വെള്ളം വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സേവനങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അത്തരം സ്ഥാപനങ്ങൾ വേണ്ടത്ര ഇല്ലെന്നതും ഇക്കാര്യത്തിൽ കണക്കിലെടുക്കാം. ജലദൗർലഭ്യവും ജലമലിനീകരണവും ദിനംപ്രതി വർധിക്കുന്നു. ജലത്തിന്റെ പുനരുപയോഗത്തിനു സാധ്യത ഏറിവരുന്നു. ഇതെല്ലാം ജലശുദ്ധീകരണ കേന്ദ്രമെന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളം വൃത്തിയാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന സേവനങ്ങൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. അത്തരം സ്ഥാപനങ്ങൾ വേണ്ടത്ര ഇല്ലെന്നതും ഇക്കാര്യത്തിൽ കണക്കിലെടുക്കാം. ജലദൗർലഭ്യവും ജലമലിനീകരണവും ദിനംപ്രതി വർധിക്കുന്നു. ജലത്തിന്റെ പുനരുപയോഗത്തിനു സാധ്യത ഏറിവരുന്നു. ഇതെല്ലാം ജലശുദ്ധീകരണ കേന്ദ്രമെന്ന സംരംഭത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നു. ജലത്തിന്റെ പുനരുപയോഗം സാധ്യമാക്കുകവഴി സാമൂഹികസേവനമെന്ന ഭാഗം കൂടി ഈ സംരംഭത്തിനുണ്ട്. 

ആശയം 

ADVERTISEMENT

രാസവസ്തുക്കളും ബാക്ടീരിയകളും ജലം മലിനമാക്കുന്ന മറ്റു ഘടകങ്ങളും നീക്കി ജലത്തെ ശുദ്ധീകരിക്കുകയാണ് അടിസ്ഥാന ആശയം. അതിനു കൃത്യമായ പരിശോധനാസംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അത്തരം സേവനങ്ങൾ സംരംഭത്തിന്റെ ഭാഗമായി കൊണ്ടുവരണം. പരിശോധനയ്ക്കു പുറമെ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഹാരനടപടികൾകൂടി ചെയ്തുകൊടുക്കാവുന്ന സേവനകേന്ദ്രമാണു വിഭാവനം ചെയ്യേണ്ടത്. 

വിപണി 

ADVERTISEMENT

കിടമത്സരം തീരെ കുറവുള്ളൊരു മേഖലയാണിത്. അതിനാൽ അവസരങ്ങൾ ഏറെ. RO, UV സാങ്കേതികവിദ്യകൾ ഇപ്പോൾ വ്യാപകമായി ലഭ്യമാണ്. അവയും ഉപയോഗപ്പെടുത്തി ജലശുദ്ധീകരണം നടപ്പാക്കണം. പ്രധാനപ്പെട്ട പട്ടണങ്ങൾ കേന്ദ്രീകരിച്ചെല്ലാം ഈ സംരംഭം തുടങ്ങാൻ സാധ്യതയുണ്ട്. വീടുകൾ, ഫ്ലാറ്റുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം ഈ സേവനത്തിന് ആവശ്യക്കാരുണ്ട്. 

അടിസ്ഥാനസൗകര്യം 

ADVERTISEMENT

500 ചതുരശ്ര അടിയിലെ വൃത്തിയുള്ള കെട്ടിടവും ഏതാനും മെഷിനറി/ലാബ് സൗകര്യങ്ങളുമാണ് ആവശ്യമുള്ളത്. ഹൈ പ്രഷർ റോട്ടറി ജെറ്റ് മെഷിൻ, വാക്വം ക്ലീനർ, നാനോ മീറ്റർ, സബ്മെഴ്സിബിൾ പമ്പ്, സേഫ്റ്റി ഉപകരണങ്ങൾ, ആന്റി ബാക്ടീരിയൽ അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവയാണ് ഈ സംരംഭത്തിൽ പൊതുവെ ഉപയോഗിച്ചുവരുന്നത്. മൂന്നു മുതൽ നാലു വരെ ലക്ഷം രൂപയ്ക്ക് ഇത്തരം മെഷിനറികൾ ലഭിക്കും. രാജ്യത്തും വിദേശത്തും ഇത്തരം മെഷിനറികൾ ലഭ്യമാണ്. മെഷിനറികൾ വിതരണം ചെയ്യുന്ന കമ്പനികൾതന്നെ ആവശ്യമായ തൊഴിൽ പരിശീലനവും നൽകും. 

നേട്ടം 

തുടക്കത്തിൽ മൂന്നു പേർക്കെങ്കിലും തൊഴിൽ നൽകാൻ കഴിയും. ജലശുദ്ധീകരണത്തിനും പരിഹാര പ്രവൃത്തികൾക്കും നല്ല വരുമാനം ലഭിക്കാനും അവസരമുണ്ട്. ചില സീസണുകൾ ഓർഡർ വർധിക്കുകയും ചെയ്യും. ആസൂത്രണത്തോടെ നടപ്പാക്കിയാൽ, സേവനനിരക്കു വഴി തുടക്കത്തിൽത്തന്നെ ഒരു ലക്ഷം രൂപയെങ്കിലും മാസം വരുമാനമുണ്ടാക്കാൻ കഴിയും. 
 
English Summary: Career Scope Of Water Purification Business