ജോലിയായോ ? പുതിയ ജോലി നോക്കുന്നുണ്ടോ... പഠനം പൂർത്തിയാക്കിയവർ മുതൽ ജോലി നഷ്ടപ്പെട്ടവർ വരെ സ്ഥിരം കേൾക്കുന്ന ഈ പ്രശ്നത്തിനു പരിഹാരം കാണുകയാണു വിവിധ ജില്ലകളിലുള്ള എംപ്ലോയബിലിറ്റി സെന്ററുകൾ. കോവിഡിനെ തുടർന്നു തൊഴിൽ നഷ്ടപ്പെട്ടവർ ഏറിയതോടെ എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രസക്തി വർധിച്ചിരിക്കുന്നു.

ജോലിയായോ ? പുതിയ ജോലി നോക്കുന്നുണ്ടോ... പഠനം പൂർത്തിയാക്കിയവർ മുതൽ ജോലി നഷ്ടപ്പെട്ടവർ വരെ സ്ഥിരം കേൾക്കുന്ന ഈ പ്രശ്നത്തിനു പരിഹാരം കാണുകയാണു വിവിധ ജില്ലകളിലുള്ള എംപ്ലോയബിലിറ്റി സെന്ററുകൾ. കോവിഡിനെ തുടർന്നു തൊഴിൽ നഷ്ടപ്പെട്ടവർ ഏറിയതോടെ എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രസക്തി വർധിച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയായോ ? പുതിയ ജോലി നോക്കുന്നുണ്ടോ... പഠനം പൂർത്തിയാക്കിയവർ മുതൽ ജോലി നഷ്ടപ്പെട്ടവർ വരെ സ്ഥിരം കേൾക്കുന്ന ഈ പ്രശ്നത്തിനു പരിഹാരം കാണുകയാണു വിവിധ ജില്ലകളിലുള്ള എംപ്ലോയബിലിറ്റി സെന്ററുകൾ. കോവിഡിനെ തുടർന്നു തൊഴിൽ നഷ്ടപ്പെട്ടവർ ഏറിയതോടെ എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രസക്തി വർധിച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോലിയായോ ? പുതിയ ജോലി നോക്കുന്നുണ്ടോ... പഠനം പൂർത്തിയാക്കിയവർ മുതൽ ജോലി നഷ്ടപ്പെട്ടവർ വരെ സ്ഥിരം കേൾക്കുന്ന ഈ പ്രശ്നത്തിനു പരിഹാരം കാണുകയാണു വിവിധ ജില്ലകളിലുള്ള എംപ്ലോയബിലിറ്റി സെന്ററുകൾ. കോവിഡിനെ തുടർന്നു തൊഴിൽ നഷ്ടപ്പെട്ടവർ ഏറിയതോടെ എംപ്ലോയബിലിറ്റി സെന്ററുകളുടെ പ്രസക്തി വർധിച്ചിരിക്കുന്നു. സംസ്ഥാന തൊഴിൽ വകുപ്പും സംസ്ഥാന സർക്കാരിനു കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽഡ് എക്സലൻസും സംയുക്തമായി രൂപം നൽകിയിരിക്കുന്ന എംപ്ലോയബിലിറ്റി സെന്ററുകൾ തൊഴിൽരഹിതരുടെ ആശ്രയമായി മാറിയിരിക്കുന്നു. എംപ്ലോയബിലിറ്റി സെന്ററിന്റെ ടാഗ്‌ലൈൻ തന്നെ അവരുടെ ഉദ്ദേശ്യം വ്യക്തമാക്കുന്നു – തൊഴിലില്ലായ്മയ്ക്കു പരിഹാരം. 

 

ADVERTISEMENT

∙ ഉദ്യോഗാർഥികളും കമ്പനികളും ഒരു കുടക്കീഴിൽ

റജിസ്റ്റർ ചെയ്യുന്നവരുടെ വിദ്യാഭ്യാസ യോഗ്യത പരിശോധിച്ച ശേഷം ഉദ്യോഗാർഥികളുടെ അഭിരുചി കണ്ടെത്തി പരിശീലനം നൽകി അവരെ വിവിധ തൊഴിലുകൾക്കു പ്രാപ്തരാക്കുകയാണ് എംപ്ലോയബിലിറ്റി സെന്ററുകൾ ചെയ്യുന്നത്. എംപ്ലോയബിലിറ്റി സെന്ററിൽ ഉദ്യോഗാർഥികൾ മാത്രമല്ല റജിസ്റ്റർ ചെയ്യുന്നത്. തൊഴിൽ വൈദഗ്ധ്യവും യോഗ്യതയുമുള്ള ജീവനക്കാരെ ആവശ്യമുള്ള കമ്പനികളും റജിസ്ട്രേഷൻ നടത്തുന്നു. 

ഇതോടെ മികച്ച ജീവനക്കാരെയും മികച്ച തൊഴിൽ നൽകുന്ന കമ്പനികളെയും കണ്ടെത്താനുള്ള ഇടമായി എംപ്ലോയബിലിറ്റി സെന്ററുകൾ മാറിക്കഴിഞ്ഞു. എസ്എസ്എൽസി, പ്ലസ് ടു യോഗ്യതയുള്ളവർ മുതൽ ബി.െടക്, എം.ടെക്, എംബിഎ, എംസിഎ യോഗ്യതയുള്ളവർ വരെ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽ തേടി റജിസ്ട്രേഷൻ നടത്തുന്നു. ജോലി നൽകുന്ന കമ്പനികളെക്കുറിച്ചുള്ള വിവരങ്ങളും ശമ്പളവും ഉദ്യോഗാർഥികൾക്ക് അറിയാം. 

 

ADVERTISEMENT

30,342 പേർക്കു ജോലി കിട്ടി 

∙ എംപ്ലോയബിലിറ്റി സെന്ററിന്റെ കണക്കുപ്രകാരം (2021 ജനുവരി വരെ) 1,52,573 പേരാണു വിവിധ ജില്ലകളിലായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരിൽ 97,598 പേരുടെ യോഗ്യത വിലയിരുത്തിയ ശേഷം 75,738 പേർക്കു തൊഴിൽക്ഷമത മെച്ചപ്പെടുത്താനുള്ള പരിശീലനം നൽകി. 30,342 പേർക്കു ജോലി ലഭിച്ചു. ഒട്ടേറെപ്പേരുടെ തൊഴിൽ പരിശീലനം പുരോഗമിക്കുന്നു.

 

∙ എന്തൊക്കെ ജോലികൾ

ADVERTISEMENT

2020 ഡിസംബറിലും 2021 ജനുവരിയിലുമായി എംപ്ലോയബിലിറ്റി സെന്റർ മുഖേന വിവിധ ജില്ലകളിൽ വന്ന ഒഴിവുകളിൽ ഏതാനും ചിലത് ചുവടെ: 

 

റസിഡന്റ് മെഡിക്കൽ ഓഫിസർ (യോഗ്യത: എംബിബിഎസ്), എച്ച്ആർ അസിസ്റ്റന്റ് ( ബിരുദം, കംപ്യൂട്ടർ പ്രാവീണ്യം), കംപ്യൂട്ടർ അധ്യാപിക (എംസിഎ,ബിസിഎ, ബി.കോം, ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്), മെക്കാനിക്കൽ എൻജിനീയർ (ഡിപ്ലോമ ഇൻ എൻജിനീയറിങ്, 2 വർഷത്തെ പ്രവൃത്തി പരിചയം), ഫാക്കൽറ്റി ഇൻ മൾട്ടിമീഡിയ അനിമേഷൻ/ ഗ്രാഫിക് ഡിസൈനിങ് (യോഗ്യത: ഡിപ്ലോമ/ ബിരുദം – 2D& 3D, ഫോട്ടോഷോപ്, അഡോബി പ്രീമിയർ, മായ, വിഎഫ്എക്സ്, ഓട്ടോകാഡ്), സോഫ്റ്റ്‌വെയർ ഡവലപർ (ബിഇ/ ബി.ടെക്/എംസിഎ), ആൻഡ്രോയ്ഡ് / ഐഒഎസ് ഡവ്‌ലപർ (ബി.ടെക്/എംസിഎ), പിഎച്ച്‌പി ഡവ്‌ലപർ (ഡവല്പ്പിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം),  മാനേജർ (ബിരുദം/ ബിരുദാനന്തര ബിരുദം), മാനേജർ ട്രെയിനി (ബിരുദം/ ബിരുദാനന്തര ബിരുദം), ടീം ലീഡർ (പ്ലസ് ടു/ ബിരുദം), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (പ്ലസ് ടു), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (ഐടി ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം), എച്ച്ആർ എക്സിക്യൂട്ടീവ് (എംബിഎ), സെയിൽസ് പ്രമോട്ടർ, റീട്ടെയിൽ സൂപ്പർവൈസർ (ബിരുദം), സെയിൽസ് ഡവല്മെന്റ് മാനേജർ (ബിരുദം/ ബിരുദാനന്തര ബിരുദം), ബിസിനസ് ഡവല്പമെന്റ് മാനേജർ (ബിരുദം/ ബിരുദാനന്തര ബിരുദം),  ഇൻഷുറൻസ് അഡ്വൈസർ, കസ്റ്റമർകെയർ എക്സിക്യൂട്ടീവ്, ഓ‍ഡർ ടേക്കിങ് ആൻഡ് ഡെലിവറി സ്റ്റാഫ്, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, ബില്ലിങ് എക്സിക്യൂട്ടീവ്, കാഷ്യർ ( പ്ലസ് ടു), ഫിനാൻഷ്യൽ കൺസൽട്ടന്റ് (എസ്എസ്എൽസി പാസ്), ഏജൻസി മെന്റർ (എസ്എസ്എൽസി പാസ്), എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നഴ്സ് (ജിഎൻഎം/ ബിഎസ്‌സി നഴ്സിങ്), ബിഎസ്‌സി നഴ്സ്, ജനറൽ നഴ്സ്, ഫാർമസിസ്റ്റ് (ഡി.ഫാം), ലബോറട്ടറി ടെക്നീഷ്യൻ (ബിഎസ്‌സി), ഓട്ടമൊബൈൽ മെക്കാനിക്ക് (ഐടിഐ/ ഐടിസി), ടെക്നിക്കൽ ട്രെയിനി (ബിഇ/ബി.ടെക്, ബിഎസ്‌സി/എംഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിസിഎ/എംസിഎ), ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് (ഏതെങ്കിലും ബിരുദം), മാർക്കറ്റിങ് എക്സിക്യൂട്ടീവ് (എസ്എസ്എൽസി പാസ്).  

 

∙ റജിസ്ട്രേഷൻ എങ്ങനെ

employabilitycentre.org എന്ന സൈറ്റിലൂടെ റജിസ്ട്രേഷൻ നടത്താം. ആധാർ കാർഡ് നമ്പർ, ഇ–മെയിൽ, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ അസ് എ കാൻഡിഡേറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തും റജിസ്ട്രേഷൻ പൂർത്തിയാക്കാം. പേര്, മൊബൈൽ നമ്പർ, ഇ–മെയിൽ ഐഡി, ജനനതീയതി ഉൾപ്പെടെയുള്ളവ നൽകണം. റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഉദ്യോഗാർഥിയെ അസെസ്മെന്റ് ടെസ്റ്റിനു വിളിക്കും. ഐക്യു ലെവൽ, തൊഴിൽക്ഷമത, റീസണിങ് എബിലിറ്റി, ഭാഷാനൈപുണ്യം, വ്യക്തിഗത മികവ് തുടങ്ങിയ പരിശോധിക്കും. ഈ പരീക്ഷയിൽ ഉയർന്ന മാർക്ക് ലഭിക്കുന്നവരെ നേരിട്ടു ജോലിക്കു റഫർ ചെയ്യും. മറ്റുള്ളവർക്കു വിദഗ്ധ തൊഴിൽ പരിശീലനം ലഭ്യമാക്കും.  

 

∙ എംപ്ലോയബിലിറ്റി സെന്ററുകൾ

വിവിധ ജില്ലകളിലെ എംപ്ലോയബിലിറ്റി സെന്ററുകൾ ചുവടെ: ആലപ്പുഴ (സിവിൽ സ്റ്റേഷൻ അനക്സ്, ഫോൺ: 0477 2230624), കൊല്ലം (താലൂക്ക് കച്ചേരി, ഫോൺ: 0474 2740615), കോട്ടയം (സിവിൽ സ്റ്റേഷൻ, ഫോൺ: 0481 2563451), കണ്ണൂർ (സിവിൽ സ്റ്റേഷൻ, ഫോൺ: 0497 2707610), എറണാകുളം (സിവിൽ സ്റ്റേഷൻ, കാക്കനാട്  ഫോൺ: 0484 2422452), പാലക്കാട് (സിവിൽ സ്റ്റേഷൻ, ഫോൺ: 0491 2505435), കോഴിക്കോട് (സിവിൽ സ്റ്റേഷൻ, ഫോൺ: 0495 2370176), മലപ്പുറം (സിവിൽ സ്റ്റേഷൻ, ഫോൺ: 048 32734737), തൃശൂർ (ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പാലസ് റോഡ്, ഫോൺ: 9446228282), കാസർകോട് (സിവിൽ സ്റ്റേഷൻ, 04994297470). ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളോട് അനുബന്ധിച്ചാണു മിക്കയിടങ്ങളിലും എംപ്ലോയബിലിറ്റി സെന്ററുകൾ. 

English Summary: Employability Centre