കടുപ്പമേറിയ പരീക്ഷ എഴുതിയവർ ലിസ്റ്റിൽനിന്നു പുറത്താകാനോ എളുപ്പമുള്ള പരീക്ഷ എഴുതിയവർ കൂട്ടത്തോടെ ലിസ്റ്റിൽ ഉൾപ്പെടാനോ സാധ്യതയില്ല. പരാതിക്കിടയാക്കാതെ മാർക്ക് സമീകരണം മുൻപും നടത്തിയിട്ടുണ്ട്. കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയിൽ ഇതേ ഫോർമുല ഉപയോഗിച്ചു സാധ്യതാ ലിസ്റ്റ് തയാറാക്കിയിരുന്നു. അന്നു രണ്ടു ഘട്ട പരീക്ഷയായിരുന്നു.

കടുപ്പമേറിയ പരീക്ഷ എഴുതിയവർ ലിസ്റ്റിൽനിന്നു പുറത്താകാനോ എളുപ്പമുള്ള പരീക്ഷ എഴുതിയവർ കൂട്ടത്തോടെ ലിസ്റ്റിൽ ഉൾപ്പെടാനോ സാധ്യതയില്ല. പരാതിക്കിടയാക്കാതെ മാർക്ക് സമീകരണം മുൻപും നടത്തിയിട്ടുണ്ട്. കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയിൽ ഇതേ ഫോർമുല ഉപയോഗിച്ചു സാധ്യതാ ലിസ്റ്റ് തയാറാക്കിയിരുന്നു. അന്നു രണ്ടു ഘട്ട പരീക്ഷയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടുപ്പമേറിയ പരീക്ഷ എഴുതിയവർ ലിസ്റ്റിൽനിന്നു പുറത്താകാനോ എളുപ്പമുള്ള പരീക്ഷ എഴുതിയവർ കൂട്ടത്തോടെ ലിസ്റ്റിൽ ഉൾപ്പെടാനോ സാധ്യതയില്ല. പരാതിക്കിടയാക്കാതെ മാർക്ക് സമീകരണം മുൻപും നടത്തിയിട്ടുണ്ട്. കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയിൽ ഇതേ ഫോർമുല ഉപയോഗിച്ചു സാധ്യതാ ലിസ്റ്റ് തയാറാക്കിയിരുന്നു. അന്നു രണ്ടു ഘട്ട പരീക്ഷയായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എസ്എൽസി നിലവാര പൊതുപരീക്ഷ എഴുതിയവർക്കു കട്ട് ഓഫ് മാർക്കിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നു പിഎസ്‌സി ചെയർമാൻ എം.കെ.സക്കീർ. സാധ്യതാ ലിസ്റ്റ്, മെയിൻ പരീക്ഷ, റാങ്ക് ലിസ്റ്റ് എന്നിവയ്ക്കുള്ള നടപടികൾ ഈ വർഷം തന്നെ പൂർത്തിയാക്കുമെന്നും ‘തൊഴിൽ വീഥി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

ആദ്യ ഘട്ട പരീക്ഷ കടുപ്പവും ബാക്കി 3 ഘട്ടങ്ങൾ തരതമ്യേന എളുപ്പവുമായെന്നാണു പൊതു വിലയിരുത്തൽ. ഇത് ആദ്യ ഘട്ട പരീക്ഷ എഴുതിയവരുടെ സാധ്യത കുറയ്ക്കില്ലേ? 

ADVERTISEMENT

 അങ്ങനെ വരില്ല. നാലു ഘട്ട പരീക്ഷകളിലെ ചോദ്യങ്ങളുടെ ഡിഫിക്കൽറ്റി ലെവൽ പ്രത്യേക ഫോർമുല ഉപയോഗിച്ചു താരതമ്യം ചെയ്ത് മാർക്ക് സമീകരിച്ച ശേഷമാണു സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പരീക്ഷ എഴുതിയ എല്ലാവരുടെയും അവസരം സംരക്ഷിക്കപ്പെടും. കടുപ്പമേറിയ പരീക്ഷ എഴുതിയവർ ലിസ്റ്റിൽനിന്നു പുറത്താകാനോ എളുപ്പമുള്ള പരീക്ഷ എഴുതിയവർ കൂട്ടത്തോടെ ലിസ്റ്റിൽ ഉൾപ്പെടാനോ സാധ്യതയില്ല. 

പരാതിക്കിടയാക്കാതെ മാർക്ക് സമീകരണം മുൻപും നടത്തിയിട്ടുണ്ട്. കമ്പനി/കോർപറേഷൻ/ബോർഡ് ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷയിൽ ഇതേ ഫോർമുല ഉപയോഗിച്ചു സാധ്യതാ ലിസ്റ്റ് തയാറാക്കിയിരുന്നു. അന്നു രണ്ടു ഘട്ട പരീക്ഷയായിരുന്നു. ഉദ്യോഗാർഥികളുടെ അവസരം നഷ്ടമാകാതെ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ അന്നു കഴിഞ്ഞു. ഇത്തവണയും അങ്ങനെയായിരിക്കും. 

ആദ്യ ഘട്ട പരീക്ഷ എഴുതിയയാൾക്ക് 65 മാർക്ക് ലഭിക്കാമെങ്കിൽ ഇതേയാൾ മറ്റു ഘട്ടങ്ങൾ എഴുതിയാൽ 75 മാർക്കിലേറെ ലഭിക്കാം. നിലവാരത്തിലെ ഈ വ്യത്യാസം മാർക്ക് സമീകരിക്കുമ്പോൾ പരിഹരിക്കപ്പെടുമോ?

 കടുപ്പമേറിയ പരീക്ഷയിൽ 65 മാർക്ക് കിട്ടിയവരെയും പ്രയാസം കുറഞ്ഞ പരീക്ഷയിൽ 75 മാർക്ക് കിട്ടിയവരെയും ഒരുപോലെ പരിഗണിക്കുകയാണെങ്കിൽ പ്രശ്നമുണ്ടാകുമോ? ഇതുപോലെ ഓരോ ചോദ്യത്തിന്റെയും നിലവാരം പ്രത്യേകം പ്രത്യേകം വിലയിരുത്തിയാണു ലിസ്റ്റ് അന്തിമമാക്കുക. ഉദ്യോഗാർഥികൾക്ക് ഇക്കാര്യത്തിൽ ആശങ്കയേ വേണ്ട. 

ADVERTISEMENT

 ഓരോ ഘട്ടത്തിനും വ്യത്യസ്ത കട്ട് ഓഫ് മാർക്ക് നിശ്ചയിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു. ഇതു പരിഗണിക്കുമോ?

 പരീക്ഷയ്ക്കല്ല കട്ട് ഓഫ് മാർക്ക്, തസ്തികയ്ക്കാണ്. ഓരോ ഘട്ടത്തിനും ഓരോ കട്ട് ഓഫ് പ്രയോഗികമല്ല. അങ്ങനെ ചെയ്താൽ ഒരു തസ്തികയ്ക്കുതന്നെ വ്യത്യസ്ത കട്ട് ഓഫ് നിർണയിക്കേണ്ടി വരും. ഉദാഹരണത്തിന് എൽഡി ക്ലാർക്ക് തസ്തികയ്ക്കു തിരുവനന്തപുരം ജില്ലയിൽ അപേക്ഷിച്ച ഉദ്യോഗാർഥികൾ നാലു ഘട്ടത്തിലും പരീക്ഷ എഴുതിയിട്ടുണ്ടാകാം. നാലു കട്ട് ഓഫ് മാർക്ക് തയാറാക്കിയാൽ, തിരുവനന്തപുരം ജില്ലയിലെ എൽഡിസി തസ്തികയ്ക്കു 4 കട്ട് ഓഫ് മാർക്ക് തയാറാക്കി 4 ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടി വരില്ലേ? ഇതു പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്നതല്ല. 

 ഏതെല്ലാം പരീക്ഷകളിൽ മാർക്ക് സമീകരണം വേണ്ടിവരും?

 എൽഡിസി, ലാസ്റ്റ് ഗ്രേഡ് എന്നിവ ഉൾപ്പെടെ ചുരുക്കം തസ്തികകളിലേ മാർക്ക് സമീകരണം വേണ്ടിവരൂ എന്നാണു ലഭിക്കുന്ന സൂചന. ബാക്കി തസ്തികയിലെല്ലാം ഒരു പരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ കഴിയും. പരീക്ഷ മാറ്റിക്കിട്ടാൻ അപേക്ഷ നൽകിവരിൽ അർഹരായവർക്കു നടത്തുന്ന പരീക്ഷകൂടി പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരൂ. ഏതൊക്കെ തസ്തികകളിൽ മാർക്ക് സമീകരണം വേണ്ടിവരുമെന്ന് ഇതിനു ശേഷം തീരുമാനിക്കും. 

ADVERTISEMENT

 സാധ്യതാ ലിസ്റ്റിൽ ഉദ്യോഗാർഥികളെ കുറയ്ക്കുമോ? ഫൈനൽ പരീക്ഷകൂടി നടത്തേണ്ടതിനാൽ വിവിധ തസ്തികകളിൽ കഴിഞ്ഞ തവണ ഉൾപ്പെടുത്തിയതിൽ കൂടുതൽ പേരെ പുതിയ ലിസ്റ്റുകളിൽ ഉൾപ്പെടുത്തേണ്ടതല്ലേ?

 ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട ഉദ്യോഗാർഥികളുടെ എണ്ണം സംബന്ധിച്ചു തീരുമാനമൊന്നും എടുത്തിട്ടില്ല. എല്ലാ സാധ്യതകളും വിശദമായി വിലയിരുത്തിയ ശേഷം കമ്മിഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ഫൈനൽ പരീക്ഷകൂടി നടത്തേണ്ടതിനാൽ കൂടുതൽ പേരെ ഉൾപ്പെടുത്തണമെന്ന നിർദേശവും മുന്നിലുണ്ട്. എന്തായാലും സാധ്യതാ ലിസ്റ്റിൽ ഉദ്യോഗാർഥികളെ കുറയ്ക്കാൻ പിഎസ്‌സി ഉദ്ദേശിക്കുന്നില്ല.  

 ഏകീകൃത ലിസ്റ്റാണോ പ്രസിദ്ധീകരിക്കുക?

 പ്രാഥമിക പരീക്ഷ സ്ക്രീനിങ് ടെസ്റ്റ് മാത്രമാണ്. ഉദ്യോഗാർഥികളുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശ്യം മാത്രമാണ് ഇതിനുള്ളത്.  ഏകീകൃത സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് ഇപ്പോൾ തീരുമാനം. മെയിൻ പരീക്ഷയ്ക്കുശേഷം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിൽ മെയിൻ, സപ്ലിമെന്ററി ലിസ്റ്റുകൾ ഉണ്ടാവും. പ്രാഥമിക പരീക്ഷയുടെ മാർക്ക് റാങ്ക് നിർണയത്തിൽ പരിഗണിക്കുന്നില്ല. 

എല്ലാ തസ്തിയിലും മെയിൻ പരീക്ഷ നടത്തുമോ? ലാസ്റ്റ് ഗ്രേഡ് പോലെയുള്ള തസ്തികകളിൽ മെയിൻ പരീക്ഷ ആവശ്യമുണ്ടോ?

 പൊതു പ്രാഥമിക പരീക്ഷ നടത്തിയ എല്ലാ തസ്തികയിലും മെയിൻ പരീക്ഷ നടത്തും. പൊതുവായി പരീക്ഷ നടത്താവുന്ന തസ്തികകൾ കണ്ടെത്തി പൊതുപരീക്ഷ തന്നെയാവും രണ്ടാം ഘട്ടത്തിലും നടത്തുക. എൽഡി ടൈപ്പിസ്റ്റ് പോലെയുള്ള തസ്തികകളിൽ വിവിധ വകുപ്പുകൾക്കൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവർക്കും ഒരുമിച്ചാവും മെയിൻ പരീക്ഷ നടത്തുക. മറ്റു തസ്തികകളിലും ഇതുപോലെ പൊതു തസ്തികകൾ കണ്ടെത്തി പരീക്ഷ നടത്തും. 

മെയിൻ പരീക്ഷ ഓൺലൈനിൽ നടത്താൻ സാധ്യതയുണ്ടോ?

 ചില തസ്തികകളിലെങ്കിലും ഓൺലൈൻ വഴി പരീക്ഷ നടത്താൻ കഴിയുമോ എന്നതിന്റെ സാധ്യത പരിശോധിക്കുന്നു. വേഗത്തിൽ ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ ഇതുവഴി കഴിയും. 

English Summary: Kerala PSC Chairman M. K. Sakeer About Cut-off Mark Of 10th Level Preliminary Examination