ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് (മലയാളം മീഡിയം) തസ്തികയുടെ തിരുവനന്തപുരം ജില്ലയിലെ റാങ്ക് പ്രസിദ്ധീകരിച്ച് 6 മാസം കഴിഞ്ഞിട്ടും നിയമന ശുപാർശയില്ല. 57 ഒഴിവുകളാണു റിപ്പോർട്ട് ചെയ്തത്. യോഗ്യത സംബന്ധിച്ച കേസിലെ കോടതി ഉത്തരവിനെ തുടർന്നാണു ശുപാർശ വൈകുന്നതെന്നു പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഒാഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈസ്കൂൾ ടീച്ചർ ഫിസിക്കൽ സയൻസ് (മലയാളം മീഡിയം) തസ്തികയുടെ  തിരുവനന്തപുരം ജില്ലയിലെ റാങ്ക് പ്രസിദ്ധീകരിച്ച് 6 മാസം കഴിഞ്ഞിട്ടും നിയമന ശുപാർശയില്ല. 57 ഒഴിവുകളാണു റിപ്പോർട്ട് ചെയ്തത്. യോഗ്യത സംബന്ധിച്ച കേസിലെ കോടതി ഉത്തരവിനെ തുടർന്നാണു ശുപാർശ വൈകുന്നതെന്നു പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഒാഫിസ് വ്യക്തമാക്കി.

ADVERTISEMENT

കഴിഞ്ഞ ഒക്ടോബര്‍ 20 നാണു റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. മെയിൻ ലിസ്റ്റിൽ 199, സംവരണ സമുദായങ്ങൾക്കുള്ള സപ്ലിമെന്ററി ലിസ്റ്റിൽ 64, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ലിസ്റ്റിൽ 7 ഉൾപ്പെടെ 270 പേരാണു റാങ്ക് ലിസ്റ്റിൽ. ഇതിൽ ഒരാൾക്കുപോലും നിയമന ശുപാർശ നൽകിയിട്ടില്ല. 

യോഗ്യതയിലെ തർക്കം ബാധിച്ച് സകലരും 

കോടതിയുടെ അന്തിമ ഉത്തരവു വന്നശേഷമേ എച്ച്എസ്ടി ഫിസിക്കൽ സയൻസ് നിയമന ശുപാർശ ആരംഭിക്കാൻ കഴിയൂ എന്നു പിഎസ്‌സി തിരുവനന്തപുരം ജില്ലാ ഒാഫിസർ എം.അജിത് കുമാർ ‘തൊഴിൽവീഥി’യോടു പറഞ്ഞു.  

ADVERTISEMENT

ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ഏതെങ്കിലും പ്രധാന ഐച്ഛിക വിഷയമായി ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ അർഹതയുണ്ടായിരുന്നത്. ജിയോളജി ഐച്ഛിക വിഷയവും ഫിസിക്സ്, കെമിസ്ട്രി എന്നിവ ഉപ ഐച്ഛിക വിഷയങ്ങളുമായി ബിരുദമുള്ളവർക്കു ഫിസിക്കൽ സയൻസിൽ ബിഎഡ് ഉണ്ടെങ്കിൽ അപേക്ഷിക്കാമെന്നും വിജ്ഞാപനത്തിലുണ്ട്. 

എന്നാൽ, ഇതല്ലാത്ത ചില വിഷയങ്ങളിൽ യോഗ്യത നേടിയവർ പരീക്ഷ എഴുതുകയും ഹൈക്കോടതിയെ സമീപിച്ചു ലിസ്റ്റിൽ താൽക്കാലികമായി ഉൾപ്പെടാൻ അർഹത നേടുകയും ചെയ്തു. തിരുവനന്തപുരത്തെ ലിസ്റ്റിലും കുറച്ച് ഉദ്യോഗാർഥികൾ ഇങ്ങനെ ഉൾപ്പെട്ടിട്ടുണ്ട്. 

ADVERTISEMENT

ഈ രീതിയിയിൽ ലിസ്റ്റിൽ വന്നവർ നിയമന ശുപാർശയിൽ ഉൾപ്പെടുന്നില്ലെങ്കിൽ മറ്റുള്ളവർക്കു ശുപാർശ നൽകാൻ തടസ്സമില്ല. എന്നാൽ, തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഒഴിവിൽ ട്രയൽ റൊട്ടേഷൻ തയാറാക്കിയപ്പോൾ താൽക്കാലികമായി ലിസ്റ്റിൽ വന്ന ഒരാൾ നിയമന ശുപാർശയിൽ ഉൾപ്പെടുന്നുണ്ടെന്നു വ്യക്തമായി. തുടർന്നാണു നിയമന ശുപാർശ നിർത്തിവയ്ക്കേണ്ടി വന്നതെന്നും ജില്ലാ ഓഫിസർ അറിയിച്ചു. 

English Summary: Kerala PSC High School Teacher Appointment