തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ജനിച്ച പെൺകുട്ടി. പത്തു ക്ലാസ് ജയിക്കുന്നതിനു മുൻപ്, 14–ാം വയസ്സിൽ വിവാഹം. 18 വയസ്സായതോടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. ഭർത്താവ് പൊലീസുകാരൻ. ഈ പാവം സ്ത്രീ സാധാരണഗതിയിൽ എവിടെവരെ ഉയരും? ഏറെയൊന്നും പ്രവചിക്കാൻ ആർക്കും കഴിയില്ല. പക്ഷേ അവിടെയാണ് എൻ. അംബികയുടെ ദൃഢനിശ്ചയത്തിന്റെ

തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ജനിച്ച പെൺകുട്ടി. പത്തു ക്ലാസ് ജയിക്കുന്നതിനു മുൻപ്, 14–ാം വയസ്സിൽ വിവാഹം. 18 വയസ്സായതോടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. ഭർത്താവ് പൊലീസുകാരൻ. ഈ പാവം സ്ത്രീ സാധാരണഗതിയിൽ എവിടെവരെ ഉയരും? ഏറെയൊന്നും പ്രവചിക്കാൻ ആർക്കും കഴിയില്ല. പക്ഷേ അവിടെയാണ് എൻ. അംബികയുടെ ദൃഢനിശ്ചയത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ജനിച്ച പെൺകുട്ടി. പത്തു ക്ലാസ് ജയിക്കുന്നതിനു മുൻപ്, 14–ാം വയസ്സിൽ വിവാഹം. 18 വയസ്സായതോടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. ഭർത്താവ് പൊലീസുകാരൻ. ഈ പാവം സ്ത്രീ സാധാരണഗതിയിൽ എവിടെവരെ ഉയരും? ഏറെയൊന്നും പ്രവചിക്കാൻ ആർക്കും കഴിയില്ല. പക്ഷേ അവിടെയാണ് എൻ. അംബികയുടെ ദൃഢനിശ്ചയത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ജനിച്ച പെൺകുട്ടി. പത്തു ക്ലാസ് ജയിക്കുന്നതിനു മുൻപ്, 14–ാം വയസ്സിൽ വിവാഹം. 18 വയസ്സായതോടെ രണ്ടു കുഞ്ഞുങ്ങളുടെ അമ്മ. ഭർത്താവ് പൊലീസുകാരൻ. ഈ പാവം സ്ത്രീ സാധാരണഗതിയിൽ എവിടെവരെ ഉയരും? ഏറെയൊന്നും പ്രവചിക്കാൻ ആർക്കും കഴിയില്ല.

പക്ഷേ അവിടെയാണ് എൻ. അംബികയുടെ ദൃഢനിശ്ചയത്തിന്റെ കരുത്ത് നാം അറിയേണ്ടത്. ഒരുനാൾ വിശേഷ പൊലീസ് പരേഡിനു ഭർത്താവിനോടൊപ്പം അംബികയും പോയി. അവിടെ കണ്ട കാഴ്ച അവരുടെ ജീവിതത്തിൽ വഴിത്തിരിവായി. ആകർഷകമായ യൂണിഫോമിട്ട രണ്ടു പേരെ എല്ലാവരും ആദരവോടെ സല്യൂട്ട് ചെയ്യുന്നു. അവരോട് ഏവരും ഭവ്യതയോടെ പെരുമാറുന്നു. അംബിക ഭർത്താവിനോടു പറഞ്ഞു, ‘എന്നെയും ഇതുപോലെ പലരും സല്യൂട്ട് ചെയ്യണം’. നടക്കാത്ത കാര്യമെന്ന് പൊലീസുകാരനറിയാം. അയാൾ പറഞ്ഞുമനസ്സിലാക്കി. അവരിരുവരും വളരെ ഉയർന്ന പൊലീസുദ്യോഗസ്ഥർ  വലിയ പരീക്ഷ ജയിച്ച് ഐപിഎസ് നേടി, ഏറെക്കാലം സേവനമനുഷ്ഠിച്ച്, ഡിപ്പാർട്മെന്റിൽ ഉയർന്ന ഡിജിപിയും ഐജിയും. 18കാരി അമ്മ പത്താം ക്ലാസ് പോലും ജയിച്ചിട്ടില്ല. പക്ഷേ അവർ വിടാൻ ഭാവമില്ല. ഐപിഎസ്സെങ്കിൽ ഐപിഎസ്. എന്നെ ആളുകൾ സല്യ.ൂട്ട് ചെയ്യണം.

ADVERTISEMENT

അതിനുവേണ്ടി ഞാൻ പ്രയത്നിക്കും. പ്രയത്നിച്ചു, ഭർത്താവ് എല്ലാ ഒത്താശകളും ചെയ്തു. അവർ പ്രൈവറ്റായി പഠിച്ച് പത്തു ജയിച്ചു. പ്രീഡിഗ്രി ജയിച്ചു. ബിരുദം നേടി. ഡിണ്ടിഗലിൽ സിവിൽ സർ‌വീസസ് പരീക്ഷയ്ക്കു കോച്ചിങ്ങില്ല. അവർക്കു മഹാനഗരത്തിൽ താമസിച്ചു പരിശീലിക്കണം. പൊലീസുകാരൻ അവർക്കു താമസിക്കാൻ ചെന്നൈയിൽ സ്ഥലം ഏർപ്പാടു ചെയ്തു. കുട്ടികളെ നോക്കുന്ന ചുമതല ഏറ്റെടുത്തു. അംബിക പഠിച്ചു, പരിശീലിച്ചു, പരീക്ഷയെഴുതി. പക്ഷേ തോറ്റുപോയി.

ദമ്പതികൾ നിരാശരായില്ല. ഭാര്യ വീണ്ടും തയാറെടുത്തു. വീണ്ടും പരീക്ഷയെഴുതി. വീണ്ടും തോറ്റു. മൂന്നാമതും ഇത് ആവർത്തിച്ചു. തോൽവി മൂന്നായപ്പോൾ ഭർത്താവു പറഞ്ഞു, ‘ഇനി മതിയാക്കാം. നാട്ടിലേക്കു മടങ്ങാം’. ‘വേണ്ട, എനിക്ക് ഒരു ചാൻസ് കൂടെ തരൂ.’ ഭർത്താവു വഴങ്ങി. നാലാം തവണ അംബിക സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറിയും മെയിനും ഇന്റർവ്യൂവും വിജയകരമായി കടന്നു. 2008 ബാച്ചിലെ ഐപിഎസ് ലിസ്റ്റിൽപ്പെട്ടു. മഹാരാഷ്ട്രയിൽ സർവീസ്. കാര്യക്ഷമത കാരണം ‘ലേഡി ശിങ്കം’ എന്ന പേർ പതിഞ്ഞു. 2019ൽ മുംബൈയിൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലിസ് ആയിരിക്കെ ‘ലോക്മത് മഹാരാഷ്ട്രിയൻ ഓഫ്‌ ‌ദ് ഇയർ’ അവാർഡ് നേടി.  അവരുടെ സ്വപ്നത്തിന് തളരാത്ത പിൻതുണ നല്കിയ ഭർത്താവിന്റെ ക്ഷമയും ത്യാഗവും നാം മറന്നുകൂടാ.

തോൽവി സംഭവിച്ചാൽ അതിനു കാരണമായി നമ്മിൽ മിക്കവരും ഒഴികഴിവുകളുടെ പട്ടിക നിരത്തും. എനിക്കു യാതൊരു കുറ്റവുമില്ല, കുറ്റമെല്ലാം മറ്റാർക്കെങ്കിലും എന്ന ഭാവം. ആരെയും കിട്ടിയില്ലെങ്കിൽ പഴി സാഹചര്യത്തിന്. തന്റെ ബാല്യവിവാഹത്തിനു വഴിവച്ച മാതാപിതാക്കളെ പഴിച്ച്, സ്വയം ശപിക്കുന്നതിനു പകരം പ്രയത്നിച്ചു മുന്നേറുകയാണ് അംബിക ചെയ്തത്. വിജയമെന്നാൽ ഇച്ഛാശക്തിയെന്ന മൊഴി അവർ തെളിയിച്ചു.

Representative Image. Photo Credit : KieferPix / Shutterstock.com

സാഹചര്യങ്ങളെ വെല്ലുവിളിച്ച്, അസാമാന്യവിജയം വരിച്ചവരുടെ ജീവിതകഥകളിൽ നിന്നുള്ള പ്രകാശധാര നാം കാണണം. അത്തരത്തിൽപ്പെട്ട അംബികയുടെ കഥ ആരെയാണ് പ്രചോദിപ്പിക്കാത്തത്! 

ADVERTISEMENT

ഇനി മറ്റൊരു ശിങ്കത്തിന്റെ കഥ കൂടി കേൾക്കുക. രാജസ്ഥാനിലെ സോനൽ ശർമ്മ. അച്ഛൻ കറവക്കാരൻ. പഠനമുറി കാലിത്തൊഴുത്ത്. വെളുപ്പിനു നാലു മണിക്ക് സോനൽ എഴുന്നേൽക്കും. ചാണകം വാരും. തൊഴുത്തു വൃത്തിയാക്കും. എരുമയെ കറക്കാൻ അച്ഛനെ സഹായിക്കും. പാൽ വിതരണം നടത്തും. പഠിക്കും. സൈക്കിൾ ചവിട്ടി കോളജിൽ പോകും. മിടുമിടുക്കി വിദ്യാർത്ഥിനി. ഒന്നാം സ്ഥാനത്തെത്തി നേടിയ മെഡൽ ഒന്നല്ല, മൂന്ന്. ബിഎയ്ക്കും എൽഎൽബിക്കും എൽഎൽഎമ്മിനും. 

‘ക്ലാസിലെത്തുമ്പോൾ ചെരിപ്പിലെ ചാണകനാറ്റം പറഞ്ഞ് കൂട്ടുകാരികൾ കളിയാക്കുമായിരുന്നു. പാൽക്കാരന്റെ മകളെന്നു പറയാൻ ലജ്ജിച്ചിരുന്നു. പക്ഷേ ഇന്ന് എനിക്ക് അച്ഛനമ്മമാരെപ്പറ്റി അഭിമാനം തോന്നുന്നു’ – 2018ലെ രാജസ്ഥാൻ ജുഡീഷ്യൽ ടെസ്റ്റെഴുതി മജിസ്ട്രേട്ടുനിയമനം കിട്ടിയപ്പോൾ 26–ാം വയസ്സിൽ സോനൽ പറഞ്ഞ വാക്കുകൾ. സൈക്കിളിൽ കാലത്തേ പോയി, ലൈബ്രറി പുസ്തകങ്ങളുപയോഗിച്ചായിരുന്നു പഠനത്തിലേറെയും. തൊഴുത്തിൽ കാലിപ്പാട്ടകൾ കൂട്ടിവച്ചുണ്ടാക്കിയ കൃത്രിമമേശയായിരുന്നു പഠനത്തിനു തുണ. സർവവിധ സുഖസൗകര്യങ്ങളും ലഭിച്ചിട്ടും, അലക്ഷ്യമായി ജീവിതം നയിച്ച്, സമയമത്രയും പാഴാക്കി, പഠനത്തിൽ ശ്രദ്ധിക്കാതെ, പരീക്ഷയിൽ തോറ്റ് ഒഴികഴിവു പറയുന്ന കുട്ടികൾക്കു പാഠപുസ്തകമാണ് സോനലിന്റെ രോമാഞ്ചജനകമായ ജീവിതകഥ.

രണ്ടു കഥ കേട്ടല്ലോ. ഇനി ഒന്നുകൂടെ കേൾക്കുക. രാജസ്ഥാനിലെ ഝുംഝുനൂ പട്ടണം. അവിടുത്തെ ദരിദ്രകർഷകൻ മംഗൾചന്ദ് തിലോത്തിയയുടെയും മൂന്നു പെൺമക്കളുടെയും കഥ. കൃഷികൊണ്ടു മാത്രം ജീവിക്കാനാവാത്തതിനാൽ മംഗൾചന്ദ് കൃഷിപ്പണി രാത്രിയിലാക്കി, പകൽ ചെരിപ്പുകടയിൽ ജോലി ചെയ്തു. മൂത്ത മകൾ സരിതയെ 16–ാം വയസ്സിൽ വിവാഹം ചെയ്തുകൊടുത്തു. പക്ഷേ പഠനം തുടരാൻ എല്ലാ സഹായവും നല്കി. അവൾ പഠിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 20ന് ജെജെറ്റി യൂണിവേഴ്സിറ്റിയിൽനിന്നു ഭൂമിശാസ്ത്രത്തിൽ പിഎച്ച്ഡി നേടി.

നമ്മെ പുളകം കൊള്ളിക്കുന്ന വാർത്ത അതല്ല. അതേ ദിവസം ആ പാവപ്പെട്ട കൃഷിക്കാരന്റെ രണ്ടാമത്തെ മകൾ കിരൺ രസതന്ത്രത്തിലും, മൂന്നാമത്തെ മകൾ അനിത വിദ്യാഭ്യാസത്തിലും അതേ സർവകലാശാലയിൽനിന്ന് പിഎച്ച്ഡി സമ്പാദിച്ചു. അച്ഛന് പഠിപ്പില്ല. പക്ഷേ മക്കളോട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെപ്പറ്റി നിരന്തരം ഓർമ്മിപ്പിക്കും. മാത്രമല്ല, കുട്ടികളുടെ പഠനത്തിനായി വലിയ ത്യാഗങ്ങൾ സഹിക്കും. പ്രയത്നത്തിൽ അടിയുറച്ചു മുന്നേറാൻ അവരെ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

ADVERTISEMENT

ഇതു നിസ്സാരമാണോ? സാഹചര്യങ്ങളുടെ പ്രാതികൂല്യങ്ങളെ വെല്ലുവിളിച്ച് വിജയം വരിച്ച അംബിക, സോനൽ, സരിത, കിരൺ, അനിത എന്നിവരുടെ കഥകൾ ചേർത്തു വായിക്കാം.  ദൃഢനിശ്ചയത്തോടൊപ്പം സമർപ്പണബുദ്ധിയും പ്രയത്നശീലവും ക്ഷമയും സഹനശീലവും ചേരുമ്പോഴാണ് മഹാവിജയങ്ങൾ രൂപം കൊള്ളുക. ആത്മവിശ്വാസത്തിലൂന്നി, സംശയത്തിന് അടിപ്പെടാതെ മുന്നേറണം.

‘സംശയാത്മാ വിനശ്യതി’ എന്നു ഭഗവദ്ഗീത (4:40). തന്റെ കഴിവുകളടക്കമുള്ള സത്യം തിരിച്ചറിയാനോ വിവേകമുള്ളവരുടെ വാക്കു കേൾക്കാനോ മനസ്സില്ലാതെ, ഏതിനെയും സംശയിക്കുന്നവർക്ക് ഈ ലോകം നഷ്ടമാകുന്നു. അവർ അവസരങ്ങൾ പാഴാക്കുന്നു. ‘ഞാനത്ര മിടുക്കനൊന്നുമല്ല. പക്ഷേ പ്രശ്നങ്ങളോടൊപ്പം ദീർഘനേരം കഴിയുന്നു’ എന്ന് ഐൻസ്റ്റൈൻ. പ്രശ്നങ്ങളെ നേരിട്ടു വിജയിക്കുന്നതാണ് യഥാർത്ഥവിജയം. മനുഷ്യനും മലകളും കൂട്ടിമുട്ടുമ്പോഴാണ് മഹാസംഭവങ്ങളുണ്ടാകുന്നതെന്ന് കവിയും ചിത്രകാരനുമായിരുന്ന വില്യം ബ്ലേക് (1757 – 1827).

‘മാതാ ശത്രുഃ പിതാ വൈരീ,  േയന ബാലോ ന പാഠിതഃ

ന ശോഭതേ സഭാമധ്യേ ഹംസമധ്യേ ബകോ യഥാ’ – (നീതിസാരം)

മക്കെള വിദ്യ അഭ്യസിപ്പിക്കാത്ത മാതാപിതാക്കൾ ശത്രുക്കളാണ്. അങ്ങനെ വളരുന്ന കുട്ടികൾ പിൽക്കാലത്ത് അരയന്നക്കൂട്ടത്തിൽപ്പെട്ട താറാവിനെപ്പോലെ, സദസ്സിൽ തിളങ്ങാതെ പോകും. കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാതെ സ്വസുഖത്തിന് അമിതപ്രാധാന്യം നല്കുന്ന ചുരുക്കം രക്ഷിതാക്കൾക്കുള്ള സൂചന.    നമുക്ക് വിജയികളുടെ ദൃഢനിശ്ചയത്തിൽ ശ്രദ്ധയൂന്നാം. 

English Summary : B S.Warrier Motivational Column - How determination leads to success