പൈപ്പ് നന്നാക്കുന്നതു മുതൽ കോഡിങ് ഭാഷ വരെ എന്തും പഠിക്കാം. ലക്ഷക്കണക്കിന് വിഷയങ്ങളാണു തിരഞ്ഞെടുക്കാനുള്ളത്. അര മണിക്കൂർ മുതൽ മാസങ്ങൾ നീളുന്ന പാഠ്യപദ്ധതികൾ വരെ ഇവിടെയുണ്ട്. പറഞ്ഞുവരുന്നത് ഇ ലേണിങ് കോഴ്‌സുകളെ കുറിച്ചാണ്. ബൈജൂസ്, അൺഅക്കാദമി തുടങ്ങിയ കരിക്കുലം ലേണിങ് പ്ലാറ്റ്ഫോമുകളെ പറ്റിയല്ല; യുഡെമി

പൈപ്പ് നന്നാക്കുന്നതു മുതൽ കോഡിങ് ഭാഷ വരെ എന്തും പഠിക്കാം. ലക്ഷക്കണക്കിന് വിഷയങ്ങളാണു തിരഞ്ഞെടുക്കാനുള്ളത്. അര മണിക്കൂർ മുതൽ മാസങ്ങൾ നീളുന്ന പാഠ്യപദ്ധതികൾ വരെ ഇവിടെയുണ്ട്. പറഞ്ഞുവരുന്നത് ഇ ലേണിങ് കോഴ്‌സുകളെ കുറിച്ചാണ്. ബൈജൂസ്, അൺഅക്കാദമി തുടങ്ങിയ കരിക്കുലം ലേണിങ് പ്ലാറ്റ്ഫോമുകളെ പറ്റിയല്ല; യുഡെമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൈപ്പ് നന്നാക്കുന്നതു മുതൽ കോഡിങ് ഭാഷ വരെ എന്തും പഠിക്കാം. ലക്ഷക്കണക്കിന് വിഷയങ്ങളാണു തിരഞ്ഞെടുക്കാനുള്ളത്. അര മണിക്കൂർ മുതൽ മാസങ്ങൾ നീളുന്ന പാഠ്യപദ്ധതികൾ വരെ ഇവിടെയുണ്ട്. പറഞ്ഞുവരുന്നത് ഇ ലേണിങ് കോഴ്‌സുകളെ കുറിച്ചാണ്. ബൈജൂസ്, അൺഅക്കാദമി തുടങ്ങിയ കരിക്കുലം ലേണിങ് പ്ലാറ്റ്ഫോമുകളെ പറ്റിയല്ല; യുഡെമി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൈപ്പ് നന്നാക്കുന്നതു മുതൽ കോഡിങ് ഭാഷ വരെ എന്തും പഠിക്കാം. ലക്ഷക്കണക്കിന് വിഷയങ്ങളാണു തിരഞ്ഞെടുക്കാനുള്ളത്. അര മണിക്കൂർ മുതൽ മാസങ്ങൾ നീളുന്ന പാഠ്യപദ്ധതികൾ വരെ ഇവിടെയുണ്ട്. പറഞ്ഞുവരുന്നത് ഇ ലേണിങ് കോഴ്‌സുകളെ കുറിച്ചാണ്. ബൈജൂസ്, അൺഅക്കാദമി തുടങ്ങിയ കരിക്കുലം ലേണിങ് പ്ലാറ്റ്ഫോമുകളെ പറ്റിയല്ല; യുഡെമി പോലുള്ള എക്‌സ്ട്രാ ലേണിങ് പ്ലാറ്റ്ഫോമുകളെ പറ്റി. സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താൻ കോവിഡ് കാലത്ത് ഇ ലേണിങ് കോഴ്‌സുകൾ ചെയ്യുന്നവരുടെ എണ്ണം കേരളത്തിലും കുതിക്കുകയാണ്. സ്‌കൂൾ ക്ലാസുകൾ ഓൺലൈൻ ആയതോടെ കുട്ടികൾക്കും, മിക്കവാറും കമ്പനികൾ വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതോടെ ജോലിക്കാർക്കും ഇഷ്ടം പോലെ സമയം ബാക്കി കിട്ടിയതാണ് ഇ ലേണിങ് കോഴ്‌സുകളോടുള്ള പ്രിയം വർധിപ്പിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും വലിയ ഇ ലേണിങ് വിപണിയുടെ മുൻനിരയിലേക്ക് ഇന്ത്യ കുതിക്കുകയാണ്.

 

ADVERTISEMENT

ഡിസൈനിങ്, ഭാഷ, പ്രോഗ്രാമിങ് തുടങ്ങി മരാമത്തു പണികൾ വരെ ഇ ലേണിങ് വഴി പഠിച്ച് കഴിവ് മെച്ചപ്പെടുത്താം. കോവിഡ് വ്യാപനത്തോടെ പല തൊഴിലുകളുടെയും പരമ്പരാഗത സ്വഭാവം കാലഹരണപ്പെടുകയും പുതിയ സാധ്യതകൾ ആരായുകയും ചെയ്തിരിക്കുകയുമാണ്. ഇ ലേണിങ് വഴി തൊഴിൽ പരിഷ്‌കരണത്തിനു വേണ്ട പരിശീലനം തേടിയാണ് ഒട്ടുമിക്ക പേരും എത്തുന്നത്. ഓരോരുത്തരുടെയും തൊഴിലിൽ കാലാനുസൃത മാറ്റം ഫലപ്രദമായി വരുത്താൻ ഇത്തരം കോഴ്‌സുകൾ സഹായിക്കും. കോവിഡ് കാലത്ത് തൊഴിൽ നഷ്ടമായവർ ചുരുങ്ങിയ ചെലവിൽ പുതിയ തൊഴിൽ മേഖല കണ്ടെത്താനും ഇ ലേണിങ് കോഴ്സുകൾ തേടിയെത്തുന്നു. വിദ്യാർഥികളുടെ കാര്യത്തിലാകട്ടെ, സ്‌കൂൾ സിലബസിനു പുറത്തുള്ള എന്തു വിഷയവും പഠിക്കാമെന്ന നേട്ടവുമുണ്ട്.

 

യു ട്യൂബ് വിഡിയോ പോലെയല്ല

എല്ലാ ലേണിങ് വിഡിയോയും യുട്യൂബിൽ കിട്ടുമല്ലോ, പിന്നെ എന്തിന് ഇ ലേണിങ് പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കണം എന്ന ചോദ്യം വരാം. എന്നാൽ യുട്യൂബിൽ നിന്ന് തീർത്തും വ്യത്യസ്തമാണ് ഇത്തരം പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനം. ചിട്ടയോടെ ക്രമീകരിച്ചിരിക്കുന്ന ലേണിങ് മാനേജ്‌മെന്റ് സിസ്റ്റം(എൽഎംഎസ്) ആധാരമാക്കിയാണ് ഇ ലേണിങ് കോഴ്‌സുകൾ തയാറാക്കുന്നത്. ഒരാൾ എത്രമാത്രം പഠിച്ചു, എവിടെ പഠിച്ചു നിർത്തി, അനുബന്ധമായി എന്തെല്ലാം പഠിക്കാം തുടങ്ങി കൃത്യമായി ട്രാക്കിങ് വിവരങ്ങൾ ഇ ലേണിങ് കോഴ്‌സ് ചെയ്യുന്ന വ്യക്തിയെ കുറിച്ച് തയാറാക്കപ്പെടുന്നു. ഭാവിയിൽ മറ്റ് കോഴ്‌സുകൾ ചെയ്യാനും ഇതു സഹായിക്കും. കൂടാതെ കോഴ്‌സുകൾ പുതിയ വിവരങ്ങൾ വച്ച് കൃത്യമായ ഇടവേളകളിൾ അപ്‌ഡേറ്റ് ചെയ്യുന്നുമുണ്ട്.

കഴിഞ്ഞ വർഷം മുതൽ ക്ലാസുകൾ ഓൺലൈനായപ്പോഴാണ് പകൽ ഫ്രീടൈം കൂടുതലായി കിട്ടിയത്. അങ്ങനെ ഓൺലൈനായി കോഡിങ് പഠിക്കാൻ തുടങ്ങി. യുഡെമിയിലായിരുന്നു പഠനം. പൈത്തൺ ഫോർ കിഡ്സ് എന്ന ബേസിക് കോഴ്സ് ആണ് ആദ്യം ചെയ്തത്. പിന്നെ യുട്യൂബ് നോക്കി കൂടുതൽ പഠിച്ചു. കുറച്ചുകൂടി ആഴത്തിൽ പഠിക്കാനായി യുഡെമിയിൽ തന്നെ ഒരു ബൂസ്റ്റർ കോഴ്സും ചെയ്തു...

ADVERTISEMENT

 

എന്തും പഠിക്കാം

സൗജന്യമായി ഒട്ടേറെ കോഴ്‌സുകൾ ലഭ്യമാണെങ്കിലും ഫീസ് അടച്ച് ചെയ്യാവുന്ന കോഴ്‌സുകളോടും ഇക്കാലയളവിൽ പ്രിയം കൂടി. യുഡെമി, സ്‌കിൽഷെയർ, ലിൻഡ തുടങ്ങിയ ലേണിങ് പ്ലാറ്റ്‌ഫോമുകൾ പുതിയ പഠിതാക്കൾക്കായി വൻ ഓഫറുകളാണ് ഇക്കാലയളവിൽ നൽകുന്നത്. 300 രൂപ മുതലുള്ള കോഴ്‌സുകളുണ്ട്. ഉദാഹരണത്തിന് ഒരു നല്ല വെബ്‌സൈറ്റ് ഉണ്ടാക്കാൻ 10,000 രൂപയെങ്കിലും നൽകണം. എന്നാൽ 300 രൂപ നൽകി വെബ്‌സൈറ്റ് ഉണ്ടാക്കുന്ന കോഴ്‌സ് ചെയ്താൽ സംഗതി ഈസിയായി. യുഡെമി എന്ന പ്ലാറ്റ്‌ഫോം ഏകദേശം ഒന്നര ലക്ഷത്തോളം വൈവിധ്യമാർന്ന കോഴ്‌സുകൾ നൽകുന്നുണ്ട്. 455 രൂപ മുതലുള്ള പ്രാരംഭ ഓഫർ ഉണ്ട്. 

 

ADVERTISEMENT

സ്‌കിൽ ഷെയർ എന്ന പ്ലാറ്റ്‌ഫോം ആദ്യ 14 ദിവസം സൗജന്യ ആക്‌സസ് നൽകുന്നു. ഐബിഎം അടക്കമുള്ള കോർപറേറ്റ് കമ്പനികൾ ഇത്തരം ലേണിങ് പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പാക്കേജ് ജീവനക്കാർക്ക് അനുവദിക്കുന്നുണ്ട്. അവർക്ക് ഇതിലൂടെ ഇഷ്ടമുള്ള വിഷയം പരിധിയില്ലാതെ പഠിക്കുകയും ചെയ്യാം. ജോലിയിൽ മികവ് വർധിപ്പിക്കുകയും ആകാം. അര മണിക്കൂർ മുതലുള്ള കോഴ്‌സുകൾ കിട്ടാനുണ്ട്. അതായത്  ചെറിയ മൂന്നാലു കഴിവുകൾ പഠിച്ചെടുക്കാൻ ഒരു സിനിമ കാണുന്ന സമയം മതിയെന്നു സാരം. സ്റ്റോക്ക് ട്രേഡിങ്, ഫിനാൻഷ്യൽ അനാലിസിസ്, സംഗീതം, ഫൊട്ടോഗ്രഫി, മാർക്കറ്റിങ്, പൈത്തൺ, ജാവ തുടങ്ങിയ പ്രോഗ്രാം ഭാഷകൾ, എത്തിക്കൽ ഹാക്കിങ്, ഡേറ്റ സയൻസ്, മെഷീൻ ലേണിങ്, സോഫ്റ്റ് വെയർ ഡവലപ്‌മെന്റ് തുടങ്ങി എണ്ണമറ്റ വിഷയങ്ങളാണ് ഇ ലേണിങ്ങിലൂടെ പഠിക്കാനാകുക.

 

എല്ലാം വിശദമായിതന്നെ

കൃത്യമായി ഡിസൈൻ ചെയ്യപ്പെട്ട കോഴ്‌സുകളാണ് ഇ ലേണിങ് പ്ലാറ്റ് ഫോമുകൾ നൽകുന്നത്. പഠനത്തിൽ ഷോർട് കീകൾ ഒന്നും ഉപയോഗിക്കുന്നില്ല. എല്ലാം വിശദമായി ഘട്ടം ഘട്ടമായ വഴികളിലൂടെയാണ് പറയുന്നത്. അധ്യാപകരേക്കാൾ ഇവിടെ ക്ലാസുകൾ എടുക്കുന്നത് അതാത് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പ്രഫഷനലുകളാണ്. അധ്യാപകരെ മുൻപു പഠിച്ചവരുടെ റിവ്യു നോക്കി സിലക്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.  ഒരു വിഷയത്തിന്റെ അടിസ്ഥാനം മാത്രം പഠിച്ചാൽ മതിയെങ്കിൽ അങ്ങനെയാകാം. വിശദമായി പഠിക്കാനായി ബൂസ്റ്റർ കോഴ്‌സുകളും ധാരാളം. കോഴ്സിന്റെ ഭാഷ, പഠന രീതി എന്നിവ നിങ്ങൾക്കു പറ്റുന്നതാണോ എന്നറിയാൻ പ്രിവ്യൂ ക്ലാസും ലഭ്യം. അതു നോക്കി പറ്റുമെങ്കിൽ മാത്രം കോഴ്സ് തിരഞ്ഞെടുത്താൽ മതി. വിഡിയോ മാത്രമുള്ള ഇ ലേണിങ് പ്ലാറ്റ്‌ഫോമുകളുണ്ട്. കൂടാതെ അനിമേഷൻ, ഓഡിയോ അടക്കമുള്ള കാര്യങ്ങൾ ഒന്നിച്ചു ചേർത്തു പഠിപ്പിക്കുന്ന ബ്ലെൻഡഡ് ലേണിങ് രീതിയും ഇ ലേണിങ്ങിൽ വ്യാപകം. അധ്യാപകരുടെ ലൈവ് സാന്നിധ്യം ബ്ലെൻഡഡ് ലേണിങ്ങിൽ അനിവാര്യമാണ്. പല കോഴ്‌സുകൾക്കും സർട്ടിഫിക്കറ്റും നൽകുന്നു. ചിലതിന് സർട്ടിഫിക്കറ്റ് ലഭിക്കാൻ കോഴ്‌സ് പൂർത്തിയാക്കിയാൽ മതി. ചില കോഴ്‌സുകൾക്ക് പരീക്ഷയുമുണ്ട്.

 

പരിശീലനങ്ങളും മാറുന്നു

അഗ്നിരക്ഷാ പരിശീലനം  പോലെ നേരിട്ടു നൽകേണ്ട പാഠങ്ങൾ കോവിഡ് വ്യാപനത്തോടെ കമ്പനികൾ ഇ ലേണിങ്ങിലേക്ക് മാറ്റിയിട്ടുണ്ട്. വിർച്വൽ റിയാലിറ്റി ലേണിങ്(വിആർ ലേണിങ്) ആണ് ഈ രംഗത്തെ പുതിയ പ്രവണത.  വിർച്വൽ റിയാലിറ്റി വഴി പരിശീലിപ്പിക്കപ്പെടുന്ന ആളുടെ പ്രതികരണങ്ങൾ രേഖപ്പെടുത്തപ്പെടുന്നു. ഒരു ഗ്രൗണ്ടിൽ നടക്കുന്ന പരിശീലനം അതേ ചിട്ടയോടെ വിആർ ലേണിങ് വഴി പകർന്നു നൽകുന്നു. 360 ഡിഗ്രി ദൃശ്യത്തെ സിനാരിയോ വിആർ പോലുള്ള ടൂളുകൾ ഉപയോഗിച്ച് ഇന്ററാക്ടീവ് ആക്കുകയാണ് ഇതിൽ ചെയ്യുന്നത്. കോഴ്സുകളുടെ വൈപുല്യവും വിദ്യാ‍ർഥികളുടെ വിശാലലോകവും സൃഷ്ടിക്കുന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ സർവകലാശാലകളായി ഇത്തരം പ്ലാറ്റ്ഫോമുകൾ മാറുമോ എന്നാണ് വിദ്യാഭ്യാസരംഗം ഉറ്റുനോക്കുന്നത്.

English Summary: All you need to know about online e-learning courses for boosting skills