രണ്ടു ലക്ഷം രൂപയിൽ താഴെയേ അടിസ്ഥാന നിക്ഷേപം ആവശ്യമുള്ളൂ. സ്ത്രീകൾക്കും നന്നായി ശോഭിക്കാൻ സാധിക്കും. കൃത്യമായ ആസൂത്രണത്തോടെ മുന്നേറിയാൽ, ആദ്യ മാസങ്ങളിൽത്തന്നെ കുറഞ്ഞത് ഒന്നര ലക്ഷം രൂപ വരുമാനം മാസം തോറും ഉറപ്പുവരുത്താൻ സഹായകമാണ് ഈ സംരംഭം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സംരംഭസാധ്യതയല്ലെങ്കിലും, ഫ്ലക്സ് പ്രിന്റിങ്ങിനു പ്രചാരം കുറഞ്ഞതോടെ സ്ക്രീൻ പ്രിന്റിങ്ങിന് ഇപ്പോൾ വീണ്ടും നല്ല കാലമാണ്. തുണികളിലെ പ്രിന്റിങ് അടക്കം വൈവിധ്യമുള്ള സാധ്യതകൾ ഇപ്പോൾ ഈ സംരംഭമേഖലയിലുണ്ട്. തുണിസഞ്ചികളിലെ പ്രിന്റിങ് ഉൾപ്പെടെ അവസരങ്ങൾ വർധിക്കുകയുമാണ്. മുൻകാലത്തേക്കാൾ ആധുനിക മെഷിനറികൾ ലഭ്യവുമാണ്. 

ആശയം 

ADVERTISEMENT

മെഷിനറികളുടെ സഹായത്തോടെ ഓർഡർ പ്രകാരം സ്ക്രീൻ പ്രിന്റ് ചെയ്തു നൽകുന്നതാണ് അടിസ്ഥാന രീതി. തുണികൾ, ടിൻ ഷീറ്റുകൾ, സൺ പായ്ക്ക് ഷീറ്റുകൾ, കാർഡുകൾ എന്നിവിടങ്ങളിലൊക്കെ സ്ക്രീൻ പ്രിന്റിങ് ചെയ്യാറുണ്ട്. ഇത്തരം സേവനങ്ങൾ സ്ഥിരമായി ആവശ്യമുള്ള സ്ഥാപനങ്ങളിൽനിന്ന് ഓർഡർ ശേഖരിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വർക്കിന്റെ സ്വഭാവമനുസരിച്ചാണു പ്രതിഫലം. ആളുകൾക്കു ബന്ധപ്പെടാൻ സൗകര്യത്തിന് ചെറിയൊരു ഓഫിസ് തുടങ്ങുന്നത് കൂടുതൽ മെച്ചമുണ്ടാക്കും. 

വിപണി 

പരസ്യക്കമ്പനികൾ, പരസ്യം ആവശ്യമുള്ള സ്ഥാപനങ്ങൾ, സൂപ്പർ മാർക്കറ്റുകൾ, കാർട്ടൺ ബോക്സ് നിർമാതാക്കൾ, തുണിസഞ്ചിയടക്കം തുണി അധിഷ്ഠിത ഉൽപന്നങ്ങൾ നിർമിക്കുന്നവർ തുടങ്ങിയ ഏജൻസികളെ കേന്ദ്രീകരിച്ചാണു വിപണിസാധ്യത. സ്പോർട്സ് വസ്ത്രങ്ങളുടെ നിർമാതാക്കൾക്കും സ്ക്രീൻ പ്രിന്റിങ് ആവശ്യമുള്ള കാര്യമാണ്. പ്ലാസ്റ്റിക് വിമുക്തമാകുന്നതോടെ പരിസ്ഥിതി അനുകൂലമെന്ന നിലയിലും സേവനങ്ങൾക്കു സ്വീകാര്യത ലഭിക്കും. ഇത്തരത്തിൽ വലിയ വിപണി ഈ മേഖലയ്ക്ക് ഇപ്പോഴുണ്ട്. 

അടിസ്ഥാനസൗകര്യം 

ADVERTISEMENT

50 ചതുരശ്ര അടി സ്ഥലത്ത് ഈ സംരംഭം വിജയകരമായി ചെയ്യാൻ കഴിയും. എക്സ്പോസിങ് മെഷിൻ, ഹീറ്റിങ് ചേംബർ, കട്ടിങ് മെഷിൻ, കംപ്യൂട്ടർ, ഓഫിസ് ഉപകരണങ്ങൾ എന്നിവയാണ് ആവശ്യമായുള്ളത്. ഇത്തരം സൗകര്യങ്ങൾക്കെല്ലാംകൂടി രണ്ടു ലക്ഷം രൂപയിൽ താഴെയേ അടിസ്ഥാന നിക്ഷേപം ആവശ്യമുള്ളൂ. വീടിനോടു ചേർന്നുതന്നെ ലഘുസംരംഭമായി ആരംഭിക്കാമെങ്കിൽ കെട്ടിടത്തിനു പ്രത്യേകം വാടക കണ്ടെത്തേണ്ടിവരികയുമില്ല. 

നേട്ടങ്ങൾ 

രണ്ടു ലക്ഷം രൂപ മുടക്കി തുടങ്ങുന്ന സംരംഭമാണെങ്കിലും കുറഞ്ഞത് മൂന്നു പേർക്കു തൊഴിൽ നൽകാൻ ഈ സംരംഭത്തിലൂടെ സാധിക്കും. നന്നായി ഓർഡർ കാൻവാസ് ചെയ്തു ജോലി കൂട്ടാൻ ശ്രമിച്ചാൽ കൂടുതൽ മികച്ച നേട്ടമുണ്ടാക്കാം. വലിയ സാങ്കേതികപ്രശ്നങ്ങൾ ഈ സംരംഭത്തിൽ വരുന്നില്ല. മികച്ച ഡിസൈൻ പരീക്ഷിക്കാനും മികവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ഓർഡർ ലഭിക്കാനും അവസരങ്ങളുണ്ട്. സ്ത്രീകൾക്കും നന്നായി ശോഭിക്കാൻ സാധിക്കും. 

കൃത്യമായ ആസൂത്രണത്തോടെ മുന്നേറിയാൽ, ആദ്യ മാസങ്ങളിൽത്തന്നെ കുറഞ്ഞത് ഒന്നര ലക്ഷം രൂപ വരുമാനം മാസംതോറും ഉറപ്പുവരുത്താൻ സഹായകമാണ് ഈ സംരംഭം.

ADVERTISEMENT

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Career Scope Of Screen Printing