ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ 2022 ന് അകം 1.6 കോടി പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നു കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം പറയുന്നു. ബാങ്ക് ലയനം റിക്രൂട്മെന്റിനെ താൽക്കാലികമായി ബാധിച്ചേക്കുമെങ്കിലും അവസരങ്ങൾ ഇല്ലാതാകില്ല. ജോലി സ്വഭാവം മാറും: ബിസിനസ് ഡവലപ്മെന്റ്, വിപണന മേഖലകളിലാകും കൂടുതൽ അവസരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിൽ 2022 ന് അകം 1.6 കോടി പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്നു കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം പറയുന്നു. ബാങ്ക് ലയനം റിക്രൂട്മെന്റിനെ താൽക്കാലികമായി ബാധിച്ചേക്കുമെങ്കിലും അവസരങ്ങൾ ഇല്ലാതാകില്ല.

ജോലി സ്വഭാവം മാറും: ബിസിനസ് ഡവലപ്മെന്റ്, വിപണന മേഖലകളിലാകും കൂടുതൽ അവസരം. ഇടപാടുകാരുമായി കൂടുതൽ ഇടപഴകുന്ന, വിപണിയിലേക്കിറങ്ങുന്ന ജീവനക്കാരെ വേണം. നിലവിലുള്ള ജോലിയിലും കാലാനുസൃത മാറ്റം വരും. മുൻവർഷങ്ങളിൽ ക്ലറിക്കൽ, അനുബന്ധ മേഖലകളിലായിരുന്നു കൂടുതൽ നിയമനം. ഈ വർഷം മുതൽ കൂടുതൽ മാനേജർ, ഓഫിസർ നിയമനങ്ങൾ നടക്കും.

ADVERTISEMENT

പുതു ടെക്നോളജികൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ചെയിൻ, ബിഗ് ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ ഡിസ്റപ്റ്റീവ് സാങ്കേതികവിദ്യകൾ ബാങ്കിങ്, ഇൻഷുറൻസ് സേവന മേഖലകളിൽ കൂടുതലായി കടന്നുവരും. റോബട്ടിക് സേവനം ഏറും. പുതിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാനും ഇത്തരം മാറ്റങ്ങളെ വേഗം ഉൾക്കൊള്ളാനുമുള്ള കഴിവ് പ്രധാനം. ഡേറ്റ സുരക്ഷ, ഡിജിറ്റൽ സംവിധാനങ്ങളുടെ പരാജയം തുടങ്ങിയവ ഉയർത്തുന്ന വെല്ലുവിളികൾ പുതിയ അവസരങ്ങളിലേക്കു വഴി തുറക്കും.

പുതു മേഖലകൾ: പുതിയ പേയ്മെന്റ് ബാങ്കുകളും സ്മോൾ ഫിനാൻസ് ബാങ്കുകളും അവസരങ്ങൾ കൂട്ടും. വിദേശനാണ്യ വിനിമയം, ലീസിങ് പോലുള്ള വായ്പ സേവനങ്ങൾ, വെഞ്ച്വർ നിക്ഷേപം തുടങ്ങിയവയും തൊഴിലവസരങ്ങൾ നൽകും.

ADVERTISEMENT

ഐബിപിഎസ് റിക്രൂട്മെന്റ് രീതിയിൽ മാറ്റം പ്രതീക്ഷിക്കാം. ബാങ്കിങ് മേഖലയിൽ പല പരീക്ഷകൾക്കു പകരം യുപിഎസ്‌സിയുടേതു പോലെ ഒരു പരീക്ഷയിലേക്കുള്ള മാറ്റം ഈ വർഷം ഉണ്ടായേക്കും.ലയനത്തിന്റെ ഫലമായുള്ള ബ്രാഞ്ച് മാപ്പിങ് ഇനി നടക്കും. ബാങ്കുകളുടെ ബിസിനസ് പ്രോസസുകളിൽ മാറ്റം വരും. റിക്രൂട്മെന്റിൽ അതനുസരിച്ചുള്ള കുറവുണ്ടാകുമെങ്കിലും കൂടുതൽ സ്ഥാപനങ്ങൾക്ക് ബാങ്കിങ് ലൈസൻസ് ലഭിക്കുന്നതു വഴിയും മറ്റും പുതിയ അവസരങ്ങളുമുണ്ടാകും. ഇൻഷുറൻസ് പോളിസികളെല്ലാം ഇലക്ട്രോണിക് ഫോമുകളിലായിരിക്കണമെന്നതു നിർബന്ധമാക്കിയിട്ടുണ്ട്. അതുപോലുള്ള വലിയ ഡിജിറ്റൽവൽക്കരണം ബാങ്കിങ് മേഖലയിലും വരും.

സി.എസ്. രഞ്ജിത്,

ADVERTISEMENT

ലോകബാങ്ക് കൺസൽറ്റന്റ്, മുഖ്യമന്ത്രിയുടെ വികസനകാര്യ ഉപദേഷ്ടാവ്

English Summary: Career Scope In Banking Sector