ഉദ്യോഗാർഥികൾ കൺഫർമേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയ കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കണമെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ തസ്തികയുടെ കൺഫർമേഷൻ സമയത്ത് തിരഞ്ഞെടുക്കുന്ന ജില്ല ആയിരിക്കും മറ്റു തസ്തികകൾക്കും പരിഗണിക്കുക.

ഉദ്യോഗാർഥികൾ കൺഫർമേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയ കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കണമെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ തസ്തികയുടെ കൺഫർമേഷൻ സമയത്ത് തിരഞ്ഞെടുക്കുന്ന ജില്ല ആയിരിക്കും മറ്റു തസ്തികകൾക്കും പരിഗണിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്യോഗാർഥികൾ കൺഫർമേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയ കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കണമെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ തസ്തികയുടെ കൺഫർമേഷൻ സമയത്ത് തിരഞ്ഞെടുക്കുന്ന ജില്ല ആയിരിക്കും മറ്റു തസ്തികകൾക്കും പരിഗണിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എസ്എൽസി നിലവാരത്തിൽ ഫെബ്രുവരിയിൽ നടക്കുന്ന പൊതുപരീക്ഷയ്ക്ക് ഇതുവരെ കൺഫർമേഷൻ നൽകിയത് 21 ലക്ഷത്തിലധികം പേർ. നവംബർ 27 വൈകിട്ട് 5 വരെ 21,25,400 പേർ വിവിധ തസ്തികകളിലായി കൺഫർമേഷൻ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേർ കൺഫർമേഷൻ നൽകിയിരിക്കുന്നത് എൽഡിസി, ലാസ്റ്റ് ഗ്രേഡ്  തസ്തികകളിലാണെന്നാണ് ലഭിക്കുന്ന വിവരം. ഡിസംബര്‍ 12 വരെയാണ് കൺഫർമേഷൻ നൽകാൻ സമയം അനുവദിച്ചിട്ടുള്ളത്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പ്യൂൺ തസ്തികയ്ക്ക്  ഡിസംബര്‍ 4 മുതൽ 23 വരെ കൺഫർമേഷൻ നൽകാം. 

ആകെ അപേക്ഷകർ 63 ലക്ഷം   

ADVERTISEMENT

149 തസ്തികകളിൽ നടക്കുന്ന പ്രാഥമിക പൊതുപരീക്ഷയ്ക്ക് ആകെ അപേക്ഷ സമർപ്പിച്ചിരിക്കുന്നത് 63 ലക്ഷം പേർ. ഒരേ ഉദ്യോഗാർഥികൾ തന്നെ ഒന്നിലധികം തസ്തികയിൽ അപേക്ഷ നൽകിയിട്ടുള്ളതിനാൽ യഥാർഥ അപേക്ഷകർ 23 ലക്ഷമേ ഉണ്ടാകൂ. കൺഫർമേഷൻ നടപടികൾ പൂർത്തിയാകുമ്പോഴേക്കും ഇതിൽ 3 ലക്ഷത്തിലധികം പേരുടെ കുറവുണ്ടാകും എന്നാണ് പിഎസ്‌സിയുടെ പ്രതീക്ഷ. 

ജില്ല തിരഞ്ഞെടുക്കുമ്പോൾ

ഉദ്യോഗാർഥികൾ കൺഫർമേഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയ കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കണമെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്. ആദ്യ തസ്തികയുടെ കൺഫർമേഷൻ സമയത്ത് തിരഞ്ഞെടുക്കുന്ന ജില്ല ആയിരിക്കും മറ്റു തസ്തികകൾക്കും പരിഗണിക്കുക. ധാരാളം ഉദ്യോഗാർഥികൾ ഇതിൽ നിന്നു വ്യത്യസ്തമായാണ് ജില്ല തിരഞ്ഞെടുത്തത്. എന്നാൽ ഇക്കാരണത്താൽ അപേക്ഷ നിരസിക്കപ്പെടില്ലെന്നും  കമ്യൂണിക്കേഷൻ വിലാസത്തിന്റെ അടിസ്ഥാനത്തിലുള്ള പരീക്ഷാ കേന്ദ്രമായിരിക്കും ഉദ്യോഗാർഥികൾക്ക് അനുവദിക്കുക എന്നുമാണ് പിഎസ്‌സി നൽകുന്ന വിവരം. 

കൺഫർമേഷൻ നൽകുമ്പോൾ ശ്രദ്ധിക്കാൻ

ADVERTISEMENT

∙ഒന്നിലധികം തസ്തികയിൽ അപേക്ഷിച്ചിട്ടുള്ളവർ ഒാരോ തസ്തികയ്ക്കും കൺഫർമേഷൻ നൽകണം.

∙പരീക്ഷയ്ക്ക് ഏത് ഭാഷയിലുള്ള ചോദ്യപേപ്പറാണ് (മലയാളം/തമിഴ്/കന്നട) ആവശ്യമുള്ളതെന്നും ഏത് ജില്ലയിലാണ് പരീക്ഷ എഴുതേണ്ടതെന്നും കൺഫർമേഷൻ നൽകുന്ന സമയത്ത് ഉദ്യോഗാർഥി രേഖപ്പെടുത്തണം. ഉദ്യോഗാർഥി തിരഞ്ഞെടുത്ത ഭാഷയിലെ ചോദ്യപേപ്പർ മാത്രമേ ലഭ്യമാക്കൂ.∙ ജില്ല തിരഞ്ഞെടുക്കുമ്പോൾ പ്രൊഫൈലിൽ രേഖപ്പെടുത്തിയിട്ടുള്ള കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കണം. ∙കൺഫർമേഷൻ തീയതി അവസാനിച്ചതിനു ശേഷം പരീക്ഷാ തീയതിയും സമയവും പ്രസിദ്ധീകരിക്കും. 

∙നിശ്ചിത സമയത്തിനുള്ളിൽ കൺഫർമേഷൻ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ കഴിയില്ല. ഇവരുടെ അപേക്ഷ നിരസിക്കും.  

ട്രേസർ പരീക്ഷ ഒഴിവാക്കി

ADVERTISEMENT

വാട്ടർ അതോറിറ്റിയിൽ ട്രേസർ/ ഒാവർസിയർ ഗ്രേഡ്– 3 തസ്തികയെ എസ്എസ്എൽസി നിലവാരത്തിൽ നടത്തുന്ന പൊതുപരീക്ഷയിൽ നിന്നൊഴിവാക്കി. സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകൾ, മെഡിക്കൽ, എൻജിനീയറിങ്, ഡ്രൈവിങ്, ആധ്യാപക തസ്തികകൾക്ക് പൊതുപരീക്ഷ നടത്തില്ലെന്ന് വ്യക്തമാക്കിയിരുന്നതെങ്കിലും സാങ്കേതിക യോഗ്യത ആവശ്യമായ ട്രേസർ/ഒാവർസിയർ പരീക്ഷ അബദ്ധത്തിൽ ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു. ഐടിഐ യോഗ്യതകൂടി  ആവശ്യമായ ഈ തസ്തികയ്ക്ക് പിഎസ്‌സി ആദ്യം പ്രസിദ്ധീകരിച്ച വിജ്‍‍ഞാപനത്തിൽ എസ്എസ്എൽസി യോഗ്യത മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. അതിനാൽ 6 ലക്ഷം പേർ അപേക്ഷ നൽകി. പിന്നീട് ഐടിഐ യോഗ്യതകൂടി ഉൾപ്പെടുത്തി വിജ്ഞാപനം പുനഃപ്രസിദ്ധീകരിക്കുകയായിരുന്നു. എസ്എസ്എൽസി യോഗ്യത മാത്രം ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ആദ്യ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തിക പൊതുപരീക്ഷയിൽ ഉൾപ്പെട്ടത്. ട്രേസർ/ഒാവർസിയർ ഗ്രേഡ്– 3 തസ്തിക ഒഴിവാക്കിയതോടെ 149 തസ്തികയിലാവും എസ്എസ്എൽസി നിലവാരത്തിൽ  പ്രാഥമിക പൊതുപരീക്ഷ നടക്കുക.

പ്രൊഫൈലിൽ മെയിൽ ഐഡി ഉൾപ്പെടുത്തണം

നവംബര്‍ 23 മുതലാണ് പൊതുപരീക്ഷയ്ക്ക് കൺഫർമേഷൻ നൽകാൻ സമയം പിഎസ്‌സി അനുവദിച്ചിട്ടുള്ളത്. ഉദ്യോഗാർഥിയുടെ മൊബൈലിൽ/മെയിൽ ഐഡിയിൽ ലഭിക്കുന്ന ഒടിപി നമ്പർകൂടി നൽകിയാൽ മാത്രമേ കൺഫർമേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയൂ. ആദ്യ ദിവസങ്ങളിൽ മൊബൈലിൽ ഒടിപി ലഭിക്കാതിരുന്നതിനാൽ ധാരാളം പേർക്ക് കൺഫർമേഷൻ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നാൽ മെയിൽ ഐഡി പ്രൊഫൈലിൽ രേഖപ്പെടുത്തിയവർക്ക് കൃത്യമായി ഒടിപി ലഭിക്കുകയും നടപടിക്രമങ്ങൾ വേഗത്തിൽ  പൂർത്തിയാക്കാൻ കഴിയുകയും ചെയ്തു. മൊബൈൽ നെറ്റ്‌വർക്കുകളിലെ തിരക്കു കാരണമാണ് ഒടിപി ലഭിക്കാൻ വൈകിയതെന്നാണ് പിഎസ്‌സിയുടെ വിശദീകരണം. അതിനാൽ പ്രൊഫൈലിൽ മെയിൽ ഐഡി കൂടി ഉൾപ്പെടുത്താൻ ഉദ്യോഗാർഥികൾ ശ്രദ്ധിക്കണം.

English Summary: Kerala PSC Preliminary Examination Confirmation