സർ ദയവു ചെയ്ത് ഇനിയെങ്കിലും ഈ എഴുത്തു നിർത്തണം’ – അജ്ഞാതനായൊരാളാണ് ഫോണിൽ. പല തരത്തിലുള്ള കോളുകളും വരാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യം. ‘എഴുത്തിൽ തെറ്റു വല്ലതും വന്നോ? തെറ്റുണ്ടെങ്കിൽ തിരുത്താം. നിങ്ങളാരാണെന്നു പറയൂ.’ ‘തെറ്റല്ലാതെയൊന്നുമില്ല. 25 വർഷമായി ഞാൻ വായിക്കുന്നു. ഈ കോഴ്സിനു ചേരണം, ആ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർ ദയവു ചെയ്ത് ഇനിയെങ്കിലും ഈ എഴുത്തു നിർത്തണം’ – അജ്ഞാതനായൊരാളാണ് ഫോണിൽ.

പല തരത്തിലുള്ള കോളുകളും വരാറുണ്ടെങ്കിലും ഇത്തരത്തിലൊന്ന് ആദ്യം.

ADVERTISEMENT

‘എഴുത്തിൽ തെറ്റു വല്ലതും വന്നോ? തെറ്റുണ്ടെങ്കിൽ തിരുത്താം. നിങ്ങളാരാണെന്നു പറയൂ.’

‘തെറ്റല്ലാതെയൊന്നുമില്ല. 25 വർഷമായി ഞാൻ വായിക്കുന്നു. ഈ കോഴ്സിനു ചേരണം, ആ കോഴ്സിനു ചേരണം, എൻട്രൻസ് പരീക്ഷ ഇങ്ങനെയെഴുതണം, ഇന്റർവ്യൂവിൽ അങ്ങനെ പെരുമാറണം എന്നെല്ലാം.സത്യം പറയണം, ദയ കാട്ടണമെന്നെല്ലാം വേറെയും. കുട്ടികളെ വഴിതെറ്റിക്കുന്ന നിർദേശങ്ങൾ! ഒട്ടും പ്രാക്ടിക്കലല്ലാത്ത കാര്യങ്ങൾ.’

ADVERTISEMENT

‘അല്ല, പിന്നെ എന്താണു കുട്ടികളോടു പറയേണ്ടത്?’

‘പള്ളിക്കൂടത്തിലും കോളജിലും ക്ലാസിൽക്കയറി സമയം മെനക്കെടുത്തി ജീവിതം തുലയ്ക്കാതെ, ഏതെങ്കിലും വിദ്യാർഥി യൂണിയനിലും പാർട്ടിയിലും ചേർന്നു പ്രവർത്തിക്കുക. പരീക്ഷാഭവനിലും യൂണിവേഴ്സിറ്റി ഓഫിസുകളിലെ പരീക്ഷാവിഭാഗങ്ങളിലും പിഎസ്‌സി ഓഫിസിലും താക്കോൽസ്ഥാനത്തിരിക്കുന്ന ബുദ്ധിമാന്മാരുടെ സൗഹൃദം സമ്പാദിക്കുക. പെൺകുട്ടികളാണെങ്കിൽ, രാഷ്ട്രീയഭാവിയുള്ള ചെറുപ്പക്കാരെ കല്യാണം കഴിപ്പിച്ചു തരണമെന്ന് അച്ഛനോടു പറയുക. സർക്കാരിലെ മുൻവാതിലും പിൻവാതിലും തിരിച്ചറിയുക.’

ADVERTISEMENT

ലാൻഡ് ഫോണായിരുന്നു. വിളിച്ചയാളിന്റെ രാഷ്ട്രീയനർമം രസിച്ചു. സത്യങ്ങൾ പലതരം.

English Summary : B.S. Warrior received an anonymous call