വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ സാധ്യതാ ലിസ്റ്റിൽ 1122 പേർ. മെയിൻ ലിസ്റ്റിൽ 587 പേരെയും സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 535 പേരെയുമാണ് ഉൾപ്പെടുത്തിയത്. വിവിധ സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നവരുടെ എണ്ണം ഇനി പറയുന്നു. ഈഴവ– 140,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വനിതാ ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ സാധ്യതാ ലിസ്റ്റിൽ 1122 പേർ. മെയിൻ ലിസ്റ്റിൽ 587 പേരെയും സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ 535 പേരെയുമാണ് ഉൾപ്പെടുത്തിയത്. വിവിധ സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നവരുടെ എണ്ണം ഇനി പറയുന്നു. ഈഴവ– 140, എസ്‌സി– 80, എസ്ടി– 55, മുസ്ലിം– 120, ലത്തീൻ കത്തോലിക്കർ– 40, ഒബിസി– 30, വിശ്വകർമ– 30, എസ്ഐയുസി നാടാർ– 10, ഹിന്ദു നാടാർ– 10, എസ്‌സിസിസി– 10, ധീവര– 10.  സാധ്യതാ ലിസ്റ്റ് നവംബർ 20നാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. പരീക്ഷയിൽ 41 മാർക്കും അതിൽ കൂടുതലും നേടിയവരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിശ്ചിത കട്ട് ഒാഫ് മാർക്കിൽ കുറവ് വരുത്തി സംവരണ വിഭാഗക്കാരെ സപ്ലിമെന്ററി ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്റർവ്യൂ ഒഴിവാക്കി

ADVERTISEMENT

ഐസിഡിഎസ് സൂപ്പർവൈസർ തസ്തികയിൽ ഇത്തവണ ഇന്റർവ്യൂ ഒഴിവാക്കി. റാങ്ക് ലിസ്റ്റ് എത്രയും വേഗം പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയാണ് ഇന്റർവ്യൂ ഒഴിവാക്കിയത്. മുൻപ് ഒബ്ജക്ടീവ് പരീക്ഷയുടെ മാർക്കിനൊപ്പം ഇന്റർവ്യൂ മാർക്ക്കൂടി കൂട്ടിയാണ് റാങ്ക് ലിസ്റ്റ് തയാറാക്കിയിരുന്നത്. ഇത്തവണ സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധനകൂടി പൂർത്തിയാക്കിയ ശേഷം ഒബ്ജക്ടീവ് പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിലാവും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.   ഈ തസ്തികയുടെ ഇരുനൂറോളം ഒഴിവുകൾ നിലവിലുണ്ട്.  ഐസിഡിഎസ് സൂപ്പർവൈസർ ലിസ്റ്റ് വൈകുന്ന വിവരം  തൊഴിൽവീഥി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നിയമനം വേഗത്തിലാക്കുന്നതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. 

English Summary: Kerala PSC Probability List Published ICDS Supervisor