കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശന വ്യവസ്ഥകൾ കണ്ടു. ഏതെങ്കിലും വിഷയത്തിലെ ബിരുദമെടുത്തവർക്ക് കൂടുതൽ ഇണങ്ങുന്ന കോഴ്സുകളുണ്ടോ? പുണെ, കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പിജി 3 വർഷമാണ്. ഇവിടുത്തേത് 2 വർഷത്തേതായതുകൊണ്ടു പ്രയാസം വരുമോ ? മിനിമം യോഗ്യത ബിരുദമാണെന്നതുകൊണ്ട് ഏതു ബിരുദധാരിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശന വ്യവസ്ഥകൾ കണ്ടു. ഏതെങ്കിലും വിഷയത്തിലെ ബിരുദമെടുത്തവർക്ക് കൂടുതൽ ഇണങ്ങുന്ന കോഴ്സുകളുണ്ടോ? പുണെ, കൊൽക്കത്ത ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പിജി 3 വർഷമാണ്. ഇവിടുത്തേത് 2 വർഷത്തേതായതുകൊണ്ടു പ്രയാസം വരുമോ ?

ADVERTISEMENT

മിനിമം യോഗ്യത ബിരുദമാണെന്നതുകൊണ്ട് ഏതു ബിരുദധാരിക്കും ഏതു കോഴ്സും എളുപ്പം പഠിച്ച് പ്രാവീണ്യം നേടാമെന്നു കരുതിക്കൂടാ. അഭിരുചി ഏറ്റവും പ്രധാനം. എടുത്തുപറയേണ്ടത് ‘സ്‌ക്രിപ്‌റ്റ് റൈറ്റിങ് & ഡിറക്‌ഷൻ’ കോഴ്സിനെക്കുറിച്ചാണ്. ബിരുദമുള്ളതുകൊണ്ടു മാത്രം ഇതിൽ വിജയിക്കാനെളുപ്പമല്ല. പരന്ന വായനയും എഴുതാനുള്ള വൈഭവവും വേണം. മികച്ച സിനിമകളുടെ കഥയും തിരക്കഥയും വായിച്ച്, അവയിലെ ക്രാഫ്റ്റ് മനസ്സിലാക്കുന്നതു പ്രധാനം. 

ADVERTISEMENT

സംവിധായകൻ തിരക്കഥ എങ്ങനെ സ്ക്രീനിലേക്കു പകരുന്നുവെന്നത് മികച്ച ചിത്രങ്ങൾ നോക്കി പഠിച്ചിരിക്കുകയും വേണം. സംവിധായകനു സിനിമാനിർമാണവുമായി ബന്ധപ്പെട്ട എല്ലാവരുമായും നിരന്തരം ഇടപഴകേണ്ടിവരുമെന്നതിനാൽ നല്ല പബ്ലിക് റിലേഷൻ സാമർഥ്യം വിജയത്തിനു സഹായകമാകും. ഓഡിയോഗ്രഫിക്ക് ഫിസിക്സിലെ പരിചയം തുണയേകും. നിഴലും വെളിച്ചവും വർണങ്ങളും ചേർന്നുണ്ടാകുന്ന ചിത്രങ്ങളെപ്പറ്റിയുള്ള ധാരണയും സംവിധായകനോടു നിരന്തരം ചേർന്നു പ്രവർത്തിക്കാനുള്ള മനഃസ്ഥിതിയും വേണം.കോഴ്സ് ദൈർഘ്യം വിദഗ്ധർ വിലയിരുത്തി തീരുമാനിക്കുന്നതാണ്. ഡിജിറ്റൽ സമ്പ്രദായങ്ങൾ പ്രചാരത്തിലായതോടെ എല്ലാ പ്രവർത്തനങ്ങളുടെയും വേഗം ഗണ്യമായി വർധിച്ചിട്ടുണ്ട്. പുതിയ രീതികളിൽ പ്രാവീണ്യം ആർജിക്കാൻ സമയം കുറച്ചുമതിയെന്നു വിലയിരുത്തിയാണ് കോഴ്സ് ദൈർഘ്യം 3 വർഷത്തിൽനിന്നു 2 വർഷമായി കുറച്ചത്.
English Summary: Film Institute Admission