ഒരിടത്ത് ചെറുപ്പക്കാരുമായുള്ള മുഖാമുഖത്തിനിടെ കേട്ട ചോദ്യങ്ങളിലൊന്ന് ‘സന്തോഷകരമായ ജീവിതത്തിന്റെ സൗന്ദര്യം എവിടെയാണ്?’ എന്നായിരുന്നു. ചോദ്യകർത്താവ് വൈകാതെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നതിനാൽ ഇങ്ങനെയൊരു ചോദ്യം കൂടി ചോദിച്ചു: ‘എന്റെ

ഒരിടത്ത് ചെറുപ്പക്കാരുമായുള്ള മുഖാമുഖത്തിനിടെ കേട്ട ചോദ്യങ്ങളിലൊന്ന് ‘സന്തോഷകരമായ ജീവിതത്തിന്റെ സൗന്ദര്യം എവിടെയാണ്?’ എന്നായിരുന്നു. ചോദ്യകർത്താവ് വൈകാതെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നതിനാൽ ഇങ്ങനെയൊരു ചോദ്യം കൂടി ചോദിച്ചു: ‘എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിടത്ത് ചെറുപ്പക്കാരുമായുള്ള മുഖാമുഖത്തിനിടെ കേട്ട ചോദ്യങ്ങളിലൊന്ന് ‘സന്തോഷകരമായ ജീവിതത്തിന്റെ സൗന്ദര്യം എവിടെയാണ്?’ എന്നായിരുന്നു. ചോദ്യകർത്താവ് വൈകാതെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നതിനാൽ ഇങ്ങനെയൊരു ചോദ്യം കൂടി ചോദിച്ചു: ‘എന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരിടത്ത് ചെറുപ്പക്കാരുമായുള്ള മുഖാമുഖത്തിനിടെ കേട്ട ചോദ്യങ്ങളിലൊന്ന് ‘സന്തോഷകരമായ ജീവിതത്തിന്റെ സൗന്ദര്യം എവിടെയാണ്?’ എന്നായിരുന്നു. ചോദ്യകർത്താവ് വൈകാതെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നതിനാൽ ഇങ്ങനെയൊരു ചോദ്യം കൂടി ചോദിച്ചു: ‘എന്റെ ജീവിതപങ്കാളിയിൽ ഞാൻ എവിടെയാണു സൗന്ദര്യം കണ്ടെത്തേണ്ടത്?’ 

 

ADVERTISEMENT

സൗന്ദര്യത്തെക്കുറിച്ച് ഏറ്റവും കൂടുതൽ പഠനം നടത്തിയിട്ടുള്ള ഇറ്റാലിയൻ തത്വചിന്തകൻ ബെനഡിറ്റോ ക്രോച്ചെ പറഞ്ഞ പ്രശസ്തമായ വാചകം ഇങ്ങനെയാണ്: ‘സത്യത്തിനു മുന്നിൽ സൗന്ദര്യം ഒന്നുമല്ല. കാരണം, സത്യം ഒരിക്കലും അസത്യമാവില്ല. പക്ഷേ, സൗന്ദര്യം ഏതു നിമിഷത്തിലും വിരൂപമാകാൻ സാധ്യതയുണ്ട്’. ഒരു ദുരന്തത്തിനോ ദുഃഖത്തിനോ ദുരിതത്തിനോ നശിപ്പിക്കാൻ സാധിക്കാത്ത എന്തു സൗന്ദര്യമാണ് ഈ ഭൂമിയിലുള്ളതെന്ന് അദ്ദേഹം ചോദിക്കുന്നു. നിന്റെ സൗന്ദര്യവും സമ്പത്തും ആയവും വ്യയവുമെല്ലാം കാലം തിരികെവാങ്ങുമെന്നു പറയുന്നത് അതുകൊണ്ടാണ്. 

 

ചെറിയൊരു കഥ പറയാം. റാബിയ എന്ന മഹാഗുരുവിനെക്കുറിച്ചു കേട്ടിട്ടുണ്ടാകും. അവർക്ക് ഏകദേശം 85 വയസ്സാകുന്ന സമയത്ത് അവരുടെ കുടിലിനു മുന്നിൽ എന്തോ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആ വഴി പോയവരെല്ലാം തിരയാൻ കൂടി. പക്ഷേ, എന്താണു റാബിയ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. സന്ധ്യയായി. സൂര്യൻ അസ്തമിച്ചു തുടങ്ങുന്ന സമയത്ത് ഒരാൾ ചോദിച്ചു: ‘റാബിയ എന്താണു തിരഞ്ഞുകൊണ്ടിരിക്കുന്നത്?’. റാബിയ പറഞ്ഞു: ‘എന്റെ സൂചിയാണു ഞാൻ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്’. 

 

ADVERTISEMENT

‘എവിടെയാണു സൂചി നഷ്ടമായതെന്നു പറയാമോ?’–ഒരാൾ ചോദിച്ചു. റാബിയ പറഞ്ഞു: ‘ഞാൻ കുടിലിനുള്ളിൽ തുന്നിക്കൊണ്ടിരിക്കുന്ന സമയത്താണു സൂചി നഷ്ടമായത്’. എല്ലാവരും പെട്ടെന്നു തിരച്ചിൽ നിർത്തി. അവർ പറഞ്ഞു: ‘റാബിയ എന്തു മണ്ടത്തരമാണു പറയുന്നത്. വീടിനകത്തു നഷ്ടപ്പെട്ട സൂചി എങ്ങനെയാണു പുറത്ത് അന്വേഷിച്ചാൽ കിട്ടുക?’. 

 

അതിനു റാബിയ പറഞ്ഞ ഒരുത്തരമുണ്ട്: ‘എല്ലാ മനുഷ്യരും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. നിങ്ങളുടെ അകത്തുള്ള കാര്യത്തിനെ നിങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നതു പുറത്താണ്. നിങ്ങളുടെ ഉള്ളിലുള്ള ദൈവത്തെ, സൗന്ദര്യത്തെ നിങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുന്നതു പുറത്താണ്’. 

ഒരാൾക്ക് ഒരുപക്ഷേ ഒരു മണിമന്ദിരമുണ്ടാകാം, വിലമതിക്കാനാവാത്ത ആഭരണങ്ങളുണ്ടാകാം, വിലകൂടിയ കാറുകൾ ഉണ്ടാകാം, അദ്ദേഹം മനോഹരമായ വസ്ത്രം ധരിച്ചിട്ടുണ്ടാകാം, സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടാവാം... പക്ഷേ, അതൊന്നുമല്ല സൗന്ദര്യം. സൗന്ദര്യം കാണേണ്ടത് അയാളുടെ ഉള്ളിലാണ്. 

ADVERTISEMENT

 

അമേരിക്കയിൽ എത്ര പ്രസിഡന്റുമാരുണ്ടായിരുന്നു? ഇന്നും ലോകം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും വാഴ്ത്തുന്നതും ആരാധിക്കുന്നതും ഏബ്രഹാം ലിങ്കണെയല്ലേ? മുഖസൗന്ദര്യത്തിൽ ലിങ്കൺ ഒരുപാടു പിന്നിലായിരുന്നു. ഒരു കുട്ടി ലിങ്കണ് ഒരു കത്തയച്ചതിനെക്കുറിച്ചു കേട്ടിട്ടുണ്ട്. ‘താങ്കൾ താടി വച്ചുകൊള്ളുക. കാരണം, താങ്കളുടെ വൈരൂപ്യത്തിന്റെ അത്രയും ഭാഗം മറച്ചുവയ്ക്കാമല്ലോ’ എന്നായിരുന്നത്രെ ആ കത്തിൽ. പക്ഷേ, ആ മുഖസൗന്ദര്യമായിരുന്നില്ല, അദ്ദേഹത്തിന്റെ ആന്തരികസൗന്ദര്യമായിരുന്നു ലോകം ശ്രദ്ധിച്ചത്. 

ഓർക്കുക, പുറമെയുള്ള സൗന്ദര്യം ഇല്ലാതെയാകാം. പക്ഷേ, അകമേയുള്ള സൗന്ദര്യം എന്നും നിലനിൽക്കും.

English Summary: Magic Lamp Podcast By Gopinath Muthukad