അന്തരീക്ഷശാസ്ത്രമെന്നും കാലാവസ്ഥാശാസ്ത്രമെന്നും മീറ്റിരിയോളജിയെ സൂചിപ്പിക്കാറുണ്ട്. അന്തരീക്ഷം, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ, കാലാവസ്ഥാപ്രവചനം എന്നിവയിലാണ് ഊന്നൽ. പുതിയകാല ശാഖ ആഗോളതാപനം, കടൽനിരപ്പുയരൽ, ഗ്രീൻഹൗസ് പ്രഭാവം, വെള്ളപ്പൊക്കനിയന്ത്രണം, കാർഷികോൽപാദനം, വനസംരക്ഷണം, ദുരന്തനിവാരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അന്തരീക്ഷശാസ്ത്രമെന്നും കാലാവസ്ഥാശാസ്ത്രമെന്നും മീറ്റിരിയോളജിയെ സൂചിപ്പിക്കാറുണ്ട്. അന്തരീക്ഷം, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ, കാലാവസ്ഥാപ്രവചനം എന്നിവയിലാണ് ഊന്നൽ. 

പുതിയകാല ശാഖ  

ADVERTISEMENT

ആഗോളതാപനം, കടൽനിരപ്പുയരൽ, ഗ്രീൻഹൗസ് പ്രഭാവം, വെള്ളപ്പൊക്കനിയന്ത്രണം, കാർഷികോൽപാദനം, വനസംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ മീറ്റിരിയോളജിസ്റ്റുകൾക്കു ഭാരിച്ച ചുമതലകൾ വഹിക്കേണ്ടിവരും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐക്യരാഷ്ട്ര സംഘടനയും ലോക മീറ്റിരിയോളജിക്കൽ സംഘടനയും ചേർന്നു രാജ്യാന്തര പാനൽ രൂപപ്പെടുത്തിയിട്ടുണ്ട്. 

‌ട്രോപോസ്ഫിയർ, സട്രാറ്റോസ്ഫിയറിന്റെ കീഴ്ഭാഗം എന്നിവയാണു മീറ്റിരിയോളജിയിലെ മുഖ്യ പഠനമേഖലകൾ. അന്തരീക്ഷത്തിലെ മർദം, താപനില, ഈർപ്പം, മേഘങ്ങൾ, കാറ്റ്, മഴ, മഞ്ഞ് എന്നിവ കൃത്യതയോടെ വിലയിരുത്തുന്നു. കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഓസോൺ നില, റേഡിയോ ആക്ടീവ് ശേഖരം, മിന്നൽ, ഇടിവെട്ട്, വെള്ളപ്പൊക്കം മുതലായവയും പഠിച്ച് കൃഷിക്കാർ, മീൻപിടിത്തക്കാർ, നാവികർ, വൈമാനികർ, പ്രളയനിയന്ത്രണ വിദഗ്ധർ, സർക്കാർ അധികാരികൾ തുടങ്ങിയവർക്കു പ്രയോജനകരമായ മുന്നറിയിപ്പു നൽകുന്നു. 

സിനോപ്ടിക് (synoptic), ഡൈനമിക് എന്നീ വിഭജനങ്ങൾപ്പുറം ക്ലൈമറ്റോളജി, ഫിസിക്കൽ മീറ്റിരിയോളജി, ഇൻഡസ്ട്രിയൽ മീറ്റിരിയോളജി തുടങ്ങി പല സ്പെഷലൈസേഷനുകളുമുണ്ട്. 

പഠനവിഷയങ്ങൾ

ADVERTISEMENT

∙Aeronomy, Atmospheric electricity /chemistry, General circulation of the atmosphere, Atmospheric physics, Atmospheric science, Atmospheric waves, Cloud physics, Condensation, Maritime meteorology, Meteorological optics, Micrometeorology, , Ozone layer, Precipitation, Radar meteorology, Radiative transfer, Satellite meteorology,Tropical meteorology, Synoptic charts, Weather forecasting & prediction. 

∙ബന്ധപ്പെട്ട വിഷയമാണ് Earth System Sciences & Climate Studies. ഇതിലെ പഠനഗവേഷണങ്ങളും മീറ്റിരിയോളജി സേവനത്തിനു പ്രയോജനപ്പെടും.

എവിടെ പഠിക്കാം?

∙CUSAT, Department of Atmospheric Science: MSc Meteorology/MTech Atmospheric science/PhD in Atmospheric Sciences

ADVERTISEMENT

∙University of Pune: MTech in Atmospheric Science

∙Indian Institute of Science, Bengaluru: MSc (Engg) & PhD in  Atmospheric Scinces 

∙Andhra University, Vishakapatnam: MSc Meteorology/MTech Atmospheric Science

∙Bharathiyar University, Coimbatore: MSc Meteorology

∙Indian Institute of Tropical Meteorology, Pune: 18 month Advanced Training & PhD research in Earth System Science & Climate. പ്രവേശനത്തിന് നിർദിഷ്ട ബിടെക്കോ എംഎസ്‌സിയോ വേണം. ട്രെയിനിങ്ങിനു ശേഷം ജോലി ഉറപ്പ്. പിഎച്ച്ഡി ഗവേഷണവും ആകാം.

ജോലി എവിടെ?

ഇന്ത്യാ മീറ്റിരിയോളജിക്കൽ വകുപ്പ് (IMD), ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റികൾ, ആസൂത്രണ ബോർഡുകൾ, ഡിആർഡിഒ അടക്കം രാജ്യരക്ഷാ വകുപ്പ്, പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിരിയോളജി, ഹൈദരാബാദിലെ നാഷനൽ റിമോട് സെൻസിങ് സെന്റർ ഉൾപ്പെടെ ഐഎസ്ആർഒ, വിമാനത്താവളങ്ങൾ മുതലായവയിൽ ജോലിസാധ്യതകളുണ്ട്.‌ 
English Summary: Career Scope Of Meteorology