ആ യുവാവ് തെരുവിലൂടെ നടക്കുമ്പോൾ വൈദ്യുതപോസ്റ്റിൽ നൂലിട്ടു കെട്ടിവച്ച കടലാസു കണ്ടു. ജിജ്ഞാസ തോന്നി. അടുത്തുചെന്നു നോക്കി. ചെറിയ കുറിപ്പ്. ‘ഈ റോഡിലെവിടെയോ ഒരു നൂറുരൂപാനോട്ട് കളഞ്ഞുപോയി. എനിക്ക് കാഴ്ച തീരെക്കുറവാണ്. പ്രായം തൊണ്ണൂറു കഴിഞ്ഞു. നോട്ട് കിട്ടുന്നെങ്കിൽ ഈ വിലാസത്തിലെത്തിച്ചു തരാൻ വിനയത്തോടെ

ആ യുവാവ് തെരുവിലൂടെ നടക്കുമ്പോൾ വൈദ്യുതപോസ്റ്റിൽ നൂലിട്ടു കെട്ടിവച്ച കടലാസു കണ്ടു. ജിജ്ഞാസ തോന്നി. അടുത്തുചെന്നു നോക്കി. ചെറിയ കുറിപ്പ്. ‘ഈ റോഡിലെവിടെയോ ഒരു നൂറുരൂപാനോട്ട് കളഞ്ഞുപോയി. എനിക്ക് കാഴ്ച തീരെക്കുറവാണ്. പ്രായം തൊണ്ണൂറു കഴിഞ്ഞു. നോട്ട് കിട്ടുന്നെങ്കിൽ ഈ വിലാസത്തിലെത്തിച്ചു തരാൻ വിനയത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ യുവാവ് തെരുവിലൂടെ നടക്കുമ്പോൾ വൈദ്യുതപോസ്റ്റിൽ നൂലിട്ടു കെട്ടിവച്ച കടലാസു കണ്ടു. ജിജ്ഞാസ തോന്നി. അടുത്തുചെന്നു നോക്കി. ചെറിയ കുറിപ്പ്. ‘ഈ റോഡിലെവിടെയോ ഒരു നൂറുരൂപാനോട്ട് കളഞ്ഞുപോയി. എനിക്ക് കാഴ്ച തീരെക്കുറവാണ്. പ്രായം തൊണ്ണൂറു കഴിഞ്ഞു. നോട്ട് കിട്ടുന്നെങ്കിൽ ഈ വിലാസത്തിലെത്തിച്ചു തരാൻ വിനയത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആ യുവാവ് തെരുവിലൂടെ നടക്കുമ്പോൾ വൈദ്യുതപോസ്റ്റിൽ നൂലിട്ടു കെട്ടിവച്ച കടലാസു കണ്ടു. ജിജ്ഞാസ തോന്നി. അടുത്തുചെന്നു നോക്കി. ചെറിയ കുറിപ്പ്. ‘ഈ റോഡിലെവിടെയോ ഒരു നൂറുരൂപാനോട്ട് കളഞ്ഞുപോയി. എനിക്ക് കാഴ്ച തീരെക്കുറവാണ്. പ്രായം തൊണ്ണൂറു കഴിഞ്ഞു. നോട്ട് കിട്ടുന്നെങ്കിൽ ഈ വിലാസത്തിലെത്തിച്ചു തരാൻ വിനയത്തോടെ അപേക്ഷിക്കുന്നു.’ 

കുറിപ്പിൽക്കണ്ട വിലാസം ലക്ഷ്യമാക്കി നടന്നു. വളഞ്ഞ ഇടവഴികൾ കടന്ന് സ്ഥലത്തെത്തി. ഇറുന്നുവീഴാറായ പഴയ കുടിൽ. അതിനെക്കാളേറെ പ്രായമായ അസ്ഥിമാത്രയായ വൃദ്ധ പുറത്ത് കൂനിക്കൂടിയിരിക്കുന്നു. കാലൊച്ച കേട്ട് അവർ ചോദിച്ചു : ‘ആരാണത്?’  ‘ഈ വഴി വന്നപ്പോൾ റോഡിൽ ഒരു നൂറുരൂപാനോട്ടു കിടക്കുന്നതു കണ്ടു. ആ കുറിപ്പു വായിച്ചു. നോട്ടു തരാൻ വന്നതാണ്.’ 

ADVERTISEMENT

അവർ കരഞ്ഞുപറഞ്ഞു, ‘മോനേ, കളഞ്ഞുകിട്ടിയ നോട്ടുമായി ഇരുപതിലേറെപ്പേർ വന്നു. എനിക്കു തന്നു. ഞാൻ എഴുതിയ കുറിപ്പല്ലത്. എനിക്ക് വായിക്കാനും എഴുതാനും അറിയില്ല. കാഴ്ചയും വേണ്ടത്രയില്ല.’

‘സാരമില്ല, അമ്മാ. ഏതായാലും ഇതിരിക്കട്ടെ.’ അവർ മനസ്സില്ലാമനസ്സോടെ അതു വാങ്ങി. ‘നീ പോകുന്നവഴി ആ കടലാസ് കീറിക്കളഞ്ഞേക്ക്.’

ഒരായിരം ചിന്തകളുമായി അയാൾ തിരികെ നടന്നു. ‘ചെന്നവരോടെല്ലാം കടലാസ് കീറിക്കളയാൻ അവർ പറഞ്ഞു കാണും. പക്ഷേ ആരും അനുസരിച്ചില്ല. ഞാനും അനുസരിക്കാൻ പോകുന്നില്ല. ആരായിരിക്കും ആ കുറിപ്പെഴുതിയത്? മനസ്സുകൊണ്ട് അയാളെ ഞാൻ നമസ്കരിച്ചു. സഹായിക്കാനുള്ള അസാധാരണ മനഃസ്ഥിതി. ഒറ്റയ്ക്കു കഴിയുന്ന ഈ വൃദ്ധയോട് അതിരറ്റ കാരുണ്യമുള്ളയാൾ. ഈ ചെറുകൃത്യത്തിലൂടെ കാട്ടിയതു വലിയ കാരുണ്യം.’ 

‘ചിന്താമഗ്നനായി പോകുമ്പോൾ എതിരെ വന്ന അപരിചിതൻ എന്നെ തടഞ്ഞു നിർത്തി. ‘ഈ മേൽവിലാസത്തിലെ വീട് എവിടെയാണെന്നറിയാമോ? എനിക്ക് വഴിയിൽ ഒരു നൂറുരൂപാനോട്ടു കളഞ്ഞുകിട്ടി. അത് കൊടുക്കാൻ പോകണം.’ 

ADVERTISEMENT

ഇല്ല, സമൂഹത്തിൽ കാരുണ്യത്തിന്റെ ഉറവ വറ്റിയിട്ടില്ല. അധികാരത്തിലെത്തുന്ന ധനികനേതാക്കൾ വൻതുകകൾ കോഴ വാങ്ങി കൊഴുക്കുമ്പോഴും, അച്ഛനമ്മമാരെ അപ്രതീക്ഷിതമായി നഷ്ടപ്പെട്ട് അനാഥരാകുന്ന കുട്ടികളെ സ്നേഹത്തോടെ സ്വീകരിച്ചു വളർത്താൻ എത്രയോ സാധാരണക്കാർ മുന്നോട്ടുവരുന്നു.

സന്മാർഗത്തിന്റെ അടിത്തറ അനുകമ്പയെന്ന് ജർമ്മൻ ദാർശനികൻ ആർതർ ഷോപ്പനവർ (1788–1860). ഏതു മുറിവും ഉണക്കുന്ന മരുന്നാണ് കാരുണ്യം. അതു ദൗർബല്യമല്ല, കരുത്താണ്. മാപ്പു കൊടുക്കുന്നതിലെ മഹത്വം മറ്റെന്തിനാണുള്ളത്? കാരുണ്യത്തെപ്പറ്റി വാല്മീകിരാമായണത്തിൽ സൂചനയുണ്ട് (യുദ്ധകാണ്ഡം – 113 : 44). 

രാവണവധത്തിനുശേഷം ഹനൂമാൻ അശോകവന‌ികയിലെത്തി, ശ്രീരാമന്റെ വിജയം സീതയെ അറിയിച്ചു. ആഹ്ലാദകരമായ വാർത്ത തന്ന ഹനൂമാനെപ്പറ്റി സീത നല്ലവാക്കുകൾ ചൊരിഞ്ഞു. ദീർഘകാലമായി സീതയെ പീഡിപ്പിച്ചുപോരുന്ന ദുഷ്ടരാക്ഷസികൾ സീതയ്ക്കു ചുറ്റുമുണ്ട്്. അനുമതി തന്നാൽ, ഉടൻതന്നെ അവരുടെയെല്ലാം കഥകഴിച്ചേക്കാമെന്ന് ഹനൂമാൻ സീതയോടു പറഞ്ഞു. അരുതെന്ന് സീത. അവർ യജമാനന്റെ ആജ്ഞകൾ അനുസരിക്കുക മാത്രമാണു ചെയ്തത്. തിന്മയെ തിന്മകൊണ്ട് നേരിടരുതെന്നും, തനിക്കെതിരെ ക്രൂരത കാട്ടിയവരോടു പോലും ശക്തർ കരുണ കാട്ടണമെന്നും പണ്ട് കടുവയോടു കരടി പറഞ്ഞതാണു ധർമ്മമെന്നും ഹനൂമാനെ ഓർമ്മിപ്പിച്ചു. സൂചിതകഥ കുട്ടികൾക്കും രസിക്കും.

കടുവയെ പേടിച്ചോടിയ വേട്ടക്കാരൻ രക്ഷപെടാൻ മരത്തിൽ കയറി. മരക്കൊമ്പിൽ കരടിയിരിക്കുന്നു. അയാൾ വല്ലാതെ ഭയന്നു. മരച്ചോട്ടിലെത്തിയ കടുവ പൊതുശത്രുവായ അയാളെ തള്ളിത്താഴെയിട്ടുതരാൻ കരടിയോട് ആവശ്യപ്പെട്ടു. പക്ഷേ കരടി വഴങ്ങിയില്ല. അഭയം തേടിയെത്തിയവനെ താൻ ചതിക്കില്ല. ഇതു പറഞ്ഞിട്ട് കരടി ഉറങ്ങി. ഈ തക്കം നോക്കി, കരടിയെ തള്ളിയിടാൻ കടുവ അയാളോടു പറഞ്ഞു.  ഉണർന്നെണീറ്റാൽ കരടി അയാളെ വകവരുത്തുമെന്നു പേടിപ്പിച്ചു.  അയാൾ കരടിയെ തള്ളിയിട്ടു. പക്ഷേ താഴെയെത്തുന്നതിനു മുൻപ് കരടിക്ക് മറ്റൊരു കൊമ്പിൽ പിടി കിട്ടി. രക്ഷപെട്ട കരടിയോട്, നന്ദികെട്ട ചതിയനായ വേട്ടക്കാരനെ തള്ളിയിടാൻ കടുവ ആവശ്യപ്പെട്ടു. അപ്പോഴാണ് കരടി കാരുണ്യത്തിന്റെ ധർമ്മസംഹിത തുറന്നത്. തന്നെക്കാൾ ദുർബലൻ തന്നോടു ക്രൂരത കാട്ടിയാലും പകരം ചെയ്യില്ല.

ADVERTISEMENT

എല്ലാ ജീവജാലങ്ങളെയും പ്രകൃതിയെയും അതിന്റെ സൗന്ദര്യത്തെയും ഉൾക്കൊണ്ട്, ദയാവായ്പിന്റെ മേഖല വികസിപ്പിച്ച്, നാം സ്വതന്ത്രരാകണമെന്ന് ഐൻസ്റ്റൈൻ. ‘തിരികെയൊന്നും തരാൻ കഴിവില്ലാത്തയാൾക്കു വേണ്ടി എന്തെങ്കിലും ചെയ്യുംവരെ ഇന്ന് നിങ്ങൾ ജീവിച്ചില്ല’ എന്ന് പ്രശസ്ത ഇംഗ്ലിഷ് എഴുത്തുകാരൻ ജോൺ ബുനിയാൻ (1628–1688). ആൽബേർട് കമ്യൂ : ‘ആരാച്ചാരുടെ പക്ഷത്തു നിൽക്കാതിരിക്കുന്നതാണ് ചിന്തിക്കുന്നവരുടെ ചുമതല.’

‘യൂട്ടോപ്പിയ’ എഴുതിയ ബഹുമുഖപ്രതിഭയായിരുന്ന സർ തോമസ് മോർ (1478–1535): ‘എഴുതിയുണ്ടാക്കുന്ന ഉടമ്പടികളെക്കാൾ ഫലവത്തായി ശക്തിയോടെ മനുഷ്യഹൃദയങ്ങളെ ഇണക്കുന്നത് കാരുണ്യവും സൽസ്വഭാവവുമാണ്.’ കഠിനഹൃദയം ദുർബലം, മൃദുലഹൃദയം ശക്തം എന്നുമോർക്കാം. ഇനി ഒരു പ്രശസ്തതാരതമ്യം കേൾക്കുക.

‘സഹതാപം : എനിക്കു വിഷമമുണ്ട്. 

കാരുണ്യം : ഞാൻ കൂടെയുണ്ട്.

സഹതാപം : സഹായിച്ചാൽ കൊള്ളാമെന്നുണ്ട്. 

കാരുണ്യം : ഞാൻ സഹായിക്കാൻ നിൽക്കുകയാണ്.

സഹതാപം : നിങ്ങളുടെ ഭാരം കുറെ ഏൽക്കണമെന്നുണ്ട്. 

കാരുണ്യം : ആ ചുമട് ഈ ചുമലിലേക്കു വയ്ക്കൂ.

സഹതാപം വാക്കുകൊണ്ടു ശല്യപ്പെടുത്തുന്നു. കാരുണ്യം ശാന്തമായി കേട്ടുമനസ്സിലാക്കി സഹായിക്കുന്നു.’

കാരുണ്യം കാട്ടണമെന്നു നിർദ്ദേശിക്കുന്ന ധാരാളം വാക്യങ്ങൾ ബൈബിളിലുണ്ട്. ചിലതിങ്ങനെ : ശത്രുവിനു വിശക്കുന്നെങ്കിൽ ഭക്ഷണം കൊടുക്കുക; ദാഹിക്കുന്നെങ്കിൽ കുടിക്കാൻ കൊടുക്കുക (റോമാക്കാർ 12:20). അന്യോന്യം കാരുണ്യവും അനുകമ്പയും കാണിക്കുക; പരസ്പരം ക്ഷമിക്കുക (എഫേസോസുകാർ 4:32). സഹോദരങ്ങളോട് എല്ലാവരും ദയാദാക്ഷിണ്യങ്ങൾ കാട്ടുക. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്. നിങ്ങളിലാരും അന്യർക്കെതിരെ തിന്മ ആസൂത്രണം ചെയ്യാതിരിക്കട്ടെ ( സെഖര്യാ 7:9–10). 

‘കേവലമൊരു കൊച്ചു മാടപ്രാവിനായ്പ്പോലും ജീവനെദ്ദാനം ചെയ്‌വാൻ ഭാരതം കാട്ടിത്തന്നു!’ എന്ന് ശിബി ചക്രവർത്തിയുടെ കാരുണ്യവും അനന്യമായ ത്യാഗസന്നദ്ധതയും ഓർത്ത് ചങ്ങമ്പുഴ (സങ്കല്പകാന്തി : വൃന്ദാവനം)

Representative Image. Photo Credit : fizkes / Shutterstock.com

കാരുണ്യം കേന്ദ്രബിന്ദുവാകുന്ന മനോഹരസന്ദർഭം ഷേക്സ്പിയറുടെ ‘മെർച്ചന്റ് ഓഫ് വെനിസ്’ നാടകത്തിലുണ്ട് (4:1). കടക്കാരനായ അന്റോണിയോയ്ക്ക് തുക തിരികെ നൽകാൻ കഴിയാത്ത സാഹചര്യം. വായ്പ തിരികെത്തന്നില്ലെങ്കിൽ കരാർപ്രകാരം അന്റോണിയോയുടെ ഒരു പൗണ്ട് മാംസം വേണമെന്ന് നിഷ്ഠുരഹൃദയനായ ഷൈലോക്ക് എന്ന പണക്കാരൻ ശഠിക്കുന്നു. ആൺവക്കീലിന്റെ വേഷം കെട്ടിവന്ന പോർഷ്യ, ഷൈലോക്കിനെ കാരുണ്യത്തിന്റെ മഹിമ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ‘The quality of mercy is not strained’ എന്ന അതിപ്രശസ്തപ്രസംഗം. കാരുണ്യം ബദ്ധപ്പെട്ടു വരുത്തേണ്ടതല്ല, ആകാശത്തുനിന്നു സൗമ്യവും ശാന്തവുമായി വീഴുന്ന മഴപോലെയാണത്. നൽകുന്നവനും വാങ്ങുന്നവനും അനുഗൃഹീതർ. അത് രാജാധികാരത്തിന്റെ ചെങ്കോലിനും മുകളിൽ.

ദീനർക്കും ദുഃഖിതർക്കും സാന്ത്വനമണയ്ക്കാൻ ‘പൊൻമണിക്കിരീടവും ചെങ്കോലും ദൂരത്തിട്ട് ദണ്ഡുമായലഞ്ഞ’ ബുദ്ധദേവൻ ‘ബഹുജനഹിതായ, ബഹുജനസുഖായ, ലോകാനുകമ്പായ’ എന്ന വരി ആവർത്തിച്ചുപോന്നു. ജനഹിതത്തിനും സൗഖ്യത്തിനും ലോകത്തോടു തന്നെ കാട്ടേണ്ട അനുകമ്പയ്ക്കും ഊന്നൽ നൽകുന്ന ശീലങ്ങൾക്കു വേണ്ടി. കാരുണ്യമില്ലെങ്കിൽ ജീവിതമില്ല. 

മോനേ, കളഞ്ഞുകിട്ടിയ നോട്ടുമായി ഇരുപതിലേറെപ്പേർ വന്നു, ഞാൻ എഴുതിയ കുറിപ്പല്ലത്;  കാരുണ്യം കേന്ദ്രബിന്ദുവാകുന്ന മഹാ സന്ദർഭം

Content Summary : Career Column by B.S Warrier - The quality of mercy is not strained