കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയം കൃഷി അധിഷ്ഠിത സംരംഭങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന പദ്ധതി പ്രയോജനപ്പെടുത്താൻ സംരംഭകർക്ക് അവസരം. കാർഷികോൽപന്ന സംസ്കരണം, കൃഷിയിട യന്ത്രവൽക്കരണം, പാഴ്‌വസ്തുക്കളിൽ നിന്നു പണം, ക്ഷീര വികസനം, ഫിഷറീസ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര കൃഷി- കർഷക ക്ഷേമ മന്ത്രാലയം കൃഷി അധിഷ്ഠിത സംരംഭങ്ങൾ വ്യാവസായികാടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി തുടങ്ങിയ രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന പദ്ധതി പ്രയോജനപ്പെടുത്താൻ സംരംഭകർക്ക് അവസരം. 

ADVERTISEMENT

കാർഷികോൽപന്ന സംസ്കരണം, കൃഷിയിട യന്ത്രവൽക്കരണം, പാഴ്‌വസ്തുക്കളിൽ നിന്നു പണം, ക്ഷീര വികസനം, ഫിഷറീസ്, നിർമിത ബുദ്ധി, ഡിജിറ്റൽ അഗ്രികൾചർ എന്നീ മേഖലകളിൽ താൽപര്യമുള്ള സംരംഭകർക്ക് ഈ അവസരം വിനിയോഗിക്കാം. 

ഹൈദരാബാദിൽ സ്ഥിതി ചെയ്യുന്ന മികവിന്റെ കേന്ദ്രമായ മാനേജിന്റെ (MANAGE) സഹകരണത്തോടെ തെക്കൻ സംസ്ഥാനങ്ങളിൽ നാല് അഗ്രി ബിസിനസ് ഇൻക്യുബേറ്ററുകളാണ് 2019ൽ ആരംഭിച്ചത്. കേരള കാർഷിക സർവകലാശാലയുടെ തൃശൂർ വെള്ളാനിക്കര ക്യാംപസിൽ പ്രവർത്തിക്കുന്ന  RAFTHAAR Agri Business Incubator - KAU- RABI അതിലൊന്നാണ്.

ADVERTISEMENT

പെയ്സ് 

രണ്ടാം പദ്ധതിയായ പെയ്സ് (Promotion of Agriculture through Commercialisation & Entrepreneurship- PACE)  കൃഷിയിലും അനുബന്ധ മേഖലകളിലും ആരംഭിച്ചിട്ടുള്ള സംരംഭങ്ങളുടെ വാണിജ്യവൽക്കരണത്തിനും വികസനത്തിനും ആവശ്യമായ സാങ്കേതിക വൈദഗ്ധ്യവും ധനസഹായവും നൽകുന്നു. 

ഇതിനായി സംരംഭകർ വിശദമായ പ്രോജക്ട് തയാറാക്കണം. പ്രോജക്ടിന്റെ മൊത്തം തുകയുടെ  85 ശതമാനം (പരമാവധി 25 ലക്ഷം രൂപ വരെ) രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ധനസഹായവും നൽകുന്നുണ്ടെന്ന് KAU-RABI തലവനായ ഡോ. കെ.പി. സുധീർ പറഞ്ഞു. 

ADVERTISEMENT

റേയ്സ്

അഗ്രി ബിസിനസ് ഇൻക്യുബേറ്ററിൽ രണ്ടു പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.  ആദ്യ പദ്ധതിയായ റേയ്സ് (Realising and Augmenting Innovations for Startup Enterprises- RAISE) - നവീന ആശയങ്ങളെ ഒരു ഉൽപന്നമാക്കി മാറ്റുന്നതിനും തുടർന്ന് സംരംഭകത്വത്തിലേക്ക് വളർത്തിയെടുക്കുന്നതിനുമുള്ള അവസരമാണ്. 

എട്ടാഴ്ച നീണ്ടു നിൽക്കുന്നതാണു  പരിശീലന പരിപാടി. മാസം 10000 രൂപ സ്റ്റൈപെൻഡും  താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. 

മികച്ച ആശയങ്ങളെ ഉൽപന്നമാക്കി മാറ്റുന്നതിനുള്ള ഗവേഷണ ഉപാധികളും സാങ്കേതിക വൈദഗ്ധ്യവും പേറ്റന്റ് അപേക്ഷിക്കുന്നതിനും ആവശ്യമായ ഉപദേഷ്ടാവിന്റെ സേവനവും ലഭിക്കും. 

പരിശീലനം ലഭിച്ചവരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഉൽപന്നത്തിന്റെ പ്രോട്ടോടൈപ്പ് നിർമിക്കുന്നതിനായി പരമാവധി  5 ലക്ഷം രൂപ (തുകയുടെ 90% വരെ)  ധനസഹായം ലഭിക്കും. കൂടാതെ, വിജയകരമായി പ്രവർത്തിക്കുന്ന മറ്റ് സ്റ്റാർട്ട് അപ്പുകളുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വഴിയൊരുക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് http://rabi.kau.in

(തിരുവനന്തപുരം ഫാം ഇൻഫർമേഷൻ ബ്യൂറോ ഉദ്യോഗസ്ഥയാണ് ലേഖിക)

English Summary: Agri Business Incubator Kerala Agricultural University