സർവകലാശാല അനധ്യാപക തസ്തികകൾ ഉൾപ്പെടെ 46 തസ്തികയിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മാർച്ച് പകുതിയോടെ പുറത്തിറക്കും. ജനറൽ റിക്രൂട്മെന്റിനു പുറമേ സ്പെഷൽ റിക്രൂട്മെന്റ്, എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. പുതിയ വിജ്ഞാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ: ജനറൽ സംസ്ഥാനതലം: മെഡിക്കൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർവകലാശാല അനധ്യാപക തസ്തികകൾ ഉൾപ്പെടെ 46 തസ്തികയിലേക്ക് ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. മാർച്ച് പകുതിയോടെ  പുറത്തിറക്കും. ജനറൽ റിക്രൂട്മെന്റിനു പുറമേ സ്പെഷൽ റിക്രൂട്മെന്റ്, എൻസിഎ വിജ്ഞാപനങ്ങളുമുണ്ട്. 

ADVERTISEMENT

പുതിയ വിജ്ഞാപനങ്ങൾ സംബന്ധിച്ച വിവരങ്ങൾ: 

ജനറൽ സംസ്ഥാനതലം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെഡിക്കൽ ഒാങ്കോളജി, സർജിക്കൽ ഒാങ്കോളജി, ബയോകെമിസ്ട്രി അസിസ്റ്റന്റ് പ്രഫസർ, ആർട്ടിസ്റ്റ്, കെഎസ്ഇബിയിൽ അസിസ്റ്റന്റ് എൻജിനീയർ–സിവിൽ, ഇലക്ട്രിക്കൽ, സപ്ലൈകോയിൽ ജൂനിയർ മാനേജർ (ജനറൽ), ക്ഷീരവികസന വകുപ്പിൽ ഡെയറി എക്സ്റ്റെൻഷൻ ഒാഫിസർ, പിന്നാക്ക വികസന കോർപറേഷനിൽ പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജർ, അക്കൗണ്ടന്റ്/സീനിയർ അസിസ്റ്റന്റ്, മീറ്റ് പ്രോഡക്ട്സ് ഇന്ത്യ ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്ക്, ബാംബൂ കോർപറേഷനിൽ ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ്–2, അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ ജൂനിയർ അസിസ്റ്റന്റ്.

ADVERTISEMENT

ജനറൽ ജില്ലാതലം: ഐഎസ്എമ്മിൽ ഫാർമസിസ്റ്റ് ഗ്രേഡ്–2 (ആയുർവേദം), നഴ്സ് ഗ്രേഡ്–2 (ആയുർവേദം), വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്–2 (എച്ച്ഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എച്ച്ഡിവി), ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി)/ഡ്രൈവർ കം ഒാഫിസ് അറ്റൻഡന്റ് (എൽഡിവി), വിവിധ വകുപ്പുകളിൽ ആയ. 

ADVERTISEMENT

സ്പെ.റി. സംസ്ഥാനതലം: മെഡിക്കൽ ഒാഫിസർ ആയുർവേദം (എസ്‌സി/എസ്ടി), വനിതാ സബ് ഇൻസ്പെക്ടർ (എസ്ടി), സബ് ഇൻസ്പെക്ടർ ഒാഫ് പൊലീസ് (എസ്ടി), അസിസ്റ്റന്റ് (എസ്‌സി/എസ്ടി), ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ്–2 (എസ്ടി), ഫയർ ആൻഡ് റെസ്ക്യു ഒാഫിസർ (ഡ്രൈവർ) ട്രെയിനി (എസ്‌സി/എസ്ടി), എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ്–1 (എസ്‌സി/എസ്ടി).

എൻസിഎ സംസ്ഥാനതലം: അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഒാഫിസർ (ധീവര), പൊലീസ് കോൺസ്റ്റബിൾ (മുസ്‌ലിം), ഡ്രൈവർ ഗ്രേഡ്–2 എൽഡിവി (എസ്‌സിസിസി), കോബ്ലർ (എൽസി/ഐ), ക്ലാർക്ക് ഗ്രേഡ്–1 സൊസൈറ്റി കാറ്റഗറി (എസ്‌സി), പ്യൂൺ/വാച്ച്മാൻ കെഎസ്എഫ്ഇ പാർട്‌ ടൈം ജീവനക്കാരിൽനിന്ന് (എസ്ടി), ഗാർഡ് വിമുക്തഭടൻമാർ (എൽസി/എഐ), പ്രൊജക്‌ഷൻ അസിസ്റ്റന്റ് (ഒബിസി), സിനി അസിസ്റ്റന്റ് (വിശ്വകർമ, ഈഴവ, എൽസി/എഐ).

എൻസിഎ ജില്ലാതലം: ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് തമിഴ് മീഡിയം (എസ്ടി), ഫാർമസിസ്റ്റ് ഗ്രേ‍ഡ്–2 ആയുർവേദം (എസ്‌സിസിസി, മുസ്‌ലിം), ബീറ്റ് ഫോറസ്റ്റ് ഒാഫിസർ (ഹിന്ദു നാടാർ, എസ്ഐയുസി നാടാർ), കുക്ക് (മുസ്‍ലിം), ഡ്രൈവർ സൊസൈറ്റി കാറ്റഗറി (ഈഴവ). 

English Summary: Kerala PSC Notification