രണ്ടായിരത്തി അഞ്ഞൂറിലധികം ഉദ്യോഗാർഥികളാണ് ഈ ലിസ്റ്റുകളിൽ നിയമനം പ്രതീക്ഷിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി) റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി 2 മാസം പിന്നിട്ടപ്പോൾ റിപ്പോർട്ട് ചെയ്തത് 7 ഒഴിവു മാത്രം. പാലക്കാട്, വയനാട്, കാസർകോട് ഒഴികെ 11 ജില്ലകളിൽ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്തത് 5 ജില്ലയിൽ മാത്രം. ബാക്കി 6 ജില്ലയിൽ ഒരാൾക്കുപോലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ്–2 (എൽഡിവി) റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി 2 മാസം പിന്നിട്ടപ്പോൾ റിപ്പോർട്ട് ചെയ്തത് 7 ഒഴിവു മാത്രം. പാലക്കാട്, വയനാട്, കാസർകോട് ഒഴികെ 11 ജില്ലകളിൽ റാങ്ക് ലിസ്റ്റ് നിലവിലുണ്ടെങ്കിലും ഒഴിവ് റിപ്പോർട്ട് ചെയ്തത് 5 ജില്ലയിൽ മാത്രം. ബാക്കി 6 ജില്ലയിൽ ഒരാൾക്കുപോലും നിയമന ശുപാർശ നൽകിയിട്ടില്ല. രണ്ടായിരത്തി അഞ്ഞൂറിലധികം ഉദ്യോഗാർഥികളാണ് ഈ ലിസ്റ്റുകളിൽ നിയമനം പ്രതീക്ഷിച്ചിരിക്കുന്നത്.  

ആനുകൂല്യം പ്രയോജനപ്പെട്ടില്ല

ADVERTISEMENT

എൽഡിവി ഡ്രൈവർ റാങ്ക് ലിസ്റ്റിന്റെ 3 വർഷ കാലാവധി കഴിഞ്ഞ ഫെബ്രുവരി 5 ന്  അവസാനിക്കേണ്ടതായിരുന്നു. എന്നാൽ, ലിസ്റ്റുകളുടെ കാലാവധി നീട്ടിയതോടെ ഒാഗസ്റ്റ് 4 വരെ കാലാവധി ലഭിച്ചു. കാലാവധി നീട്ടിയതിൽ ഏറ്റവും കൂടുതൽ ദിവസത്തെ ആനുകൂല്യം ലഭിച്ചത് ഈ ലിസ്റ്റിനാണെങ്കിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതായതോടെ ആ പ്രയോജനം കിട്ടാത്ത സാഹചര്യമാണ്. നീട്ടിയ കാലാവധിയിൽ തിരുവനന്തപുരം ജില്ലയിൽ ലഭിച്ചത് 2 ഒഴിവ്. ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒരാൾക്കുവീതവും കോഴിക്കോട്ടു 2 പേർക്കും നിയമന ശുപാർശ ലഭിച്ചു. ബാക്കി ജില്ലകളിലൊന്നും പുതിയ ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ല. 

വഴിമുടക്കി പെരുമാറ്റച്ചട്ടം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പ്രധാന തടസ്സമായത്. ഏപ്രിൽ 6 നു തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഫലം വരുന്നതുവരെ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഒഴിവു റിപ്പോർട്ട് ചെയ്യുന്നതിലെ തടസ്സം തുടരുകയാണ്. പെരുമാറ്റച്ചട്ടം പിഎസ്‌സി നിയമനങ്ങൾക്കു ബാധകമല്ലെങ്കിലും വകുപ്പു മേധാവികൾ ഈ കാലയളവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാറില്ലെന്നതാണു യാഥാർഥ്യം. സർക്കാർ ജീവനക്കാർക്കും വകുപ്പു മേധാവികൾക്കും തിരഞ്ഞെടുപ്പു ക്ലാസ്, ഡ്യൂട്ടി എന്നിവയുള്ളതിനാൽ ഒഴിവു റിപ്പോർട്ട് ചെയ്യുന്നതുൾപ്പെടെയുള്ള പ്രധാന ജോലികൾ മുടങ്ങും.   

ADVERTISEMENT

പ്രതീക്ഷ മേയിലെ വിരമിക്കലിൽ

മേയ് 31 നു സർക്കാർ സർവീസിലെ കൂട്ട വിരമിക്കലിലാണ് ഇനി ഉദ്യോഗാർഥികളുടെ പ്രതീക്ഷ. ഇരുപതിനായിരത്തിലധികം സർക്കാർ ജീവനക്കാരാണ് എല്ലാ വർഷവും മേയ് 31 നു വിരമിക്കുന്നത്. ഈ വർഷം ഇതിൽ കൂടുതൽ പേർ വിരമിക്കുമെന്നാണു വിവരം. ധാരാളം ഡ്രൈവർമാരും ഇതിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ കുറച്ചുപേർക്കു കൂടി നിയമന ശുപാർശ ലഭിക്കും. 

ADVERTISEMENT

ഇതുവരെ 1,003 നിയമന ശുപാർശ   

11 ജില്ലകളിലായി ഇതുവരെ 1,003 പേർക്കു നിയമന ശുപാർശ ലഭിച്ചു. എൻജെഡി ഒഴിവുകൾകൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതുകൊണ്ടാണു ശുപാർശ 1,000 കടന്നത്. ഏറ്റവും കൂടുതൽ നിയമന ശുപാർശ എറണാകുളം ജില്ലയിലാണ്–232. കുറവ് പത്തനംതിട്ട ജില്ലയിൽ–35. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 100 പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. 

ഡ്രൈവർ–എൽഡിവി നിയമന ശുപാർശ

ജില്ല-നിയമന ശുപാർശ-അവസാന ശുപാർശ കാലാവധി നീട്ടിയ ശേഷം -റിപ്പോർട്ട് ചെയ്ത ഒഴിവ്

തിരുവനന്തപുരം-196-22.03.2021-2

കൊല്ലം-117-04.02.21 ––

പത്തനംതിട്ട-35-18.01.2021 ––

ആലപ്പുഴ -41-25.02.2021 1

കോട്ടയം -47-30.01.2021 ––

ഇടുക്കി-52-06.02.21 ––

എറണാകുളം-232-08.02.21 ––

തൃശൂർ-99-15.03.2021-1

മലപ്പുറം-71-18.03.2021-1

കോഴിക്കോട്-54-10.03.21-2

കണ്ണൂർ-59-22.02.2021 ––

ആകെ-1003 ––– 7

English Summary: Kerala PSC LDV Driver Rank List