിട്ടാനും നിലവിലുള്ള വീസയുടെ കാലാവധി നീട്ടാനുമുള്ള ബുദ്ധിമുട്ട് ഇല്ലാതാവും.

2

ഇന്ത്യയിൽ നിന്ന് ഓൺസൈറ്റ് ജോലികൾക്കായി എച്ച് വൺ ബി വീസയിൽ എത്തുന്നവർക്ക് വർഷം 60000–70000 ഡോളർ ശമ്പളം എന്നത് 90000 ഡോളറിലേറെയാക്കി വർധിപ്പിച്ചിരുന്നു. ഇത് ഐടി കമ്പനികളുടെ ചെലവ് വർധിപ്പിച്ചു. ഇത്തരം വീസകളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പകരം അമേരിക്കയിൽ നിന്നു റിക്രൂട്ട് ചെയ്യാൻ ഐടി കമ്പനികൾ നിർബന്ധിതരായി.

ADVERTISEMENT

∙ മാറ്റം– എച്ച് വൺ ബി വീസയിൽ വരുന്നവർക്ക് അമേരിക്കയിൽ കൊടുക്കേണ്ട ശമ്പളം വർധിപ്പിച്ചതു കുറയ്ക്കും. ഉയർന്ന നൈപുണ്യമുള്ളവർ കൂടുതലായി വരുന്നത് അമേരിക്കയുടെ ബിസിനസ് മത്സര ക്ഷമത വർധിപ്പിക്കുമെന്നാണ് നയം.

3

ഗ്രീൻ കാർഡ് ക്വോട്ട– ഓരോ രാജ്യത്തിനും ഗ്രീൻ കാർഡിന് ട്രംപ് ക്വോട്ട ഏർപ്പെടുത്തി. അമേരിക്കയിൽ സ്ഥിരമായി താമസിച്ച് ഉയർന്ന നൈപുണ്യം വേണ്ട ജോലികൾ ചെയ്യുന്നതിനാണിത്. 

∙ മാറ്റം–രാജ്യങ്ങൾക്കുള്ള ക്വോട്ട റദ്ദാക്കും. അതോടെ നിശ്ചിത യോഗ്യതയുള്ള കൂടുതൽ പേർക്കു ഗ്രീൻ കാർഡ് ലഭിക്കും. കുടുംബാംഗങ്ങളെ നാട്ടിൽ നിന്നു കൊണ്ടു വരാം. അവർക്കു വർക്ക് പെർമിറ്റ് ലഭിക്കും. അമേരിക്കൻ തൊഴിൽ വിപണിക്കും നേട്ടം.

4

പിഎച്ച്ഡി വീസ–അമേരിക്കൻ സർവകലാശാലകളിൽ ഗവേഷണം നടത്തുന്ന സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്‌സ് (STEM) വിഭാഗക്കാർക്കുള്ള വീസ നിയന്ത്രണം ഒട്ടേറെപ്പേരുടെ അവസരം ഇല്ലാതാക്കി.

∙ മാറ്റം– നിയന്ത്രണം നീക്കും. ഗ്രീൻ കാർഡ് നൽകും. അങ്ങനെ ഗവേഷണ ബിരുദമുള്ള കുടിയേറ്റക്കാർ സ്ഥിരമായി താമസിച്ചു ജോലി ചെയ്യുന്നത് അമേരിക്കയ്ക്കു നൂതന സാങ്കേതികവിദ്യകൾ ലഭിക്കാൻ  ഇടയാക്കും.

5

അമേരിക്കയിലെ നഗരങ്ങൾക്കും ഗ്രാമപ്രദേശങ്ങൾക്കും (കൗണ്ടി) കൂടുതൽ കുടിയേറ്റക്കാരെ വേണമെങ്കിൽ അപേക്ഷിച്ചാൽ അനുവദിക്കും.

∙ മാറ്റം–ഇതു ബൈഡന്റെ പുതിയ കുടിയേറ്റ നയമാണ്. പക്ഷേ ഈ വീസയിൽ വരുന്നവർ അപേക്ഷിച്ച അതേ നഗരത്തിൽ അഥവാ കൗണ്ടിയിൽ തന്നെ താമസിച്ച് ജോലി ചെയ്യണം. വിവിധ നഗര–ഗ്രാമ പ്രദേശങ്ങളുടെ സാമ്പത്തിക അന്തരം കുറയ്ക്കാനുള്ള നയം. കുടുംബാംഗങ്ങളെയും കൊണ്ടുവരാം.

English Summary: Joe Biden And IT Industry