െ‌ചരിപ്പോ ഷൂസോ വാങ്ങാൻ ചെല്ലുന്ന ആരെങ്കിലും ആ‌ദ്യം കാണുന്നതു വാങ്ങിപ്പോരാറുണ്ടോ? എത്രയോ ജോടിയെടുത്തു തിരിച്ചും മറിച്ചും നോക്കി, വലിപ്പവും നിറവും ഈടും ഫാഷനും വിലയുമൊക്കെ പരിശോധിച്ചു മാത്രമേ ആരും തീരുമാനത്തിലെത്തൂ. ഉപഭോക്താവിനെ തൃപ്തിപ്പെടുത്താൻ പ്രയാസമുള്ള ഉൽപന്നമാണ് പാദരക്ഷ എന്നതിനാൽ, അതിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

െ‌ചരിപ്പോ ഷൂസോ വാങ്ങാൻ ചെല്ലുന്ന ആരെങ്കിലും ആ‌ദ്യം കാണുന്നതു വാങ്ങിപ്പോരാറുണ്ടോ? എത്രയോ ജോടിയെടുത്തു തിരിച്ചും മറിച്ചും നോക്കി, വലിപ്പവും നിറവും ഈടും ഫാഷനും വിലയുമൊക്കെ പരിശോധിച്ചു മാത്രമേ ആരും തീരുമാനത്തിലെത്തൂ. ഉപഭോക്താവിനെ തൃപ്തിപ്പെടുത്താൻ പ്രയാസമുള്ള ഉൽപന്നമാണ് പാദരക്ഷ എന്നതിനാൽ, അതിന്റെ രൂപകൽപനയും നിർമാണവും സങ്കീർണമാണ്. അവയിൽ പ്രഗൽഭരായവർക്കോ കരിയർ സാധ്യത ഏറെയുമാണ്. 

ഫാഷൻ ഡിസൈനിന്റെ അനുബന്ധ പഠനം 

ADVERTISEMENT

വസ്ത്രധാരണത്തിന് അനുബന്ധമാണു പാദരക്ഷയുടെ ഉപയോഗം. അക്കാരണത്താൽ ഫാഷൻ ഡിസൈനിന്റെ അനുബന്ധമായ അക്സസറി ഡിസൈനിലെ മുഖ്യഘടകങ്ങളിലൊന്നാണ് ലെതർ ഡിസൈൻ. തുകൽ മാത്രമല്ല, പ്ലാസ്റ്റിക്സ്, കാൻവാസ്, തുണി, റബർ എന്നിവയും പാദരക്ഷാ നിർമാണത്തിലെ അസംസ്കൃതവസ്തുക്കളാണ്. അവയുടെ ഉപയോഗത്തെക്കുറിച്ചും പഠിക്കേണ്ടതുണ്ട്.ഇന്ത്യയുടെ കയറ്റുമതിയിൽ ഗണ്യമായ പങ്ക് പാദരക്ഷകളടക്കം തുകൽ ഉൽപന്നങ്ങൾക്ക് ഉണ്ടെന്നത് ഫുട്‍‌വെയർ വ്യവസായത്തിന്റെ പ്രാധാന്യത്തിലേക്കു വിരൽ ചൂണ്ടുന്നു. തുകൽ ഊറയ്ക്കിടുന്നതും മറ്റും കൈകാര്യം ചെയ്യുന്ന ലെതർ ടെക്നോളജിയുടെ അംശങ്ങളും ഫുട്‌വെയറിൽ വരും. മികച്ച രീതിയിൽ തുകൽ മുറിക്കുക, തയ്ക്കുക, പാഡ് ചെയ്യുക, പതം വരുത്തുക, ഒട്ടിക്കുക, മിനുക്കുക തുടങ്ങി പല പ്രാഥമിക നൈപുണികളും വശമാക്കേണ്ടതുണ്ട്. നിർമാണത്തിനുള്ള പലവിധ യന്ത്രങ്ങളുടെയും പ്രവർത്തന ശൈലികളും സ്വായത്തമാക്കണം. പാദരക്ഷകളുടെ രൂപകൽപന വിശാലമേഖലയാണ്.

Representative Image. Photo Credit : Forewer/ Shutterstock.com

ചില പഠനസ്ഥാപനങ്ങളും പ്രോഗ്രാമുകളും

∙FDDI: Footwear Design & Development Institute, A-10/A, Sector-24, NOIDA; വെബ്: www.fddiindia.com

കേന്ദ്ര വാണിജ്യ–വ്യവസായ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ 1986 മുതൽ പ്രവർത്തിക്കുന്ന ശ്രേഷ്‌ഠസ്‌ഥാപനം. Institute of National importance പദവിയുണ്ട്. നോയിഡയ്‌ക്കു പുറമേ ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത അടക്കം ഇൻസ്‌റ്റിറ്റ്യട്ടിന് 12 ക്യാംപസുകൾ. കേരളത്തിലില്ല. 

ADVERTISEMENT

എ) നാലൂ വർഷ ബിഡിസ് (ബാച്‌ലർ ഓഫ് ഡിസൈൻ): ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ/ലെതർ ഗുഡ്സ് & അക്‌സസറീസ് ഡിസൈൻ/ഫാഷൻ ഡിസൈൻ.

ബി) മൂന്നു വർഷ ബിബിഎ: റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്.

സി) രണ്ടു വർഷ എംഡിസ്: ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്‌ഷൻ. 

ADVERTISEMENT

ഡി) രണ്ടു വർഷ എംബിഎ: റീട്ടെയിൽ & ഫാഷൻ മെർച്ചൻഡൈസ്

ഏതെങ്കിലും വിഷയങ്ങൾ ഐച്ഛികമായി പഠിച്ച് പ്ലസ്‌ ടു ജയിച്ചവർക്കു ബാച്‍ലർ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. എംബിഎയ്ക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയെങ്കിലും എംഡിസിന് നിർദിഷ്ട വിഷയങ്ങളിലൊന്നിലെ ബിരുദം വേണം 

∙Central Footwear Training Institute, Site C, Industrial Area, Sikandra, Agra. 

കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ 1963 മുതൽ പ്രവർത്തിച്ചുവരുന്നു.

എ) പിജി ഹയർ ഡിപ്ലോമ ഇൻ ഫുട്‌വെയർ ടെക്നോളജി & മാനേജ്മെന്റ് സ്റ്റഡീസ്, 18 മാസം. എൻജി/ടെക്നോളജി/സയൻസ് ബിരുദം അഥവാ എംബിഎ/എംസിഎ/എംകോം വേണം. ബിടെക് അഭികാമ്യം.  

ബി) പിജി ഡിപ്ലോമ ഇൻ ഫുട്‌വെയർ ടെക്നോളജി, 18 മാസം. ബിരുദം. 

സി) എസ്എസ്എൽസിക്കാർക്കു 3 സർട്ടിഫിക്കറ്റ് കോഴ്സുകൾ. 

∙Alagappa College of Technology, Anna University, Chennai–MTech Footwear Engineering & Management

∙NIFT: National Institute of Fashion Technology-Chennai, New Delhi, Kolkata, Rae Bareli (ലതർ ഡിസൈനിന്റെ ഭാഗം) 

English Summary : Fashion Technology & Footwear design course details