സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ വിജ്ഞാപനവും ഈ വർഷം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ രംഗത്തുണ്ട്. 14–12–2017ലായിരുന്നു ഈ തസ്തികയുടെ മുൻ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഇപ്പോൾ 3 വർഷം പൂർത്തിയായി. ഈ വർഷം പ്രായപരിധി അവസാനിക്കുന്നവരുടെ അവസരം നഷ്ടമാകാതിരിക്കാൻ ഡിസംബര്‍ 31നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ വിജ്ഞാപനവും ഈ വർഷം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ രംഗത്തുണ്ട്. 14–12–2017ലായിരുന്നു ഈ തസ്തികയുടെ മുൻ വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഇപ്പോൾ 3 വർഷം പൂർത്തിയായി. ഈ വർഷം പ്രായപരിധി അവസാനിക്കുന്നവരുടെ അവസരം നഷ്ടമാകാതിരിക്കാൻ ഡിസംബര്‍ 31നു മുൻപ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയുടെ റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് 09–04–2019ൽ ആയിരുന്നു. ഇപ്പോൾ പകുതി കാലാവധി പൂർത്തിയാക്കി കഴിഞ്ഞു. 2022 ഏപ്രിൽ 8 വരെ ഈ ലിസ്റ്റിന് കാലാവധിയുണ്ട്. ഇപ്പോൾ വിജ്ഞാപനം പ്രസിദ്ധീകരിച്ചാൽ ബിരുദ നിലവാരത്തിൽ അടുത്ത വർഷം നടത്തുന്ന പൊതു പരീക്ഷയ്ക്കൊപ്പം ഈ തസ്തികയുടെ പരീക്ഷ നടത്താം. രണ്ടാം ഘട്ട പരീക്ഷകൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനെടുക്കുന്ന കാലതാമസം ഒഴിവാക്കുകയും ചെയ്യാം.

ഇതുവരെ  212 നിയമന ശുപാർശ 

ADVERTISEMENT

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയ്ക്ക് ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന്  212 പേർക്കാണ്  നിയമന ശുപാർശ നൽകിയത്. ഒാപ്പൺ മെറിറ്റിൽ 158–ാം റാങ്ക് വരെയുള്ള എല്ലാവരും ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്. ലിസ്റ്റിലെ സംവരണ വിഭാഗങ്ങളിൽ പെട്ടവരുടെ നിയമന വിവരങ്ങൾ ഇനി പറയുന്നു. ഈഴവ– 164 വരെ, എസ്‌സി– സപ്ലിമെന്ററി 6 വരെ, എസ്ടി– സപ്ലിമെന്ററി 4 വരെ, മുസ്ലിം– 242 വരെ, ലത്തീൻ കത്തോലിക്കർ– 317 വരെ, ഒബിസി– 178 വരെ, വിശ്വകർമ– 191 വരെ, എസ്ഐയുസി നാടാർ– 163 വരെ, എസ്‌സിസിസി– സപ്ലിമെന്ററി ഒന്നു വരെ, ധീവര– 286 വരെ. ഹിന്ദു നാടാർ വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

English Summary: Kerala PSC Secretariat Assistant Notification 2020