എസ്എസ്എൽസി നിലവാരത്തിൽ പിഎസ്‌സി നടത്തിയ പൊതുപരീക്ഷകളുടെ മൂല്യനിർണയം തുടങ്ങി. ഫെബ്രുവരി 20 നും 25 നും നടത്തിയ ഒന്നും രണ്ടും ഘട്ട പരീക്ഷകളുടെ മൂല്യനിർണയമാണ് ഏപ്രിൽ അവസാനത്തോടെ ആരംഭിച്ചത്. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മൂല്യനിർണയം നിർത്തിവച്ചു. ലോക്ഡൗൺ പിൻവലിക്കുന്ന മുറയ്ക്കു പുനരാരംഭിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എസ്എസ്എൽസി നിലവാരത്തിൽ പിഎസ്‌സി നടത്തിയ പൊതുപരീക്ഷകളുടെ മൂല്യനിർണയം തുടങ്ങി. ഫെബ്രുവരി 20 നും 25 നും നടത്തിയ ഒന്നും രണ്ടും ഘട്ട പരീക്ഷകളുടെ  മൂല്യനിർണയമാണ് ഏപ്രിൽ അവസാനത്തോടെ ആരംഭിച്ചത്. എന്നാൽ, ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ  മൂല്യനിർണയം നിർത്തിവച്ചു. ലോക്ഡൗൺ പിൻവലിക്കുന്ന മുറയ്ക്കു പുനരാരംഭിക്കും. പത്തോളം ഒഎംആർ സ്കാനറുകളാണ് മൂല്യനിർണയത്തിന് ഉപയോഗിക്കുന്നത്. കൂടുതൽ ജീവനക്കാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ADVERTISEMENT

ഉത്തരക്കടലാസിന്റെ ബി–പാർട്ട് (ഉത്തരങ്ങൾ രേഖപ്പെടുത്തിയ ഭാഗം) ആണ് ആദ്യം മൂല്യനിർണയം പൂർത്തിയാക്കുക. ഇതിനു ശേഷം എ പാർട്ട് സ്കാൻ ചെയ്ത് എ, ബി പാർട്ടുകൾ മെർജ് ചെയ്ത് വിവിധ പരീക്ഷകളുടെ മാർക്കുകൾ സമീകരിച്ച ശേഷമാണു സാധ്യതാ ലിസ്റ്റ് തയാറാക്കുക. ഒന്നും രണ്ടും ഘട്ട പരീക്ഷകളുടെ ഉത്തരക്കടലാസ് ബി പാർട്ട് മൂല്യനിർണയം പൂർത്തിയാക്കിയ ശേഷമേ മൂന്നും നാലും ഘട്ട പരീക്ഷകളുടേത് തുടങ്ങൂ. അഞ്ചാം ഘട്ട പരീക്ഷ ജൂണിൽ നടത്താനിരിക്കുകയാണ്.   

ADVERTISEMENT

തമിഴ്, കന്നഡ മൂല്യനിർണയം വൈകും

തമിഴ്, കന്നഡ മാധ്യമത്തിലെ ചോദ്യ പേപ്പറുകളിൽ വന്ന പിശകുകൾ പരിശോധിച്ച് ഉത്തരസൂചിക തിരുത്തിയ ശേഷമേ ഇവയുടെ മൂല്യനിർണയം തുടങ്ങൂ.

ADVERTISEMENT

തമിഴ് മാധ്യമത്തിലെ ആദ്യ രണ്ടു ഘട്ട പരീക്ഷകളുടെ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം ഘട്ട പരീക്ഷയിലെ 8 ചോദ്യങ്ങളും രണ്ടാം ഘട്ടത്തിലെ 2 ചോദ്യങ്ങളുമാണ് ഒഴിവാക്കിയത്. ബാക്കി 2 ഘട്ട പരീക്ഷകളുടെയും ചോദ്യ പേപ്പറുകൾ വിദഗ്ധ സമിതി പരിശോധിച്ച ശേഷം  അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കും.

കന്നഡ മാധ്യമത്തിലെ നാലു ഘട്ട പരീക്ഷകളുടെ ചോദ്യങ്ങളും പരിശോധിക്കുന്നുണ്ട്. അവ്യക്തമായ ചോദ്യങ്ങൾ ഒഴിവാക്കിയ ശേഷമായിരിക്കും അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കുക.

English Summary: Kerala PSC SSLC Examination