ഇഷ്ടവിഷയങ്ങൾ ഇഷ്ടപ്പെട്ട തലത്തിൽ സൗജന്യമായി പഠിക്കാം; അതും വീട്ടിലിരുന്ന് വിദ്യാഭ്യാസരംഗത്ത് ആഗോളതലത്തിലുണ്ടായ പുതിയ മന്ത്രമാണ് എംഒഒസി അഥവാ ‘മാസീവ് ഓപ്പൺ ഓൺലൈൻ കോഴ‌്സുകൾ’. ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പമിരുന്ന്, ഗുരുമുഖത്തുനിന്നു കേൾക്കുന്ന വാക്കുകൾക്കു പകരമാവില്ലെങ്കിലും എംഒഒസിക്ക് അതിന്റേതായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാഭ്യാസരംഗത്ത് ആഗോളതലത്തിലുണ്ടായ പുതിയ മന്ത്രമാണ് എംഒഒസി അഥവാ ‘മാസീവ് ഓപ്പൺ ഓൺലൈൻ കോഴ‌്സുകൾ’. ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പമിരുന്ന്, ഗുരുമുഖത്തുനിന്നു കേൾക്കുന്ന വാക്കുകൾക്കു പകരമാവില്ലെങ്കിലും എംഒഒസിക്ക് അതിന്റേതായ ഗുണങ്ങളും സൗകര്യങ്ങളുമുണ്ട്. അസംഖ്യം പേർക്കു പങ്കെടുക്കാം. ഓൺലൈനായതിനാൽ ലോകത്തിന്റെ ഏതു ഭാഗത്തുള്ളവർക്കും വീടിന്റെ സുരക്ഷിതത്വത്തിലിരുന്നു പഠിക്കാം. തീരെക്കുറഞ്ഞ ചെലവിലോ സൗജന്യമായിത്തന്നെയോ ഇഷ്ടവിഷയങ്ങൾ ഇഷ്ടപ്പെട്ട തലത്തിൽ പഠിക്കാം. മികവുറ്റ സർവകലാശാലാ അധ്യാപകരുടെ ക്ലാസുകൾ വിഡിയോ കണ്ടും കേട്ടും പഠിക്കാം.

പ്രയോജനങ്ങൾ

  • ക്ലാസിൽ പോയി പഠിക്കാൻ സൗകര്യമില്ലാത്തവർക്ക്, തിരഞ്ഞെടുത്ത വിഷയങ്ങൾ പഠിക്കാം 

  • ഏതു പ്രായക്കാർക്കും പങ്കെടുക്കാം 

  • റഗുലർ കോഴ്സുകൾ സ്കൂളിലോ കോളജിലോ പഠിക്കുന്നവർക്കു പാഠ്യക്രമത്തിലില്ലാത്ത പുതുപുത്തൻ കാര്യങ്ങൾ സ്വായത്തമാക്കാം 

  • കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നതിൽ നിന്നു തീർത്തും വ്യത്യസ്തമായ വിഷയത്തിൽ അറിവു നേടാം. (ഉദാ: മെഡിക്കൽ വിദ്യാർഥിക്കു കവിതയോ ഇക്കണോമിക്സോ ആധികാരികമായി പഠിക്കാൻ അവസരം) 

  • ക്യാംപസ് ഇന്റർവ്യൂവിൽ ഏതാനും ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റുകൾ കൂടി നേടിയവർക്കു മുൻതൂക്കം നൽകാറുണ്ട് 

  • പ്രഫഷനൽ ജോലികൾക്കും ഉന്നതതല ജോലികൾക്കുമുള്ള ഇന്റർവ്യൂവിനും എംഒഒസി വഴി നേടിയ അധിക യോഗ്യത പ്രയോജനപ്പെടും.
ADVERTISEMENT

ബോധനശൈലികൾ

ലോകത്തിലെ മുൻനിര സർവകലാശാലകളും സ്ഥാപനങ്ങളും കോടിക്കണക്കിനു പേർക്ക് ഓൺലൈൻ വിദ്യാഭ്യാസം നൽകുന്നു. ഭാഷയും ചരിത്രവും സയൻസും അടക്കമുള്ള പരമ്പരാഗത വിഷയങ്ങൾ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ തലങ്ങൾ വരെ. മിക്കതും സൗജന്യം. സർട്ടിഫിക്കേഷനു ഫീ നൽകേണ്ടിവരും. 

ADVERTISEMENT

അധ്യാപകർ ക്ലാസെടുക്കുന്നതു വെറുതേ വിഡിയോയിലാക്കി സംപ്രേഷണം ചെയ്യുകയല്ല. ഐടിയുടെ സമസ്ത സാധ്യതകളും പ്രയോജനപ്പെടുത്തുന്നു. ബോധനത്തിനു പല രീതികളും വേണ്ടവിധം യോജിപ്പിച്ചു പ്രയോഗിക്കും: ലക്ചർ, ടെക്സ്റ്റ്, ഓഡിയോ, വിഡിയോ, പ്രസന്റേഷൻ, ക്വിസ്, പ്രോജക്ട്, അന്യോന്യം (ഇന്ററാക്ടിവിറ്റി)–ചോദ്യോത്തരങ്ങൾ, ചർച്ചകൾ, ഇ–മെയിൽ സന്ദേശം, ചാറ്റ് ബോക്സ്,   ഇന്ററാക്ടീവ് ലാബ്, പരീക്ഷണങ്ങൾ, അസസ്മെന്റ്.

ഓരോ പാഠഭാഗവും അവതരിപ്പിക്കുമ്പോൾ പ്രസക്തമായ ചെറിയ ഓഡിയോ/വിഡിയോ ക്ലിപ്പുകൾ, പവർ പോയിന്റ്, സ്ലൈഡ്, മോഡൽ, സർഗാത്മകചിന്തയ്ക്കു വഴിവയ്ക്കുന്ന ചോദ്യങ്ങൾ മുതലായവ വഴി ക്ലാസുകൾ രസകരമാക്കുന്നു. ഗൂഗിൾ ക്ലാസ്റൂം, സൂം (Zoom), എൽഎംഎസ് (ലേണിങ് മാനേജ്മെന്റ് സിസ്റ്റം), അപ്സ്ട്രീം, ലൈവ്സ്ട്രീം, സൊക്രേറ്റിവ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ, ഓരോന്നിന്റെയും സാധ്യതകൾ എന്നിവ മനസ്സിലാക്കി പ്രയോഗിക്കുന്നത് അധ്യാപനക്ഷമത ഉയർത്തും.

ADVERTISEMENT

English Summary : MOOC, an affordable and flexible way to learn new skills and advance your career