ഉദ്യോഗാർഥികൾ വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള തസ്തികയിലേക്കു നടക്കുന്ന പരീക്ഷയാണ്. ശരാശരി നിലവാരത്തിലായിരിക്കണം ചോദ്യക്കടലാസിനെ സമീപിക്കേണ്ടത്. വളരെ ആഴത്തിലുള്ള അറിവുവച്ച് ചോദ്യങ്ങളെ സമീപിച്ചാൽ ആശയക്കുഴപ്പത്തിനു സാധ്യതയേറെയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‌സി ടെൻത് ലെവൽ പ്രിലിമിനറി പരീക്ഷയുടെ മൂന്നാം ഘട്ടവും മുൻപത്തേതു പോലെ എളുപ്പമായിരുന്നു. അത്യാവശ്യം പഠിച്ച ഉദ്യോഗാർഥികൾക്ക് 75 മാർക്ക് നേടാൻ ഒരു പ്രയാസവുമുണ്ടായില്ല. കഴിഞ്ഞ 2 ചോദ്യക്കടലാസുകളിലെ ‘കണക്ടഡ് ഫാക്ട്സ്’ അതേപടി ഇക്കുറിയും ആവർത്തിച്ചിട്ടുണ്ട്. 

തീരെ കാണാത്ത ചോദ്യങ്ങൾ അധികമുണ്ടായിരുന്നില്ല, എന്നാൽ ഉത്തരം അറിയാവുന്ന ഉദ്യോഗാർഥികളെ വരെ വഴിതെറ്റിക്കുന്ന പിഎസ്‍സിയുടെ തന്ത്രം ഇത്തവണയും കണ്ടു. അബദ്ധത്തിൽ നെഗറ്റീവ് മാർക്കിനു സാധ്യതയുള്ള ആറോ ഏഴോ ചോദ്യങ്ങളുണ്ടായിരുന്നു.  കറന്റ് അഫയേഴ്സ് കാര്യമായി വെള്ളം കുടിപ്പിച്ചില്ല. 

ADVERTISEMENT

ഉദ്യോഗാർഥികൾ വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള തസ്തികയിലേക്കു നടക്കുന്ന പരീക്ഷയാണ്. ശരാശരി നിലവാരത്തിലായിരിക്കണം ചോദ്യക്കടലാസിനെ സമീപിക്കേണ്ടത്. വളരെ ആഴത്തിലുള്ള അറിവുവച്ച് ചോദ്യങ്ങളെ സമീപിച്ചാൽ ആശയക്കുഴപ്പത്തിനു സാധ്യതയേറെയാണ്.

ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്ന ചോദ്യത്തെ ശരാശരി നിലവാരത്തിൽ  നോക്കിയാൽ ‘രാജാറാം മോഹൻറോയ്’ എന്ന ഉത്തരത്തിലെത്താൻ പ്രയാസമില്ല. എന്നാൽ നവോത്ഥാനത്തെക്കുറിച്ച് ആഴത്തിൽ പഠിച്ചവർ മറ്റുപല ഓപ്ഷനുകളിലും കുടുങ്ങിക്കിടന്നേക്കാം.

ADVERTISEMENT

‘ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുൻപിൽ തുല്യത എന്ന ഭരണഘടനാ തത്വത്തിൽ ഇളവു ലഭിക്കുന്ന പദവി’എന്ന ചോദ്യത്തിന്  ‘രാഷ്ട്രപതി’ എന്ന് ഉത്തരം അറിയാമായിരുന്നിട്ടും വളച്ചുകെട്ടി ചോദിച്ചതുകൊണ്ട് ഉത്തരം എഴുതാതെ പോയവരുണ്ട്. ‘1857ലെ വിപ്ലവത്തിനു നേതൃത്വം നൽകിയത് ആര്’ എന്ന ചോദ്യത്തിന് ഓപ്ഷൻ മുഴുവൻ വായിക്കാനുള്ള ക്ഷമ കാണിക്കാതെ ‘ബഹദൂർഷാ 2’ എന്ന ഉത്തരത്തിനു പകരം ധൃതിയിൽ ‘ബഹദൂർഷാ ഒന്നാമൻ’ എന്നെഴുതി പലരും. 

കേരളത്തിന്റെ തെക്കു വടക്ക് നീളം എത്രയെന്ന ചോദ്യത്തിന് ‘560 കിലോമീറ്റർ’ എന്നതിനു പകരം കടൽത്തീരത്തിന്റെ നീളമായ ‘580 കിലോമീറ്റർ’ എന്നെഴുതിയവരുണ്ട്. 

ADVERTISEMENT

വൈറ്റമിൻ എ സംഭരിക്കപ്പെടുന്നതെവിടെ എന്നു ചോദിച്ചാൽ ‘കരൾ’ എന്ന് ഒറ്റയടിക്ക് ഉത്തരം പറയുന്നവർ പോലും  ‘കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവച്ചാണ് വിറ്റാമിൻ എ ആയി മാറുന്നത്’ എന്നു ചോദിച്ചപ്പോൾ ആശയക്കുഴപ്പത്തിലായി. 

ചോദ്യം കൃത്യമായി വായിച്ചുമനസ്സിലാക്കാതെ ഉത്തരമെഴുതിയവരെയും ചില മുൻധാരണകളിൽ കുടുങ്ങിക്കിടന്നവരെയും വട്ടം കറക്കിയ ചോദ്യങ്ങളുമുണ്ടായിരുന്നു. ‘വാഷിങ് സോപ്പിലെ രാസസംയുക്തം’ എന്ന ചോദ്യത്തിന്റെ ഉത്തരം ‘സോഡിയം ഹൈഡ്രോക്സൈഡ്’ ആണ്.  പകരം കുളിസോപ്പിലെ സംയുക്തമാണെന്നു തെറ്റിദ്ധരിച്ച് ‘പൊട്ടാസ്യം ഹൈഡ്രോക്സൈഡ്’ എന്ന് ഉത്തരമെഴുതിയവരുണ്ട്. ‘കോൾഗ്യാസിലെ വാതകം ഏത്’ എന്ന ചോദ്യത്തിന് ‘മീഥെയ്ൻ’ എന്ന് എഴുതിയേ തീരൂ എന്നു വാശിപിടിച്ച് നെഗറ്റീവ് മാർക്ക് വാങ്ങി പലരും. ഉത്തരം ‘ഹൈഡ്രജൻ’ ആയിരുന്നു. 

കഴിഞ്ഞ 2 ചോദ്യക്കടലാസുകളിലും  ജവാഹർലാൽ നെഹ്റു, രാജാറാം മോഹൻ റോയ്, അയ്യങ്കാളി, അക്കാമ്മ ചെറിയാൻ, മനുഷ്യാവകാശ കമ്മിഷൻ എന്നിവ സംബന്ധിച്ചു ചോദ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം  അടുത്ത പരീക്ഷയ്ക്കും ചോദിക്കാം. 

സയൻസ് ചോദ്യങ്ങൾ ഭൂരിഭാഗവും സ്കൂൾ പാഠപുസ്തകങ്ങളിൽനിന്നു നേരിട്ടു ചോദിച്ചവയാണ്. കണക്കിൽ കഴിഞ്ഞ 2 ചോദ്യപേപ്പറുകളിലും ചോദിച്ച പാറ്റേൺ ആവർത്തിച്ചു.

അവസാനഘട്ട പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കാൻ

കഴിഞ്ഞ 3 ചോദ്യക്കടലാസുകളിലെയും 300 ചോദ്യങ്ങളും അവയുടെ അനുബന്ധ വിവരങ്ങളും പഠിച്ചു വയ്ക്കുക. വാരിവലിച്ചു പഠിക്കാതെ പഠനം പരമാവധി സിലബസിനുള്ളിലേക്കു ചുരുക്കുക. മുൻകാല ചോദ്യക്കടലാസുകളുടെ സ്വാധീനം പരീക്ഷയിൽ നന്നായുണ്ട്. അതിനാൽ മുൻകാല ചോദ്യക്കടലാസുകളിലൂടെ പരമാവധി കടന്നുപോകുക. 

പരീക്ഷാ ദിവസം 1.30നു മുൻപു പരീക്ഷാ ഹാളിലെത്തുക. ഹാൾ ടിക്കറ്റ്, ഒറിജിനൽ തിരിച്ചറിയൽ രേഖ എന്നിവ കൈവശം വയ്ക്കുക. 

English Summary: Kerala PSC 10th Level Examination Analysis by Mansoorali Kappungal