‘വിഡിയോ കോൺഫറൻസ്’ എന്ന വാക്ക് ജനം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. ടെക് വ്യവസായത്തിന്റെ ഭാവിയെന്തെന്ന സൂചനയാണിത്. ചൈനീസ് ആപ്പുകളുടെ നിരോധനം മൂലം മെയ്ഡ് ഇൻ ഇന്ത്യ ടെക് സൊല്യൂഷനുകൾക്കു ഡിമാൻഡ് ഏറുമെന്നതും ശുഭസൂചനയാണ്. കോവിഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വിഡിയോ കോൺഫറൻസ്’ എന്ന വാക്ക് ജനം ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ലോക്ഡൗൺ പ്രഖ്യാപിച്ച 2020 മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. ടെക് വ്യവസായത്തിന്റെ ഭാവിയെന്തെന്ന സൂചനയാണിത്. ചൈനീസ് ആപ്പുകളുടെ നിരോധനം മൂലം മെയ്ഡ് ഇൻ ഇന്ത്യ ടെക് സൊല്യൂഷനുകൾക്കു ഡിമാൻഡ് ഏറുമെന്നതും ശുഭസൂചനയാണ്.

ADVERTISEMENT

കോവിഡ് പ്രതിസന്ധിക്കിടയിലും കേരളത്തിലെ ഐടി സ്റ്റാർട്ടപ്പുകൾ കഴിഞ്ഞവർഷം 26 ഡീലുകളിലൂടെ 401 കോടി രൂപ നിക്ഷേപം നേടി. ബിഗ് ടിക്കറ്റ് നിക്ഷേപങ്ങൾ കുറവായിരുന്നെങ്കിലും 2019ലെ 12 ഫണ്ടിങ് ഡീലുകളുടെ സ്ഥാനത്ത് 2020ൽ 26 ഡീലുകളുണ്ടായത് പ്രതീക്ഷ പകരുന്നു.

ഈ വർഷം വഴിത്തിരിവാകാൻ പോകുന്ന ചില മേഖലകൾ ചുവടെ.

കമ്യൂണിക്കേഷൻ ടെക്: ഓൺലൈൻ ആശയവിനിമയ രംഗത്ത് ഗവേഷണം പച്ചപിടിക്കും. പരമ്പരാഗത വിഡിയോ കോൺഫറൻസിങ്ങിനു പുറമേ, വീട്ടിലിരുന്നുള്ള ജോലിയിലെ മടുപ്പില്ലാതെ കാര്യക്ഷമമാക്കാനാകുന്ന കൂടുതൽ നെറ്റ്‍വർക്കിങ്, റിമോട്ട് ടൂളുകൾ വരും.

ADVERTISEMENT

ക്ലൗഡ് / ഡേറ്റ സെന്റർ: ലോകത്തെവിടെയിരുന്നും ജോലി ചെയ്യാനും പഠിക്കാനും കഴിയുന്ന തരത്തിലേക്ക് ഓ‍ൺലൈൻ സംവിധാനങ്ങൾ മാറിയതോടെ ക്ലൗഡ് സംവിധാനത്തിന് ആവശ്യക്കാരേറി. ഡേറ്റാ സെന്റർ വെർച്വലൈസേഷൻ അടക്കമുള്ള മേഖലകളിൽ ഡിമാൻഡ് വർധിക്കുന്നു.

സൈബർ സെക്യൂരിറ്റി: വർ‌ക് ഫ്രം ഹോം രീതി മൂലമുള്ള സൈബർ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ കൂടുതൽ മുതൽമുടക്കുണ്ടാകും.

ADVERTISEMENT

ഡിജിറ്റൽ ഹെൽത്ത്: ഓൺലൈനായി ഡോക്ടർമാരെ കാണുന്നതു സാധാരണമാകുന്നു. കേന്ദ്ര സർക്കാരിന്റെ ഇ–സഞ്ജീവനി പ്ലാറ്റ്ഫോമിൽ മാത്രം 10 ലക്ഷം പേർ കൺസൽറ്റേഷൻ നടത്തി.

ഒടിടി (ഓവർ ദ് ടോപ്) /ബ്രോഡ്കാസ്റ്റ്: ഇവ എങ്ങനെ കൂടുതൽ മെച്ചപ്പെട്ടതാക്കാമെന്ന മത്സരത്തിലാണ് കമ്പനികൾ. വീടുകളിൽ തന്നെ തിയറ്റർ അനുഭവം നൽകുന്ന സംവിധാനങ്ങളും ഭാവിയിൽ വരാം.

ഓട്ടമൊബീൽ ഇലക്ട്രോണിക്സ്: സ്വകാര്യ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ ഓട്ടമൊബീൽ ഗവേഷണ രംഗത്തു മുതൽമുടക്ക് കൂടും.

ബിഗ് ഡേറ്റ അനലിറ്റിക്സ്: വൻ തോതിലുള്ള ഡേറ്റാ ശേഖരം സോഫ്റ്റ്‍വെയർ വഴി വിലയിരുത്തുന്ന ബിഗ് ഡേറ്റ അനലിറ്റിക്സ് രീതി കോവിഡിനു ശേഷം സാധാരണമായി.

വർക് ഫ്രം ഹോം, സ്റ്റഡി ഫ്രം ഹോം എന്നിവ മൂലം ഇനി കുറഞ്ഞ ഇന്റർനെറ്റ് ബാൻഡ്‍വിഡ്ത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന ആശയവിനിമയ ടൂളുകളിലെ ഗവേഷണം സജീവമാകും. സൂം, ഗൂഗിൾ മീറ്റ്, മൈക്രോസോഫ്റ്റ് ടീം തുടങ്ങിയവയെ വെല്ലുന്ന പ്ലാറ്റ്ഫോമുകൾ സമീപഭാവിയിൽ പ്രതീക്ഷിക്കാം.

വി.ശ്രീകുമാർ,

സെന്റർ ഹെഡ്, 

ടാറ്റ എൽക്സി, 

ടെക്നോപാർക്ക്