ഗ്രേസ് മാർക്കില്ല എസ്എസ്എൽസി നിലവാരത്തിലുള്ള പ്രാഥമിക പൊതുപരീക്ഷയ്ക്ക് ആദ്യ 3 ദിവസത്തിനകം കൺഫർമേഷൻ നൽകുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതു ശരിയോണോ? ഒരു ഉദ്യോഗാർഥി ശരിയല്ല. തുടക്ക ദിവസങ്ങളിൽ വെബ്സൈറ്റിൽ അനാവശ്യ തിരക്കുണ്ടാക്കാൻ ഈ പ്രചാരണം

ഗ്രേസ് മാർക്കില്ല എസ്എസ്എൽസി നിലവാരത്തിലുള്ള പ്രാഥമിക പൊതുപരീക്ഷയ്ക്ക് ആദ്യ 3 ദിവസത്തിനകം കൺഫർമേഷൻ നൽകുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതു ശരിയോണോ? ഒരു ഉദ്യോഗാർഥി ശരിയല്ല. തുടക്ക ദിവസങ്ങളിൽ വെബ്സൈറ്റിൽ അനാവശ്യ തിരക്കുണ്ടാക്കാൻ ഈ പ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രേസ് മാർക്കില്ല എസ്എസ്എൽസി നിലവാരത്തിലുള്ള പ്രാഥമിക പൊതുപരീക്ഷയ്ക്ക് ആദ്യ 3 ദിവസത്തിനകം കൺഫർമേഷൻ നൽകുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതു ശരിയോണോ? ഒരു ഉദ്യോഗാർഥി ശരിയല്ല. തുടക്ക ദിവസങ്ങളിൽ വെബ്സൈറ്റിൽ അനാവശ്യ തിരക്കുണ്ടാക്കാൻ ഈ പ്രചാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രേസ് മാർക്കില്ല

എസ്എസ്എൽസി നിലവാരത്തിലുള്ള പ്രാഥമിക പൊതുപരീക്ഷയ്ക്ക് ആദ്യ 3 ദിവസത്തിനകം കൺഫർമേഷൻ നൽകുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതു ശരിയോണോ?

ADVERTISEMENT

ഒരു ഉദ്യോഗാർഥി

ശരിയല്ല. തുടക്ക ദിവസങ്ങളിൽ വെബ്സൈറ്റിൽ അനാവശ്യ തിരക്കുണ്ടാക്കാൻ ഈ പ്രചാരണം ഇടയാക്കിയിരുന്നു. 

 

പരീക്ഷാ തീയതി തീരുമാനിച്ചിട്ടില്ല

ADVERTISEMENT

കൺഫർമേഷൻ നൽകുമ്പോൾ പരീക്ഷാ തീയതിയായി ഫെബ്രുവരി 1 കാണിക്കുന്നുണ്ട്. ഇതു ശരിയാണോ? ഒരു ദിവസംകൊണ്ട് ഇത്രയധികം ഉദ്യോഗാർഥികൾക്ക് പരീക്ഷ നടത്താൻ കഴിയുമോ?

ഒരു ഉദ്യോഗാർഥി

 

പൊതുപരീക്ഷ ഫെബ്രുവരിയിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും കൺഫർമേഷൻ പൂർത്തിയായ ശേഷമേ തീയതികൾ പിഎസ്‌സി പ്രഖ്യാപിക്കൂ.   ഉദ്യോഗാർഥികൾ കൺഫർമേഷൻ നൽകുമ്പോൾ പരീക്ഷാ തീയതിയായി ഫെബ്രുവരി ഒന്ന് കാണിക്കുന്നുണ്ട്. കൺഫർമേഷൻ നടപടിക്രമം പൂർത്തിയാക്കാൻ പരീക്ഷാ തീയതി ആവശ്യമായതിനാൽ ഒരു തീയതി നൽകിയെന്നു മാത്രമേയുള്ളൂ എന്നാണ് പിഎസ്‌സി അധികൃതർ  നൽകുന്ന വിശദീകരണം. നാലോ അഞ്ചോ ഘട്ടമായിട്ടായിരിക്കും പരീക്ഷ നടത്തുക.

ADVERTISEMENT

 

അപേക്ഷ അസാധുവാകുമോ?

എൽഡി ക്ലാർക്ക് തസ്തികയ്ക്ക് കോഴിക്കോട് ജില്ലയിൽ അപേക്ഷ നൽകിയ ഉദ്യോഗാർഥിയാണ്. പരീക്ഷ എഴുതേണ്ട ജില്ല തിരഞ്ഞെടുക്കുമ്പോൾ  കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലതന്നെ തിരഞ്ഞെടുക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല. കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ല തിരുവനന്തപുരമാണെങ്കിലും ഞാൻ കോഴിക്കോട് ജില്ലയാണ് തിരഞ്ഞെടുത്തത്. എന്നാൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിൽ കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ല തന്നെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്റെ എൽഡി ക്ലാർക്ക് അപേക്ഷ അസാധുവാകാൻ സാധ്യതയുണ്ടോ? 

ഒരു ഉദ്യോഗാർഥി

 

കത്തിൽ സൂചിപ്പിച്ച കാരണത്താൽ മാത്രം അപേക്ഷ അസാധുവാക്കില്ല. 

 

പരീക്ഷാ കേന്ദ്രം എവിടെ?

തിരുവനന്തപുരം ജില്ലക്കാരനായ ഞാൻ, ജില്ലാതലത്തിലെ തസ്തികകളിൽ  വ്യത്യസ്ത ജില്ലകളിലേക്കാണ് അപേക്ഷ നൽകിയിരിക്കുന്നത്. പരീക്ഷ എഴുതേണ്ട ജില്ലയായി തിരുവനന്തപുരം ആണ് രേഖപ്പെടുത്തിയിട്ടുള്ളത്. എനിക്കു തിരുവനന്തപുരത്തു തന്നെ പരീക്ഷാ കേന്ദ്രം ലഭിക്കാൻ സാധ്യതയുണ്ടോ?

ഒരു ഉദ്യോഗാർഥി 

കമ്യൂണിക്കേഷൻ വിലാസത്തിലെ ജില്ലയിൽ തന്നെ (ഇപ്പോൾ താമസിക്കുന്ന ജില്ലയിൽ) പരീക്ഷാ കേന്ദ്രം ലഭിക്കുമെന്നാണ് പിഎസ്‌സിയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന വിവരം. കൺഫർമേഷൻ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്കേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ.

 

ഒന്നിലധികം മെയിൻ പരീക്ഷ

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയ്ക്ക് എറണാകുളം ജില്ലയിലും എൽഡി ക്ലാർക്കിന് തിരുവനന്തപുരം ജില്ലയിലും അപേക്ഷ നൽകിയിട്ടുണ്ട്. കൺഫർമേഷൻ നൽകിയപ്പോൾ രണ്ടു തസ്തികയ്ക്കും ഒരേ ദിവസമാണ് പരീക്ഷ. എനിക്ക് ഒരു തസ്തികയിലേക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകുമോ?

ഒരു ഉദ്യോഗാർഥി

149 വിവിധ തസ്തികകളിലേക്കാണ് എസ്എസ്എൽസി നിലവാരത്തിൽ പിഎസ്‌സി പ്രാഥമിക പരീക്ഷ നടത്തുന്നത്. ഉദ്യോഗാർഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഒരു പരീക്ഷ മാത്രം എഴുതിയാൽ മതി. ലിസ്റ്റിൽ ഉൾപ്പെട്ടാൽ പിന്നീട് ഒാരോ തസ്തികയ്ക്കും  പ്രത്യേകം മെയിൻ പരീക്ഷ എഴുതാൻ അവസരം ലഭിക്കും. 

 

നടപടി വരില്ല

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ഉൾപ്പെടെയുള്ള തസ്തികകളിൽ അപേക്ഷ നൽകിയ ഉദ്യോഗാർഥിയാണ്. അപേക്ഷ നൽകിയ സമയത്ത് പരീക്ഷ എഴുതിയിരുന്നു. ഇപ്പോൾ വിജയിച്ചു. ഞാൻ ലാസ്റ്റ് ഗ്രേഡ് തസ്തികയ്ക്ക് കൺഫർമേഷൻ നൽകിയിട്ടുണ്ട്. ബിരുദധാരികളെ ഒഴിവാക്കിയ തസ്തികയിൽ കൺഫർമേഷൻ നൽകിയ കാരണത്താൽ എനിക്കെതിരെ നിയമ നടപടിയുണ്ടാകുമോ?

ഒരു ഉദ്യോഗാർഥി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയിൽ ബിരുദ പരീക്ഷ വിജയിച്ചിരിക്കാൻ പാടില്ല എന്നതാണ് വ്യവസ്ഥ. അതിനു ശേഷം പരീക്ഷ വിജയിക്കുന്നവർക്ക് പിഎസ്‌സി പരീക്ഷ എഴുതുന്നതിനോ ലിസ്റ്റിൽ ഉൾപ്പെടുന്നതിനോ തടസ്സമില്ല. താങ്കൾക്കെതിരെ നടപടിയൊന്നും ഉണ്ടാവില്ല. 

 

സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണോ?

എൽഡിസി, ലാസ്റ്റ് ഗ്രേഡ് തുടങ്ങിയ പരീക്ഷകൾക്ക് കൺഫർമേഷൻ നൽകി. പ്രൊഫൈലിൽ ആധാർ, ജാതി സർട്ടിഫിക്കറ്റ്, നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഇപ്പോൾ ചേർക്കേണ്ടതുണ്ടോ?

ഒരു ഉദ്യോഗാർഥി

എല്ലാ ഉദ്യോഗാർഥികളും ആധാർ പ്രൊഫൈലുമായി ലിങ്കു െചയ്യണമെന്ന് പിഎസ്‌സി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് താങ്കൾക്ക് പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യാം. മറ്റു സർട്ടിഫിക്കറ്റുകൾ പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ചേർത്താൽ മതി. 

 

ചോദ്യ ഭാഷ മാറ്റാമോ?

എൽഡിസി ഉൾപ്പെടെയുള്ള വിവിധ തസ്തികകളിൽ കൺഫർമേഷൻ നൽകിയ ഉദ്യോഗാർഥിയാണ്. മലയാളിയായ ഞാൻ ചോദ്യ മാധ്യമം തമിഴ് എന്നു തെറ്റായി രേഖപ്പെടുത്തി.  ഇതു തിരുത്താൻ കഴിയുമോ? എനിക്ക് മലയാളത്തിലുള്ള ചോദ്യപേപ്പർ ലഭിക്കുമോ?

ഒരു ഉദ്യോഗാർഥി

 

പരീക്ഷയ്ക്ക് ഏതു ഭാഷയിലുള്ള ചോദ്യപേപ്പറാണ് (മലയാളം/തമിഴ്/കന്നട) ആവശ്യമുള്ളതെന്ന് കൺഫർമേഷൻ നൽകുന്ന സമയത്ത് ഉദ്യോഗാർഥികൾ രേഖപ്പെടുത്തണമെന്ന് പിഎസ്‌സി വ്യക്തമാക്കിയിട്ടുണ്ട്.  ഉദ്യോഗാർഥി തിരഞ്ഞെടുത്ത ഭാഷയിലെ ചോദ്യപേപ്പറാണ് നൽകുക. തമിഴ്, കന്നട മാധ്യമത്തിലെ ചോദ്യപേപ്പർ കുറച്ചേ അച്ചടിക്കൂ എന്നതിനാൽ മലയാളം മാധ്യമം അബദ്ധത്തിൽ തിരഞ്ഞെടുത്ത ഭാഷാന്യൂനപക്ഷ ഉദ്യോഗാർഥിക്ക് തമിഴ്/കന്നട ചോദ്യം മാറ്റി കിട്ടാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ മലയാള മാധ്യമത്തിൽ ചോദ്യം ആവശ്യമുള്ളവർ തമിഴോ കന്നടയോ അബദ്ധത്തിൽ തിരഞ്ഞെടുത്താലും പിന്നീട് മലയാള ചോദ്യ പേപ്പർ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാണ് ലഭിക്കുന്ന വിവരം. ഇതിന്  എന്തെങ്കിലും തരത്തിലുള്ള അപേക്ഷ നൽകണോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ഉദ്യോഗാർഥികൾ ചോദ്യ പേപ്പർ ഭാഷ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.   

 

English Summary: Kerala PSC Preliminary Examinations Doubts And Answers