കെഎഎസ് ഷോർട് ലിസ്റ്റിലുള്ളവരുടെ സർട്ടിഫിക്കറ്റ് പരിശോധന എപ്രിൽ 8, 9, 12, 13, 15 തീയതികളിൽ പിഎസ്‌സി ആസ്ഥാന ഒാഫിസിൽ നടക്കും. സമയം: രാവിലെ 10.15 മുതൽ. ഇന്റർവ്യൂ മേയ് 5 മുതൽ ജൂൺ 9 വരെ. പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധനയ്ക്കു ഹാജരാക്കണം. ഭിന്നശേഷി ഉദ്യോഗാർഥികൾ ഡിസെബിലിറ്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎഎസ് ഷോർട് ലിസ്റ്റിലുള്ളവരുടെ സർട്ടിഫിക്കറ്റ് പരിശോധന എപ്രിൽ 8, 9, 12, 13, 15 തീയതികളിൽ പിഎസ്‌സി ആസ്ഥാന ഒാഫിസിൽ നടക്കും.  സമയം: രാവിലെ 10.15 മുതൽ.  ഇന്റർവ്യൂ മേയ് 5 മുതൽ ജൂൺ 9 വരെ.

ADVERTISEMENT

പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പരിശോധനയ്ക്കു ഹാജരാക്കണം. ഭിന്നശേഷി ഉദ്യോഗാർഥികൾ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, സാമൂഹികനീതി വകുപ്പിന്റെ 25.10.2019 ലെ ജിഒ (പി) നമ്പർ 11/19 ഉത്തരവു പ്രകാരമുള്ള ഫിസിക്കൽ റിക്വയർമെന്റ് സർട്ടിഫിക്കറ്റ് (ജോബ് ഒാറിയന്റഡ് ആൻഡ് ഫങ്ഷനാലിറ്റി സർട്ടിഫിക്കേഷൻ) എന്നിവ പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്ത് അവയുടെ അസ്സൽ അടുത്തുളള പിഎസ്‌സി ജില്ലാ ഒാഫിസിലോ മേഖലാ ഒാഫിസിലോ ഹാജരാക്കി പരിശോധന നടത്തണം. 

ADVERTISEMENT

സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ ഏപ്രിൽ 17 വരെ സമയം നീട്ടി. ഇതിനകം വിജ്ഞാപനപ്രകാരമുള്ള എല്ലാ സർട്ടിഫിക്കറ്റുകളും ഹാജരാക്കാത്തവരുടെ അപേക്ഷ നിരസിക്കും. വിവരങ്ങൾക്കു പിഎസ്‌സിയുടെ ജിആർ 1എ വിഭാഗവുമായി ബന്ധപ്പെടാം. 0471–2546448. 

ADVERTISEMENT

ഒരു ദിവസം 45 പേർക്ക് ഇന്റർവ്യൂ

പിഎസ്‌സി ആസ്ഥാന ഒാഫിസിൽ മേയ് 5, 6, 7, 18, 19, 20, 26, 27, 28, ജൂൺ 2, 3, 4, 9 തീയതികളിലായാണ് ഇന്റർവ്യൂ. ദിവസേന 45 പേരെ വീതം പങ്കെടുപ്പിക്കും. അവസാന ദിവസം 35 പേർ. മറ്റു തസ്തികകളിലെ ഇന്റർവ്യൂവിനു 2 പിഎസ്‌സി അംഗങ്ങളാണു പങ്കെടുക്കാറെങ്കിലും കെഎഎസ് ഇന്റർവ്യൂവിന് ദിവസേന 3 അംഗങ്ങൾ വീതമുണ്ട്. ജൂൺ അവസാനത്തോടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

മേയ്, ജൂൺ: മറ്റ് ഇന്റർവ്യൂകൾ 

മേയ്, ജൂൺ മാസങ്ങളിലെ ഇന്റർവ്യൂ പ്രോഗ്രാം പിഎസ്‌സി പ്രസിദ്ധീകരിച്ചതിൽ കെഎഎസിനു പുറമെ വ്യവസായ പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഡ്രാഫ്റ്റ്സ്മാൻ സിവിൽ,  ജൂനിയർ ഇൻസ്ട്രക്ടർ (സ്റ്റെനോഗ്രഫർ) ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ്–ഇംഗ്ലിഷ്, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ സംസ്കൃതം തുടങ്ങിയ തസ്തികകളിലേക്കുള്ള ഇന്റർവ്യൂവും നടത്തുന്നുണ്ട്. ജൂൺ 2 മുതൽ 9 വരെ കെഎഎസ് ഇന്റർവ്യൂ മാത്രമേ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളൂ. ബാക്കി അഡീഷനൽ പ്രോഗ്രാമായി പിന്നീടു പ്രസിദ്ധീകരിക്കും. 

English Summary: Kerala Administrative Service Interview