സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി ഉടൻ പുറത്തിറക്കും. ഒാഫിസ് അറ്റൻഡന്റ്, ലൈബ്രേറിയൻ, പ്രഫഷനൽ അസിസ്റ്റന്റ് ഗ്രേഡ്–2 (ലൈബ്രറി), എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), ഒാവർസിയർ ഗ്രേഡ്–2 (സിവിൽ, മെക്കാനിക്കൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ അനധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനം പിഎസ്‌സി ഉടൻ പുറത്തിറക്കും. 

ഒാഫിസ് അറ്റൻഡന്റ്, ലൈബ്രേറിയൻ, പ്രഫഷനൽ അസിസ്റ്റന്റ് ഗ്രേഡ്–2 (ലൈബ്രറി), എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ), ഒാവർസിയർ ഗ്രേഡ്–2 (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, പമ്പ് ഒാപ്പറേറ്റർ, പബ്ലിക് റിലേഷൻസ് ഒാഫിസർ, പ്രോഗ്രാം കോഒാർഡിനേറ്റർ (എൻഎസ്എസ്), സെക്യൂരിറ്റി ഒാഫിസർ, ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (ഹെവി പാസഞ്ചർ ഗുഡ്സ് വെഹിക്കിൾ), ബസ് കണ്ടക്ടർ, സിസ്റ്റം മാനേജർ, സിസ്റ്റം അനലിസ്റ്റ്, പ്രോഗ്രാമർ എന്നീ 16 തസ്തികകളിലേക്കാണ് വിജ്ഞാപനം. ‌2020 നവംബർ 11ന് സർവകലാശാലകളിലെ അനധ്യാപക തസ്തികകളിക്കുള്ള യോഗ്യത, വയസ്സ്, ശമ്പള സ്കെയിൽ, നിയമനരീതി എന്നിവ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.

ADVERTISEMENT

പ്രധാന തസ്തികകളും യോഗ്യതയും: 

∙ലാസ്റ്റ് ഗ്രേഡ്: സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയ്ക്കു വേണ്ട അതേ യോഗ്യതയാണ് സർവകലാശാലകളിലും നിശ്ചയിച്ചിട്ടുള്ളത്. ഒാഫിസ് അറ്റൻഡന്റ് (ലാസ്റ്റ് ഗ്രേഡ്) തസ്തികയിൽ ബിരുദധാരികൾക്ക് അപേക്ഷിക്കാനാവില്ല. ഏഴാം ക്ലാസ് ജയിക്കണം. 

∙ലൈബ്രേറിയൻ: 55% മാർക്കോടെ/തത്തുല്യ ഗ്രേഡിൽ ലൈബ്രറി സയൻസ്/ഇൻഫർമേഷൻ സയൻസ്/ഡോക്കുമെന്റേഷൻ സയൻസിൽ ബിരുദാനന്തര ബിരുദം/ഗ്രേഡിങ്. യൂണിവേഴ്സിറ്റി ലൈബ്രറിയിൽ ഡപ്യൂട്ടി ലൈബ്രേറിയനായി 10 വർഷത്തെ പരിചയം/ലൈബ്രറി സയൻസിൽ അസിസ്റ്റന്റ് പ്രഫസർ/അസോഷ്യേറ്റ് പ്രഫസറായി 10 വർഷത്തെ പരിചയം /കോളജ് ലൈബ്രേറിയനായി 10 വർഷത്തെ പരിചയം. 

ADVERTISEMENT

∙അസിസ്റ്റന്റ് എൻജിനീയർ: സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്ങിൽ അംഗീകൃത ബിരുദം/തത്തുല്യം.

∙ഒാവർസിയർ ഗ്രേഡ്–2: മൂന്നു വർഷ സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ അംഗീകൃത ഡിപ്ലോമ/തത്തുല്യം.

∙പമ്പ് ഒാപ്പേറ്റർ: എസ്എസ്എൽസി/തത്തുല്യം. ഐടിഐ മോട്ടർ മെക്കാനിക് (ഫിറ്റർ/ഇലക്ട്രീഷ്യൻ)/2 വർഷ മെട്രിക് കോഴ്സിനു ശേഷം നാഷനൽ കൗൺസിൽ ഫോർ വൊക്കേഷനൽ ട്രെയിനിങ് (എൻസിവിടി) നൽകുന്ന ഡ്രാഫ്ട്സ്മാൻ ഇലക്ട്രിക്കൽ ദ്വിവൽസര നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്/തത്തുല്യം.

∙പിആർഒ: ജേണലിസം/മാസ് കമ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തിൽ ബിരുദം, ജേണലിസം/മാസ് കമ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ ഡിപ്ലോമ. അറിയപ്പെടുന്ന മാധ്യമരംഗത്തെ മൂന്നു വർഷത്തെ പരിചയം അഥവാ സർക്കാർ/അർധ സർക്കാർ/സ്വയംഭരണ സ്ഥാപനങ്ങളി‍ൽ പിആർ പ്രഫഷനലായുള്ള 3 വർഷത്തെ പരിചയം. 

ADVERTISEMENT

∙സെക്യൂരിറ്റി ഒാഫിസർ: അഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ക്യാപ്റ്റൻ പദവിയിൽനിന്നോ നാവികസേനയിൽനിന്നോ വായുസേനയിൽനിന്നോ തത്തുല്യ പദവിയിൽ നിന്നു വിരമിച്ചവർ.

∙ഡ്രൈവർ ഗ്രേഡ്–2: എസ്എസ്എൽസി/തത്തുല്യം, ഹെവി/എൽഎംവി ലൈസൻസും ബാഡ്ജും.

∙ബസ് കണ്ടക്ടർ: എസ്എസ്എൽസി/തത്തുല്യം, കണ്ടക്ടർ ലൈസൻസ്, ബാഡ്ജ്.

∙പ്രോഗ്രാമർ: എംഎസ്‌സി കംപ്യൂട്ടർ സയൻസ്/എംസിഎ അഥവാ കംപ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബിടെക് ബിരുദം. 

പൂർണ യോഗ്യതകൾ വിജ്ഞാപനത്തോടൊപ്പമേ വ്യക്തമാകൂ.

English Summary: Kerala PSC Non Teaching Jobs Recruitment In Universities