അപാരമായ കഴിവുകളുണ്ടായിട്ടും ഉയരങ്ങളിലേക്ക് എത്തിപ്പെടാനാകാതെപോയ ഒരുപാടു പേർ നമ്മുടെയൊക്കെ ഇടയിലുണ്ട്. നമ്മൾ പറയും: ‘എവിടെയോ എത്തേണ്ടതായിരുന്നു. പക്ഷേ, ഭാഗ്യമില്ലാതെപോയി. അല്ലെങ്കിൽ പണമില്ലാതെപോയി’.

അപാരമായ കഴിവുകളുണ്ടായിട്ടും ഉയരങ്ങളിലേക്ക് എത്തിപ്പെടാനാകാതെപോയ ഒരുപാടു പേർ നമ്മുടെയൊക്കെ ഇടയിലുണ്ട്. നമ്മൾ പറയും: ‘എവിടെയോ എത്തേണ്ടതായിരുന്നു. പക്ഷേ, ഭാഗ്യമില്ലാതെപോയി. അല്ലെങ്കിൽ പണമില്ലാതെപോയി’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുത്തിടെ ഫെയ്സ്ബുക്കിലൂടെ കടന്നുപോയപ്പോൾ ഒരുപാടു പേർ ഷെയർ ചെയ്ത ഒരു പാട്ടു കേട്ടു. ‘ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ...’ എന്ന പഴയ പാട്ട് അതേ ഭാവത്തിൽ കേട്ടപ്പോൾ ആ പാട്ടുകാരനോടു വല്ലാത്തൊരു ആകർഷണം തോന്നി. 

ADVERTISEMENT

ഇത്രയും മനോഹരമായി പാടുന്നതാരാണെന്നു ചിന്തിക്കുന്നതിനിടയിലാണ്, കമന്റുകൾക്കിടയിൽ ‘ഇത് നിലമ്പൂർ അസീസാണ്’ എന്ന് ആരോ പോസ്റ്റ് ചെയ്തതായി കണ്ടത്. ഞാൻ ഞെട്ടിപ്പോയി. കോളജ് പഠനം കഴിഞ്ഞയുടൻ മാജിക് ട്രൂപ്പ് തട്ടിക്കൂട്ടിയ കാലത്ത് കുറച്ചു കാലം അസീസ്ക്ക എന്റെ ട്രൂപ്പിൽ ഉണ്ടായിരുന്നു. എന്നെ നൃത്തം പഠിപ്പിച്ച ഇന്ദ്രാണി ടീച്ചർക്കൊപ്പം പിന്നണിയിൽ പാടാനും അദ്ദേഹമുണ്ടായിരുന്നു. 

തിരുവനന്തപുരത്തേക്കു പോന്ന ശേഷം ഞാൻ അദ്ദേഹത്തെ കണ്ടിട്ടേയില്ല. കാലങ്ങളായുള്ള ആ ഇടവേളകൊണ്ട് ഫെയ്സ്ബുക്കിൽ അദ്ദേഹത്തെ തിരിച്ചറിയാതെപോയതിൽ ഞാൻ വല്ലാതെ വിഷമിച്ചു. പിറ്റേന്നുതന്നെ ഞാൻ അസീസ്ക്കയെ വിളിച്ചു. പിന്നണിഗാനരംഗത്തേക്കു കുതിക്കാൻ കൊതിച്ചിട്ടും ഒന്നുമായിത്തീരാൻ കഴിയാത്തതിന്റെ വേദന പങ്കുവയ്ക്കുമ്പോൾ അദ്ദേഹം പറഞ്ഞു: ‘ഗോപിക്ക് കിട്ടിയ അവസരങ്ങളൊക്കെ നന്നായി ഉപയോഗിക്കാൻ കഴിഞ്ഞു’. 

ADVERTISEMENT

ഇന്ത്യയിലെയും കേരളത്തിലെയും മറ്റു മാന്ത്രികരുമായി തട്ടിച്ചുനോക്കുമ്പോൾ എന്റെ കഴിവുകൾ അതിലൊക്കെ താഴെയാണെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ, കിട്ടിയ അവസരങ്ങളൊന്നും പാഴാക്കാതെ, അല്ലെങ്കിൽ അവസരങ്ങൾ തേടിപ്പോകാൻ മടികാണിക്കാതെ ഞാൻ എന്നും എന്റെ മാജിക് ആവേശം നിലനിർത്തിയിട്ടുണ്ടെന്നതു സത്യം.  

മാജിക് അക്കാദമി തുടങ്ങാൻ തിരുവനന്തപുരത്തേക്കു ജീവിതം പറിച്ചുനട്ടതും മാജിക് പ്ലാനറ്റ് തുടങ്ങിയതുമൊക്കെ അത്തരം അവസരങ്ങളിൽ ചിലതാണ്. അപ്പോഴൊക്കെ ഒരുപാടു പ്രതിസന്ധികളുണ്ടായിരുന്നു. എല്ലാം വിറ്റുതുലയ്ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, എല്ലാം നടക്കുമെന്ന ആത്മവിശ്വാസമാണ് അപ്പോഴൊക്കെ നയിച്ചത്. 

ADVERTISEMENT

കഴിവു മാത്രം പോരാ, അതിനെ ഫലപ്രദമായി ഉപയോഗിക്കുക എന്നതും പ്രധാനമാണെന്നു യുവതലമുറയെ ബോധ്യപ്പെടുത്താനാണു ഞാൻ ഇതൊക്കെ വിശദീകരിച്ചത്. തന്നോടുതന്നെയും മറ്റുള്ളവരോടും മത്സരിച്ചു നല്ലൊരു തൊഴിൽ നേടാനുള്ള ആവേശം നിലനിർത്തുന്നവരും ഇടയ്ക്കെങ്കിലും അതു ചോർന്നുപോകുന്നവരുമായ ധാരാളം ചെറുപ്പക്കാരെ കണ്ടുമുട്ടാറുണ്ട്. അവരിൽ പലരും ഇതു വായിക്കുന്നുമുണ്ടാകാം. 

അപാരമായ കഴിവുകളുണ്ടായിട്ടും ഉയരങ്ങളിലേക്ക് എത്തിപ്പെടാനാകാതെപോയ ഒരുപാടു പേർ നമ്മുടെയൊക്കെ ഇടയിലുണ്ട്. നമ്മൾ പറയും: ‘എവിടെയോ എത്തേണ്ടതായിരുന്നു. പക്ഷേ, ഭാഗ്യമില്ലാതെപോയി. അല്ലെങ്കിൽ പണമില്ലാതെപോയി’. 

നമ്മൾ ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണ്. അത് എന്താണെന്നു സ്വയം തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അതു കഴിഞ്ഞാൽ ആ കഴിവുപയോഗിച്ച് എത്താവുന്നത്രയും എത്തിച്ചേരാനുള്ള കുതിപ്പാണു വേണ്ടത്. അവിടെ പണമോ ഭാഗ്യക്കുറവോ പ്രശ്നമേയല്ല. 

എന്തു പ്രതിസന്ധി വന്നാലും ലക്ഷ്യം തെറ്റാതെ, തകരാതെ നോക്കുക പ്രധാനമാണ്. ലക്ഷ്യത്തിൽനിന്നു വ്യത്യസ്തമായോ സ്വപ്നതുല്യമായ മോഹത്തിൽനിന്നു (Passion) മാറിയോ എത്ര വലിയ അവസരങ്ങൾ വന്നാലും വഴിമാറിപ്പോവുകയും ചെയ്യരുത്. ചീത്ത കൂട്ടുകെട്ടുകളിൽ ചെന്നുപെടാതിരിക്കുകയും അതിപ്രധാനം. ആദ്യം അവസരങ്ങൾക്കായി നമ്മൾ അന്വേഷിച്ചുകൊണ്ടേയിരിക്കേണ്ടിവരും. പിന്നെ അവസരങ്ങൾ നമ്മളെ തേടിവന്നുകൊള്ളും. 

ഒരു കാര്യം കൂടി: ഉയരങ്ങളിലെത്തുമ്പോൾ അഹങ്കാരമോ അമിത ആത്മവിശ്വാസമോ നമ്മിലേക്കു കടന്നുവരാൻ അനുവദിക്കാതിരിക്കുക. അത്രയുമായിക്കഴിഞ്ഞാൽ നമ്മുടെ സ്വപ്നം സഫലമാക്കപ്പെട്ടിരിക്കും. കാരണം, അതു പ്രപഞ്ചനിയമമാണ്. 

English Summary: Magic Lamp Podcast By Gopinath Muthukad