പിഎസ്‍‌സിയുടെ സുപ്രധാനമായ ടെൻത് ലെവൽ പരീക്ഷയുടെ പ്രാഥമിക ഘട്ടം ഇന്നലെ പൂർത്തിയായി. പക്ഷേ, ‘വലിയ’ പരീക്ഷകൾ ഇനിയും ബാക്കികിടക്കുന്നു. പ്ലസ് ടു, ഡിഗ്രി ലെവൽ പരീക്ഷകൾ നടക്കാനിരിക്കുകയാണ്. അതു കഴിയുമ്പോഴേക്ക് ഈ പരീക്ഷകളുടെയെല്ലാം രണ്ടാം ഘട്ടവും വരാം. ചുരുക്കിപ്പറഞ്ഞാൽ, പരീക്ഷയെ പേടിക്കേണ്ട കാലം കഴിഞ്ഞു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎസ്‍‌സിയുടെ സുപ്രധാനമായ ടെൻത് ലെവൽ പരീക്ഷയുടെ പ്രാഥമിക ഘട്ടം ഇന്നലെ പൂർത്തിയായി. പക്ഷേ, ‘വലിയ’ പരീക്ഷകൾ ഇനിയും ബാക്കികിടക്കുന്നു. പ്ലസ് ടു, ഡിഗ്രി ലെവൽ പരീക്ഷകൾ നടക്കാനിരിക്കുകയാണ്. അതു കഴിയുമ്പോഴേക്ക് ഈ പരീക്ഷകളുടെയെല്ലാം രണ്ടാം ഘട്ടവും വരാം. ചുരുക്കിപ്പറഞ്ഞാൽ, പരീക്ഷയെ പേടിക്കേണ്ട കാലം കഴിഞ്ഞു എന്നു കരുതി കയ്യും കെട്ടിയിരിക്കേണ്ട എന്നർഥം. 

ADVERTISEMENT

വാസ്തവത്തിൽ പരീക്ഷയെ പേടിക്കേണ്ട കാര്യമുണ്ടോ? പേടിക്കേണ്ട എന്നു ഞാൻ പറഞ്ഞാലും നിങ്ങളുടെ മനോഭാവം അത്ര എളുപ്പത്തിലൊന്നും മാറില്ലെന്നുമറിയാം. എങ്കിലും, ഈ പരീക്ഷപ്പേടി ലഘൂകരിക്കാൻ എന്തൊക്കെ ചെയ്യാമെന്നു നമുക്കൊന്നു പരിശോധിച്ചാലോ? 

∙ആദ്യം നമുക്കു നമ്മുടെ പഠനമുറിയിലേക്കൊന്നു കയറിനോക്കാം. ഒരുപാടു പുസ്തകങ്ങൾ മേശപ്പുറത്ത് അലസമായി കുമിഞ്ഞുകൂടിക്കിടക്കുന്നത്, മനസ്സിനു വല്ലാത്ത ഭാരമുണ്ടാക്കും. ഇത്രയൊക്കെ പഠിച്ചുതീർക്കണമല്ലോ എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കും. രാത്രി പഠനം കഴിയുമ്പോൾ മേശപ്പുറത്തെ പുസ്തകങ്ങൾ അടുക്കി, ഒതുക്കി വയ്ക്കുക. രാവിലെ എഴുന്നേൽക്കുമ്പോഴേ ഒരു നെഗറ്റീവ് മൂഡിൽ തുടങ്ങേണ്ട കാര്യമില്ലല്ലോ? പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളുടെയും സിനിമാതാരങ്ങളുടെയുമൊക്കെ ചിത്രങ്ങൾ ഒട്ടിച്ചുവച്ചവരുണ്ടെങ്കിൽ, തീവ്രമായ പഠനസമയത്ത് അതൊക്കെ തൽക്കാലത്തേക്ക് എടുത്തുമാറ്റാം. കാരണം, ലക്ഷ്യത്തിലേക്കുള്ള വഴിയിൽ ശ്രദ്ധയെ പലവഴിക്കു വിടാൻ നമുക്കാവില്ല. 

ADVERTISEMENT

∙പഠിതാക്കൾ അധ്യാപകരുടെകൂടി റോളിലേക്കു മാറണം. പഠനമുറി ക്ലാസ് റൂമാണെന്നും മുന്നിൽ കുട്ടികളാണെന്നും സങ്കൽപിച്ച് മറ്റുള്ളവരെ പഠിപ്പിക്കുംപോലെ സ്വയം പഠിപ്പിക്കുക. നടന്നും ആംഗ്യങ്ങൾ കാണിച്ചുമൊക്കെ വായിക്കുക. വിഷയം ആഴത്തിൽ മനസ്സിൽ പതിക്കാൻ ഇതു സഹായിക്കും. ഭാവനയിലൂടെ, ചിന്തകളിൽ ചിത്രങ്ങൾ വരച്ചുകൊണ്ടുവേണം ഓരോ പാഠഭാഗവും പഠിപ്പിക്കാൻ. 

∙പരീക്ഷയ്ക്കായി കഠിന തയാറെടുപ്പു നടത്തുന്ന കാലത്ത് സാമൂഹികമാധ്യമങ്ങളോടും ശ്രദ്ധ വഴിതെറ്റിക്കുന്ന അത്തരം പരിപാടികളോടും ‘ഗുഡ്ബൈ’ പറയാം. ജോലിയൊക്കെ കിട്ടുമ്പോഴുള്ള പരമസുഖത്തിനായി, ഇത്തരം നൈമിഷിക സുഖങ്ങളെ നമുക്കു തൽക്കാലം മറക്കാം. 

∙വെറുതെ വായിച്ചുപോകുന്നതിനേക്കാൾ നല്ലത്, പ്രധാനപ്പെട്ട കാര്യങ്ങൾ എഴുതിപ്പഠിക്കുന്നതാണ്; പ്രത്യേകിച്ച് ഗണിതം. 

ADVERTISEMENT

∙കുറേ നേരം തുടർച്ചയായി പഠനം വേണ്ട. ഇടവേളകളിൽ ഇഷ്ടമുള്ള ഏതെങ്കിലും പുസ്തകം വായിക്കുക. പാട്ടു പാടുകയോ നൃത്തം ചെയ്യുകയോ ഒക്കെ ആകാം. തലച്ചോറിന് അൽപം വിശ്രമം. 

∙പഠിക്കാനുള്ളതു നേരത്തേ തീർത്തുവച്ചാൽ, പരീക്ഷത്തലേന്ന് ഒന്നും പഠിക്കാനില്ലെന്ന ആശ്വാസകരമായ അവസ്ഥയുണ്ടാക്കാം. പരീക്ഷത്തലേന്ന് നന്നായി ഉറങ്ങേണ്ടതു വളരെ പ്രധാനമാണ്. പ്രിയ സുഹൃത്തിനെ കാണാൻ പോകുന്ന സന്തോഷത്തോടെ വേണം പരീക്ഷാഹാളിലേക്കു പോകാൻ. 

∙ഞാൻ ഒന്നും പഠിച്ചില്ലെന്നും ഞാൻ പഠിച്ചതൊന്നും പരീക്ഷയ്ക്കു ചോദിക്കില്ലെന്നും എനിക്ക് എന്നും കഷ്ടകാലമാണെന്നുമൊക്കെ എപ്പോഴും പരിഭവം പറയുന്നവരുണ്ട്. അങ്ങനെയുള്ളവർക്ക് അതേ സംഭവിക്കൂ. മറിച്ച്, പോസിറ്റീവായി കാര്യങ്ങളെ കാണുന്നവർക്കു നല്ലതുതന്നെ വരും. 

∙പരീക്ഷ കഴിഞ്ഞിറങ്ങിയാൽ ചോദ്യ പേപ്പർ വച്ചുകൊണ്ട് മറ്റു പരീക്ഷാർഥികളുമായുള്ള താരതമ്യം വേണ്ട. ഇതുകൊണ്ട് നേട്ടമില്ല, നിങ്ങൾ കൂടുതൽ അസ്വസ്ഥരാകാൻ സാധ്യതയുമുണ്ട്. കഴിഞ്ഞതു കഴിഞ്ഞതാണ്, ഇനി അടുത്ത പരീക്ഷ–അതായിരിക്കണം നമ്മുടെ മനോഭാവം. 

പരീക്ഷാഫലം വരുമ്പോൾ അതിന്റെ അനുഭൂതി അനുഭവിക്കണമെങ്കിൽ, ഇതൊക്കെയൊന്നു പരീക്ഷിച്ചുനോക്കൂ. വെറുതെയാവില്ല

English Summary: Magic Lamp Podcast By Gopinath Muthukad.